- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർഗോഡ് ഭാഷ സംസാരിച്ച് നിത്യാനന്ദ ഷേണായി ഒരു ദിവസം നേരത്തെ എത്തും; മമ്മൂട്ടി ചിത്രം പുത്തൻപണത്തിന്റെ റിലീസ് നാളെ
കൊച്ചി: ആരാധകർ ഏറെ പ്രതീക്ഷ കാത്തിരുന്ന മമ്മൂട്ടി ചിത്രം പുത്തൻപണത്തിന്റെ റിലീസ് നാളെ .പതിമൂന്നാം തീയതി നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് ഒരു ദിവസം നേരത്തെയാക്കുകയായിരുന്നു. ചിത്രത്തിൽ മമ്മൂട്ടി സംസാരിക്കുന്ന കാസർകോട് ഭാഷയാണ് ട്രയിലറിലടക്കം ഏറെ ശ്രദ്ധിക്കപ്പെട്ടത്. രാജമാണിക്യത്തിലെ തിരുവന്തോരം ഭാഷയും പ്രാഞ്ചിയേട്ടനിലെ തൃശ്ശൂരു സ്ലാംഗും ബിഗ് ബി അടക്കം നിരവധി ചിത്രങ്ങളിൽ കൊച്ചി ഭാഷയും മമ്മൂട്ടി അനായാസമായി കൈകര്യം ചെയ്തിട്ടുണ്ട്. കഥ നടക്കുന്ന സ്ഥലത്തത്തെ ഭാഷ സിനിമയിൽ അവതരിപ്പിക്കുന്നതിൽ മമ്മൂട്ടി ബഹുദൂരം മുന്നിലാണ്. മലബാർ, തിരുവിതാംകൂർ, ഏത് ശൈലിയായാലും ആൾ കൂളായി സംസാരിക്കും. രാജമാണിക്യം, പ്രാഞ്ചിയേട്ടൻ, പാലേരി മാണിക്യം, ചട്ടമ്പിനാട് തുടങ്ങിയ സിനിമകളിലെ കഥാപാത്രത്തിന്റെ സംസാരശൈലി ശ്രദ്ധിച്ചാൽ ഇക്കാര്യം വ്യക്തമാകും. പുതിയ ചിത്രമായ പുത്തൻപണത്തിൽ കാസർകോട് ശൈലിയിലാണ് താരത്തിന്റെ സംസാരം. ചിത്രത്തിന് വേണ്ടി മമ്മൂട്ടിയെ ഭാഷ പഠിപ്പിച്ചത് കാസർകോട് സ്വദേശിയും എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ പി
കൊച്ചി: ആരാധകർ ഏറെ പ്രതീക്ഷ കാത്തിരുന്ന മമ്മൂട്ടി ചിത്രം പുത്തൻപണത്തിന്റെ റിലീസ് നാളെ .പതിമൂന്നാം തീയതി നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് ഒരു ദിവസം നേരത്തെയാക്കുകയായിരുന്നു. ചിത്രത്തിൽ മമ്മൂട്ടി സംസാരിക്കുന്ന കാസർകോട് ഭാഷയാണ് ട്രയിലറിലടക്കം ഏറെ ശ്രദ്ധിക്കപ്പെട്ടത്.
രാജമാണിക്യത്തിലെ തിരുവന്തോരം ഭാഷയും പ്രാഞ്ചിയേട്ടനിലെ തൃശ്ശൂരു സ്ലാംഗും ബിഗ് ബി അടക്കം നിരവധി ചിത്രങ്ങളിൽ കൊച്ചി ഭാഷയും മമ്മൂട്ടി അനായാസമായി കൈകര്യം ചെയ്തിട്ടുണ്ട്. കഥ നടക്കുന്ന സ്ഥലത്തത്തെ ഭാഷ സിനിമയിൽ അവതരിപ്പിക്കുന്നതിൽ മമ്മൂട്ടി ബഹുദൂരം മുന്നിലാണ്. മലബാർ, തിരുവിതാംകൂർ, ഏത് ശൈലിയായാലും ആൾ കൂളായി സംസാരിക്കും. രാജമാണിക്യം, പ്രാഞ്ചിയേട്ടൻ, പാലേരി മാണിക്യം, ചട്ടമ്പിനാട് തുടങ്ങിയ സിനിമകളിലെ കഥാപാത്രത്തിന്റെ സംസാരശൈലി ശ്രദ്ധിച്ചാൽ ഇക്കാര്യം വ്യക്തമാകും. പുതിയ ചിത്രമായ പുത്തൻപണത്തിൽ കാസർകോട് ശൈലിയിലാണ് താരത്തിന്റെ സംസാരം. ചിത്രത്തിന് വേണ്ടി മമ്മൂട്ടിയെ ഭാഷ പഠിപ്പിച്ചത് കാസർകോട് സ്വദേശിയും എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ പിവി ഷാജികുമാറാണ്.
മീശ പിരിച്ച് വ്യത്യസ്തമായ ലുക്കിലാണ് മമ്മൂട്ടി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യൻ റുപ്പിയുടെ ആശയത്തിന്റെ തുടർച്ച ഈ ചിത്രത്തിലും ഉണ്ടാകും. കള്ളപ്പണത്തിന്റെ പ്രചാര വഴികളും നോട്ടുകൾ പിൻവലിച്ച പുതിയ സാഹചര്യവും ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. കാഷ്‌മോര, മാരി തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന ഓം പ്രകാശാണ് ചിത്രത്തിന്റെ ക്യാമറാമാൻ. ഇനിയ, രഞ്ചി പണിക്കർ, സായ് കുമാർ, സിദ്ദിഖ്, ഹരീഷ് പെരുമണ്ണ, മാമുക്കോയ, ജോജു ജോർജ്. വിശാഖ് നായർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
നിത്യാനന്ദ ഷേണായി എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. രാജ്യത്ത് കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി 500,1000 രൂപയുടെ കറൻസി നോട്ടുകൾ പിൻവലിച്ച സാഹചര്യവും നോട്ട് നിരോധനത്തിന് ശേഷം അനുഭവപ്പെടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും ചിത്രത്തിൽ പറയുന്നുണ്ട്.
സംസാര ശൈലിയിലെ പ്രത്യേകതയണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ചെയ്യുന്ന കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി കഥാ പശ്ചാത്തലത്തെ സംസാര രീതി മമ്മൂട്ടി സ്വായത്തമാക്കാറുണ്ട്. മധ്യവയസ്‌കനായ നിത്യാനന്ദ ഷേണായി കാസർകോട് ഉപ്പള സ്വദേശിയാണ്. സമ്പന്നതയുടെ അടിത്തട്ടത്തിൽ ജനിച്ചു വളർന്ന ഷേണായി ലുക്കിലും നടപ്പിലും ആർഭാടം കാണിക്കാൻ ഇഷ്ടപ്പെടുന്നയാളാണ്. മിന്നുന്ന കുപ്പായവും സ്വർണ്ണാഭരണങ്ങളും ധരിച്ച് വ്യത്യസ്ത ലുക്കിലാണ് മമ്മൂട്ടി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.