- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഷ്യ ഇല്ലാത്തൊരു ലോകം ആരും സ്വപ്‌നം കാണേണ്ട; ഞങ്ങൾക്കുനേരേ ആണവാക്രമണം ഉണ്ടായാൽ സർവരാജ്യങ്ങളെയും ഞങ്ങൾ തുടച്ചുനീക്കും; പുട്ടിന്റെ പ്രസ്താവന ഗൗരവമായി എടുത്ത് ലോകം; അണുബോംബിനെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും
റഷ്യയില്ലാത്തൊരു ലോകം ആരും സ്വപ്‌നം കാണേണ്ടെന്ന് പ്രസിഡന്റ് വഌദിമിർ പുട്ടിന്റെ മുന്നറിയിപ്പ്. ഒരു യുദ്ധത്തിൽ റഷ്യക്കുനേരെ ആരെങ്കിലും ആണവായുധം പ്രയോഗിക്കുകയാണെങ്കിൽ, തങ്ങളുടെ പക്കലുള്ള ആണവ ശേഖരം ഉപയോഗിച്ച് ലോകത്തെ മുഴുവൻ ചുട്ടെരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ലോകത്തെ സർവ രാജ്യങ്ങളിലേക്കും എത്തുന്ന ആണവ മിസൈലുകൾ റഷ്യയുടെ പക്കലുണ്ടെന്നും പ്രസിഡന്റ് മറ്റു രാജ്യങ്ങളെ ഓർമിപ്പിച്ചു. ഇതൊരിക്കലും സംഭവിക്കാതിരിക്കട്ടെ എന്ന ആമുഖത്തോടെയാണ് പുട്ടിൻ ഇക്കാര്യം പറഞ്ഞത്. റഷ്യയിലും വിദേശത്തുമുള്ള മുഴുവൻ പേരും അറിയാനാണ് താനിത് പറയുന്നതെന്നും ആക്രമിക്കുകയല്ല, അടിച്ചാൽ തിരിച്ചടിക്കുകയാണ് റഷ്യയുടെ നയമെന്നും പുട്ടിൻ പറഞ്ഞു. ആക്രമണം നേരിടുകയാണെങ്കിൽ, തിരിച്ചടിക്കാനുള്ള നിയമപരമായ ലൈസൻസാകും അത്. അത് നാം ഉപയോഗിക്കും. റഷ്യക്കുനേരെയുണ്ടാകുന്ന ആണവാക്രമണം ലോകാവസാനമായിരിക്കും. റഷ്യമാത്രം നശിച്ചുപോയിട്ട് ഒരു ലോകം പുലർന്നുകാണാൻ റഷ്യൻ പൗരനെന്ന നിലയ്ക്ക് നമ്മളാരെങ്കിലും ആഗ്രഹിക്കുമോയെന്ന് പുട്ടിൻ ചോദിച്ചു. എല്ലാ രാ
റഷ്യയില്ലാത്തൊരു ലോകം ആരും സ്വപ്‌നം കാണേണ്ടെന്ന് പ്രസിഡന്റ് വഌദിമിർ പുട്ടിന്റെ മുന്നറിയിപ്പ്. ഒരു യുദ്ധത്തിൽ റഷ്യക്കുനേരെ ആരെങ്കിലും ആണവായുധം പ്രയോഗിക്കുകയാണെങ്കിൽ, തങ്ങളുടെ പക്കലുള്ള ആണവ ശേഖരം ഉപയോഗിച്ച് ലോകത്തെ മുഴുവൻ ചുട്ടെരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ലോകത്തെ സർവ രാജ്യങ്ങളിലേക്കും എത്തുന്ന ആണവ മിസൈലുകൾ റഷ്യയുടെ പക്കലുണ്ടെന്നും പ്രസിഡന്റ് മറ്റു രാജ്യങ്ങളെ ഓർമിപ്പിച്ചു.
ഇതൊരിക്കലും സംഭവിക്കാതിരിക്കട്ടെ എന്ന ആമുഖത്തോടെയാണ് പുട്ടിൻ ഇക്കാര്യം പറഞ്ഞത്. റഷ്യയിലും വിദേശത്തുമുള്ള മുഴുവൻ പേരും അറിയാനാണ് താനിത് പറയുന്നതെന്നും ആക്രമിക്കുകയല്ല, അടിച്ചാൽ തിരിച്ചടിക്കുകയാണ് റഷ്യയുടെ നയമെന്നും പുട്ടിൻ പറഞ്ഞു. ആക്രമണം നേരിടുകയാണെങ്കിൽ, തിരിച്ചടിക്കാനുള്ള നിയമപരമായ ലൈസൻസാകും അത്. അത് നാം ഉപയോഗിക്കും. റഷ്യക്കുനേരെയുണ്ടാകുന്ന ആണവാക്രമണം ലോകാവസാനമായിരിക്കും.
റഷ്യമാത്രം നശിച്ചുപോയിട്ട് ഒരു ലോകം പുലർന്നുകാണാൻ റഷ്യൻ പൗരനെന്ന നിലയ്ക്ക് നമ്മളാരെങ്കിലും ആഗ്രഹിക്കുമോയെന്ന് പുട്ടിൻ ചോദിച്ചു. എല്ലാ രാജ്യങ്ങളിലേക്കും എത്തുന്നത്ര റേഞ്ചുള്ള ഭൂഖണ്ഡാന്തര മിസൈൽ വികസിപ്പിച്ചതായി അടുത്തിടെ റഷ്യ അവകാശപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണെങ്കിലും, പുട്ടിന്റെ വാക്കുകൾ കരുതലോടെയാണ് ലോകം വിലയിരുത്തുന്നത്. സമീപകാലത്തൊന്നും റഷ്യൻ നേതാവ് ഇത്രയും പ്രകോപനപരമായി സംസാരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
റഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുന്ന പുട്ടിൻ, കഴിഞ്ഞയാഴ്ച തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വനിതാ ആരാധികയെ പരസ്യമായി ചുംബിച്ചത് ലോകമെങ്ങും വലിയ വാർത്തായിരുന്നു. ലൂഷ്‌നിക്കി സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിനിടെയാണ് ഒരു സെൽഫി ചോദിച്ചെത്തിയ ലാറിസ സെർഗുഖിന എന്ന ആരാധികയെ പുട്ടിൻ ചുംബിച്ചത്. ഇതോടെ, പ്രസിഡന്റ് പങ്കെടുക്കുന്ന ചടങ്ങിലൊക്കെ സെൽഫിയെടുക്കാനെത്തുന്നവരുടെ എണ്ണം വർധിച്ചുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മാർച്ച് 18-നാണ് റഷ്യയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. പുട്ടിൻതന്നെ വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കന്നത്. ആദ്യഘട്ട വോട്ടെടുപ്പിൽ ആർക്കും അമ്പത് ശതമാനത്തിലേറെ വോട്ട് നേടാനായില്ലെങ്കിൽ ഏപ്രിൽ എട്ടിന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കും. ഇതിലൂടെ കുറഞ്ഞ വോട്ടുകൾ നേടുന്ന സ്ഥാനാർത്ഥികൾ പുറത്താകും. സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് പുട്ടിൻ മത്സരിക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയിലെ പാവേൽ ക്രൂഡിനിനും എൽഡിപിആർ പാർട്ടിയിലെ വഌദിമിർ ഷിറിനോവ്‌സ്‌കിയുമാണ് എതിരാളികൾ.