- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇപ്പോഴും പുട്ടിൻ പറയുന്നത് ഒരു ചെറിയ കാറും പ്രസിഡന്റിന്റെ ശമ്പളവും മാത്രമാണ് വരുമാനമെന്നാണ്; പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നു 160 ബില്യൺ പൗണ്ടോടെ ലോകത്തെ ഏറ്റവും വലിയ രഹസ്യ മുതലാളിയാണെന്ന്; പുട്ടിനെക്കുറിച്ച് പറയുന്നതിൽ കാര്യമുണ്ടോ?
വ്ലാദിമിർ പുട്ടിൻ ലോകത്തെ രണ്ടാമത്തെ സുശക്തനായ ഭരണാധികാരിയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞാൽ റഷ്യൻ പ്രസിഡന്റ് പുട്ടിനെയാണ് സൈനികശക്തിയുടെ അടിസ്ഥാനത്തിൽ രണ്ടാമനായി പരിഗണിക്കുന്നത്. എന്നാൽ, സമ്പത്തിന്റെ കാര്യത്തിൽ ട്രംപിനെയും പുട്ടിൻ പിന്തള്ളുമെന്നാണ് പാശ്ചാത്യമാധ്യമങ്ങൾ പറയുന്നത്. തനിക്കൊരു കാറും പ്രസിഡന്റിന്റെ ശമ്പളവും മാത്രമേ വരുമാനമായി ഉള്ളൂവെന്ന് പുട്ടിൻ പറയുമ്പോഴും 160 ബില്യൺ പൗണ്ടിന്റെയെങ്കിലും ആസ്തി പുട്ടിനുണ്ടാകുമെന്ന് മാധ്യമങ്ങൾ കണക്കുകൂട്ടുന്നു. തന്റെ സമ്പത്തിൽ കാര്യമൊന്നുമില്ലെന്നാണ് പുട്ടിൻ അവകാശപ്പെടുന്നത്. എന്നാൽ, ലോകത്തെ ഏറ്റവും വലിയ രഹസ്യ ധനാഢ്യനാണ് പുട്ടിനെന്ന് മാധ്യമങ്ങൾ വിലയിരുത്തുന്നു. റഷ്യൻ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവിട്ട കണക്കുകൾ പ്രകാരം പുട്ടിന് സ്വന്തമായുള്ളത് ഇവയൊക്കെയാണ്. ബാങ്കിൽ നിക്ഷേപമായി 170,000 പൗണ്ട്. വർഷം 70,000 പൗണ്ട് ശമ്പളം, 150 പൗണ്ടിന്റെ ബാങ്ക് ഓഹരികൾ, 2009 മോഡലിലുള്ള ലാഡ കാർ, രണ്ട് സ്പോർട്സ് കാറുകൾ, മിലിട്ടറിയിൽനിന്നുള്ള പ
വ്ലാദിമിർ പുട്ടിൻ ലോകത്തെ രണ്ടാമത്തെ സുശക്തനായ ഭരണാധികാരിയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞാൽ റഷ്യൻ പ്രസിഡന്റ് പുട്ടിനെയാണ് സൈനികശക്തിയുടെ അടിസ്ഥാനത്തിൽ രണ്ടാമനായി പരിഗണിക്കുന്നത്. എന്നാൽ, സമ്പത്തിന്റെ കാര്യത്തിൽ ട്രംപിനെയും പുട്ടിൻ പിന്തള്ളുമെന്നാണ് പാശ്ചാത്യമാധ്യമങ്ങൾ പറയുന്നത്. തനിക്കൊരു കാറും പ്രസിഡന്റിന്റെ ശമ്പളവും മാത്രമേ വരുമാനമായി ഉള്ളൂവെന്ന് പുട്ടിൻ പറയുമ്പോഴും 160 ബില്യൺ പൗണ്ടിന്റെയെങ്കിലും ആസ്തി പുട്ടിനുണ്ടാകുമെന്ന് മാധ്യമങ്ങൾ കണക്കുകൂട്ടുന്നു.
തന്റെ സമ്പത്തിൽ കാര്യമൊന്നുമില്ലെന്നാണ് പുട്ടിൻ അവകാശപ്പെടുന്നത്. എന്നാൽ, ലോകത്തെ ഏറ്റവും വലിയ രഹസ്യ ധനാഢ്യനാണ് പുട്ടിനെന്ന് മാധ്യമങ്ങൾ വിലയിരുത്തുന്നു. റഷ്യൻ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവിട്ട കണക്കുകൾ പ്രകാരം പുട്ടിന് സ്വന്തമായുള്ളത് ഇവയൊക്കെയാണ്. ബാങ്കിൽ നിക്ഷേപമായി 170,000 പൗണ്ട്. വർഷം 70,000 പൗണ്ട് ശമ്പളം, 150 പൗണ്ടിന്റെ ബാങ്ക് ഓഹരികൾ, 2009 മോഡലിലുള്ള ലാഡ കാർ, രണ്ട് സ്പോർട്സ് കാറുകൾ, മിലിട്ടറിയിൽനിന്നുള്ള പെൻഷൻ.
