കോലഞ്ചേരി;കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി പൊലീസുകാരന്റെ നേതൃത്വത്തിൽ നടത്തിവന്നിരുന്ന വീടുനിർമ്മാണം നിർത്തിവയ്ക്കണമെന്നുള്ള കോടതി ഉത്തരവ് പാലിക്കപ്പെടുന്നില്ലന്നും രാത്രിയിൽപ്പോലും നിർമ്മാണം പ്രവർത്തനങ്ങൾ തുടരുകയാണെന്നും പരാതിക്കാർ.

പൂത്തൻകുരിശ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കാവുംതാഴം ഭാഗത്തുനടന്നുവരുന്ന വീടുനിർമ്മാണത്തെക്കുറിച്ചാണ് പരാതിയുയർന്നിട്ടുള്ളത്.കുടുംബവുമായി അടുത്ത ബന്ധമുള്ള എ എസ് ഐയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതെന്നാണ് പുത്തൻകുരിശ് പുളിക്കമാലി സുനിൽനിവാസിൽ എം എ വാസു,കുരിശുംതടത്തിൽ കണ്ണൻ എന്നിവർ ബന്ധപ്പെട്ട അധികൃതർക്കുനൽകിയ പരാതിയിൽ വ്യക്തക്കമാക്കിയിട്ടുള്ളത്.

ഈ വർഷം മാർച്ച് 22 -ന് ഇതുസംബന്ധിച്ച് വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിൽ വാസു പരാതി നൽകിയിരുന്നു.ഒരു മാസത്തിലേറെ താമസിച്ചാണ് ഇക്കാര്യത്തിൽ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഇടപെടലുണ്ടായത് എന്നാണ് രേഖകളിൽ നിന്നും വ്യക്തമാവുന്നത്.ഏപ്രിൽ 26-നാണ് നിർമ്മാണപ്രവർത്തനം നിർത്തിവയ്ക്കണമെന്നുകാണിച്ച് പഞ്ചായത്ത് സെക്രട്ടറി വീട്ടുകാർക്ക് സ്റ്റോപ്പ് മെമോ നൽകിയത്.പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് നിർമ്മാണപ്രവർത്തനം നടക്കുന്നതെന്ന് ബോദ്ധ്യപ്പെട്ടതായും സ്റ്റോപ്പ് മെമോയിൽ വിശദമാക്കിയിരുന്നു.

ഇതിനുശേഷവും നിർമ്മാണപ്രവർത്തനം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ട പരാതിക്കാർ വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും ശക്തമായ ഇടപെടലുണ്ടായില്ല.ഇതെത്തുടർന്ന് പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ചു.അനധികൃത നിർമ്മാണപ്രവർത്തനം അടിയന്തിരമായി നിർത്തിവയ്‌പ്പിക്കണമെന്ന് ബന്ധപ്പെട്ട അധികൃതരോട് കോടതി ആവശ്യപ്പെട്ടു.ഇതുസംബന്ധിച്ച ഉത്തരവ് മെയ് -7-നാണ് ഇതുസംബന്ധിച്ച കോടതി ഇടപെടലുണ്ടായത്.

മെയ് 10-ന് ഹർജ്ജിക്കാർ കോടതി ഉത്തരവിന്റെ പകർപ്പ് പഞ്ചായത്ത് പരാതിക്കാർ പഞ്ചായത്ത് സെക്രട്ടറിയിക്ക് കൈമാറി.ഇതുപ്രകാരം പഞ്ചായത്ത് സെക്രട്ടറി അന്നുതന്നെ വീട്ടുകാർക്ക് വീണ്ടും സ്റ്റോപ്പ് മെമോ കൈമാറി.'ഉത്തരവ് നടപ്പിലാക്കുന്നതിന് 'എന്ന് കാണിച്ച് കോപ്പി പൂത്തൻകുരിശ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് കൈമാറിയതായും ഇതിൽ സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതും വീട്ടുകാർ വകവയ്ക്കുന്നില്ലന്നും നാളിതുവരെ നിർമ്മാണപ്രവർത്തനം തുടരുകയാണെന്നും ബന്ധപ്പെട്ട അധികൃതർ ഇക്കാര്യത്തിൽ ഇടപെടുന്നില്ലന്നുമാണ് പരാതിക്കാരുടെ വെളിപ്പെടുത്തൽ.പകൽ നടന്നുവരുന്ന നിർമ്മാണപ്രവർത്തനങ്ങൾക്കുപുറമെ തുണിയിട്ട് പരിസരമാകെ മറച്ച് രാത്രിയിലും നിർമ്മാണം നടന്നിരുന്നതായും ഇവർ ആരോപിക്കുന്നു.

