- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റയ്ക്ക് കാറോടിച്ച് റിസോർട്ടിലെത്തിയ പുട്ടിൻ ഏതുപെണ്ണിനെയാണ് കൂടെക്കൊണ്ടുവന്നത്? കാർ തുറന്നപ്പോഴേ ക്യാമറക്കണ്ണുകളിൽപ്പെട്ട പ്രസിഡന്റ്, കാമുകി പുറത്തിറങ്ങാൻ വിസമ്മതിച്ചപ്പോൾ ഡോർ അടച്ചു
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുട്ടിന്റെ പുതിയ കാമുകിയാരെന്ന ചർച്ചകളാണ് റഷ്യയിലെങ്ങുമിപ്പോൾ. ഒറ്റയ്ക്ക് റിസോർട്ടിലേക്ക് കാറോടിച്ചുവന്ന പുട്ടിൻ കാർ തുറന്ന് പുറത്തിറങ്ങിയെങ്കിലും, ക്യാമറക്കണ്ണുകളിൽപ്പെട്ടതോടെ, കാറിന്റെ ഡോർ പെട്ടെന്നടച്ച് യുവതിയെ മറയ്ക്കുകയായിരുന്നു. കാറിൽനിന്ന് പുറത്തിറങ്ങിയ പുട്ടിൻ കാമുകിക്ക് പുറത്തേയ്ക്കിറങ്ങാൻ പിൻവാതിൽ തുറന്നുകൊടുക്കുകയായിരുന്നു. പെട്ടെന്നുതന്നെ അത് തിരിച്ചടയ്ക്കുകയായിരുന്നു. വടക്കൻ റഷ്യയിലെ തന്റെ പ്രിയപ്പെട്ട റിസോർട്ടിലേക്കാണ് പുട്ടിൻ കാമുകിയുമായി എത്തിയത്. വാതിൽ തുറന്ന പുട്ടിനോട്, അകത്തിരിക്കുന്ന യുവതി കൈകൊണ്ട് ആംഗ്യം കാണിക്കുന്നത് വ്യക്തമാണ്. പുറത്തെ ക്യാമറകളെക്കുറിച്ചാവാം അവർ സൂചിപ്പിച്ചതെന്നാണ് വിലയിരുത്തുന്നത്. ഇതോടെയാണ് റഷ്യൻ പ്രസിഡന്റ് വാതിലടച്ചതും തനിച്ച് റിസോർട്ടിലേക്ക് കടന്നതും. ല്യൂഡ്മില പുട്ടിനുമായി വിവാഹമോചനം നേടിയശേഷം വഌദിമിർ പുട്ടിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികം കഥകൾ കേട്ടിട്ടില്ല. അതുകൊണ്ടുതന്നെ, പുട്ടിന്റെ കാമുകിയാരെന്നറിയാനുള്ള ത
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുട്ടിന്റെ പുതിയ കാമുകിയാരെന്ന ചർച്ചകളാണ് റഷ്യയിലെങ്ങുമിപ്പോൾ. ഒറ്റയ്ക്ക് റിസോർട്ടിലേക്ക് കാറോടിച്ചുവന്ന പുട്ടിൻ കാർ തുറന്ന് പുറത്തിറങ്ങിയെങ്കിലും, ക്യാമറക്കണ്ണുകളിൽപ്പെട്ടതോടെ, കാറിന്റെ ഡോർ പെട്ടെന്നടച്ച് യുവതിയെ മറയ്ക്കുകയായിരുന്നു. കാറിൽനിന്ന് പുറത്തിറങ്ങിയ പുട്ടിൻ കാമുകിക്ക് പുറത്തേയ്ക്കിറങ്ങാൻ പിൻവാതിൽ തുറന്നുകൊടുക്കുകയായിരുന്നു. പെട്ടെന്നുതന്നെ അത് തിരിച്ചടയ്ക്കുകയായിരുന്നു.
വടക്കൻ റഷ്യയിലെ തന്റെ പ്രിയപ്പെട്ട റിസോർട്ടിലേക്കാണ് പുട്ടിൻ കാമുകിയുമായി എത്തിയത്. വാതിൽ തുറന്ന പുട്ടിനോട്, അകത്തിരിക്കുന്ന യുവതി കൈകൊണ്ട് ആംഗ്യം കാണിക്കുന്നത് വ്യക്തമാണ്. പുറത്തെ ക്യാമറകളെക്കുറിച്ചാവാം അവർ സൂചിപ്പിച്ചതെന്നാണ് വിലയിരുത്തുന്നത്. ഇതോടെയാണ് റഷ്യൻ പ്രസിഡന്റ് വാതിലടച്ചതും തനിച്ച് റിസോർട്ടിലേക്ക് കടന്നതും.
ല്യൂഡ്മില പുട്ടിനുമായി വിവാഹമോചനം നേടിയശേഷം വഌദിമിർ പുട്ടിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികം കഥകൾ കേട്ടിട്ടില്ല. അതുകൊണ്ടുതന്നെ, പുട്ടിന്റെ കാമുകിയാരെന്നറിയാനുള്ള താത്പര്യം എല്ലാവർക്കുമുണ്ട്. തന്റെ ജീവിതത്തിലേക്ക് പുതിയൊരു യുവതി കടന്നുവരില്ലെന്ന് പുട്ടിൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, ഒളിമ്പിക് ജിംനാസ്റ്റിക്‌സ സ്വർണമെഡൽ ജേതാവ് അലീന കബയേവയുമായി പുട്ടിൻ പ്രണയത്തിലാണെന്ന വാർത്തകൾ ഒരു പതിറ്റാണ്ടായി പ്രചരിക്കുന്നുണ്ട്.
എന്നാൽ, റിസോർട്ടിൽ പുട്ടിനൊപ്പം ഉണ്ടായിരുന്നത് കാമുകിയല്ലെന്നും സുരക്,ാ ഉദ്യോഗസ്ഥരിലൊരാൾ മാത്രമായിരുന്നുവെന്നും പുട്ടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പറയുന്നു. എന്നാൽ, ചുവപ്പ് ബാഗും കൈവിരലുകളും അതൊരു യുവതിയാണംന്ന് ഉറപ്പിക്കുന്നുണ്ടെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
കറേലിയ റീജിയണിലെ വാലാം തടാകത്തിലുള്ള ദ്വീപിലെ മൊണാസ്ട്രിയിലേക്കാണ് പുട്ടിനെത്തിയത്. സ്പാസോ പ്രെയോബ്രാഷെൻസ്‌കി മൊണാസ്ട്രിയിൽ അവിടുത്തെ പുരോഹിതൻ കിറിലി പുട്ടിനെ സ്വീകരിച്ചു. പിന്നീട് മറ്റൊരു മെഴ്‌സിഡസിൽ ഇരുവരും ചേർന്ന് റിസോർട്ടിലേക്ക് പോവുകയും ചെയ്തു. രണ്ടുപേരും കാറിന്റെ പിൻസീറ്റിലാണിരുന്നത്. ഏതായാലും പുട്ടിന്റെ പുതിയ കാമുകിയാരെന്ന് അറിയാൻ കഴിയാത്തതിലെ നിരാശയിലാണ് റഷ്യയിലെ പപ്പരാസികൾ.