എന്നാൽ, പുട്ടിന് 160 ബില്യൺ പൗണ്ടിന്റെയെങ്കിലും വരുമാനമുണ്ടെന്ന് മാധ്യമങ്ങൾ പറയുന്നു. ഇതിന് പുറമേ, കരിങ്കടലിൽ 80 കോടി പൗണ്ട് വിലവരുന്ന കൊട്ടാരം, 2.8 കോടി വിലവരുന്ന ഒളിമ്പിയയെന്ന സൂപ്പർയാട്ട്, 50,000 പൗണ്ട് വിലവരുന്ന പ്രൈവറ്റ് ജെറ്റ്, അഞ്ചുലക്ഷം പൗണ്ടിന്റെ ആഡംബര വാച്ചുകൾ, ഇരുപതോളം റിസോർട്ടുകൾ തുടങ്ങിയവ പുട്ടിന് സ്വന്തമായുണ്ടെന്ന് അവർ വിലയിരുത്തുന്നു.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു സമർപ്പിച്ച കണക്കുകൾ പ്രകാരം, 2011 മുതൽ 2016 വരെയുള്ള കാലയളവിൽ നാലര ലക്ഷം പൗണ്ടാണ് താൻ സമ്പാദിച്ചതെന്ന് പുട്ടിൻ പറയുന്നു. സെൻറ് പീറ്റേഴ്‌സ്ബർഗിൽ 800 ചതുരശ്ര അടി വിസ്തീർണമുള്ള ഒരേയൊരു ഫ്ളാറ്റാണ് സ്ഥാവര ആസ്തിയായി കാണിച്ചിട്ടുള്ളത്. 13 ബാങ്കുകളിൽ അക്കൗണ്ടുണ്ടെങ്കിലും 170,000 പൗണ്ട് മാത്രമാണ് നിക്ഷേപം. സെന്റ് പീറ്റേഴ്‌സ്ബർഗിന്റെ 230 ഓഹരികളും നിക്ഷേപമായുണ്ട്.
കണക്കുകളിതാണെങ്കിലും പുട്ടിൻ ലോകത്തെ ഏറ്റവും സമ്പന്നന്മാരിലൊരാളാണെന്നാണ് കണക്കാക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിലും സർക്കാർ സംരംഭങ്ങളിലും വഴിവിട്ട് ഇടപെട്ട് സമ്പാദിച്ച സ്വത്തുക്കളാണ് പുട്ടിന്റെ പക്കലുള്ളതെന്ന് രാഷ്ട്രീയ എതിരാളികൾ# പറയുന്നു. 14 വർഷത്തെ ഭരണത്തിനിടെ, വസ്തുവകകളായും സ്വിസ് ബാങ്ക് നിക്ഷേപമായും ഓഹരികളായും ഫണ്ടുകളായും ശേഖരിച്ച പണത്തിന് കണക്കില്ലെന്ന് സി.എൻ.എൻ. റിപ്പോർട്ട് ചെയ്യുന്നു.
ലോകത്തേറ്റവും ധനാഢ്യരായ രാഷ്ട്രീയ നേതാക്കളിൽ ഒന്നാം സ്ഥാനമാണ് പുട്ടിന് സി.എൻ.എൻ. നൽകുന്നത്. 160 ബില്യൺ പൗണ്ടിന്റെ ആസ്തി പുട്ടിനുള്ളപ്പോൾ, രണ്ടാം സ്ഥാനത്തുള്ള യു.എസിലെ മൈക്കൽ ബ്ലൂംബെർഗിന് 36 ബില്യൺ പൗണ്ടാണ് ആസ്തി. തായ്‌ലൻഡിലെ ഭൂമിബോൽ അദുല്യതേജിന് 20 ബില്യൺ പൗണ്ടിന്റെയും യു.എ.ഇ.യിലെ ഖലീഫ ബിൻ സയേദ് അൽ നഹ്യാന് 17 ബില്യൺ പൗണ്ടിന്റെയും ബ്രൂണെ സുൽത്താൻ ഹസനാൽ ബോക്കിയായ്ക്ക് 15 ബില്യൺ പൗണ്ടിന്റെയും സ്വത്തുണ്ടെന്നാണ് കരുതുന്നത്.