ഈ വർഷം ആദ്യം വീടിന്റെ ചെറിയൊരുഭാഗം നിർത്തി,ബാക്കി ഭാഗം പൊളിച്ചുകളഞ്ഞശേഷം സാമാന്യം വലിപ്പമുള്ള വീട് നിർമ്മിക്കുകയായിരുന്നെന്നും ഇപ്പോൾ നിർമ്മാണം അവസാനഘട്ടത്തോടടുത്തിരിക്കുകയാണെന്നുമാണ് ഇവർ പറയുന്നു.കെട്ടിട്ടം നിർമ്മിക്കുന്നത് പട്ടയഭൂമിയിലല്ലന്നും സർക്കാർ തരിശിലാണെന്നും വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്കുള്ള മറുപിടിയിൽ കുന്നത്തുനാട് തഹസീൽദാർ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇവർ അറിയിച്ചു.

പാരാതി ഉയർന്ന സാഹചര്യത്തിൽ തന്റെ ഓഫീസിലെ സ്റ്റാഫും പൊലീസുകാരനും സ്ഥലം സന്ദർശിച്ച് നിർമ്മാണപ്രവർത്തനം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും പിന്നീട് നിർമ്മാണം നടന്നതായി അറിവില്ലന്നുമായിരുന്നു ഇക്കാര്യത്തിൽ വിവരങ്ങൾ തേടിയ ഈ ലേഖകനോട് പഞ്ചായത്ത് സെക്രട്ടറിയുടെ ആദ്യപ്രതികരണം.കോടതി ഉത്തരവുണ്ടെങ്കിൽ അത് നടപ്പാക്കികിട്ടണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികൃതരോ വ്യക്തികളോ സമീപിക്കുകയാണ് പതിവെന്നും കാവുംതാഴത്തെ നിർമ്മാണം തടണണമെന്നുള്ള കോടതി ഉത്തരവ് നടപ്പിലാക്കികിട്ടണമെന്നാവശ്യപ്പെട്ട് ആരെങ്കിലും സമീപിച്ചതായി തനിയക്ക് അറിവില്ലന്നും പുത്തൻകുരിശ് സി ഐ വ്യക്തമാക്കി.

കോടതി ഉത്തരവ് നടപ്പിലായിട്ടില്ലന്ന് പരാതി ഉയർന്ന സാഹചര്യത്തിൽ,ഈ വിവരം പൊലീസിൽ രേഖാമൂലം ധരിപ്പിച്ചിരുന്നോ എന്നുചോദിച്ചപ്പോൾ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാൽ മറുപിടി നൽകാമെന്നായിരുന്നു സെക്രട്ടറിയുടെ പ്രതികരണം.കോടതിയിൽ കേസ്സ് നടന്നുവരുന്നതിനാൽ ഇക്കാര്യത്തിൽ ഒന്നും പറയാനില്ലന്നായിരുന്നു വീട്ടുകാരിലൊരാളുടെ വിശദീകരണം.

കോവിഡുകാലത്ത് നിസ്സാരകാര്യങ്ങൾക്കുപോലും വൻപിഴ ഈടാക്കുന്ന അധികൃതർ ഉന്നതങ്ങളിലെ സ്വാധീനം മറയാക്കി വീട്ടുകാർ നടത്തിവരുന്ന അനധികൃത നിർമ്മാണപ്രവർത്തനം കണ്ടില്ലന്ന് നടിക്കുന്നത് അനീതിയാണെന്നും .നിർമ്മാണം നടന്നിരുന്ന അവസരത്തിൽ വീഡിയോ എടുത്തതിന് വീട്ടിലെ അംഗമായ സ്ത്രീയെ തുണിപൊക്കി കാണിച്ചതായി കാണിച്ച് കേസ്സിൽപ്പെടുത്തിയിരിക്കുകയാണെന്നും ഇതിന്റെ പേരിൽ നിയമനടപടി നേരിടുകയാണെന്നും ഇവർ വ്യക്തമാക്കി.