- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിം രാജ്യമായ ഇന്തോനേഷ്യയിലേക്ക് പന്നിയിറച്ചി കയറ്റുമതിചെയ്ത് ലാഭമുണ്ടാക്കണമെന്ന് മന്ത്രി; ചിരി നിയന്ത്രിക്കാനാവാതെ പുട്ടിൻ
വിഡ്ഢിത്തം വിളമ്പുന്ന മന്ത്രിമാർ നമ്മുടെ നാട്ടിൽ മാത്രമല്ലെന്ന് ആശ്വസിക്കാം. റഷ്യയിലെ കൃഷിമന്ത്രി പറഞ്ഞ പൊട്ടത്തരം കേട്ട് ചിരി തുടങ്ങിയ പ്രസിഡന്റ് വഌദിമിർ പുട്ടിന് അതിനിയും അടക്കാനായിട്ടില്ലെന്നാണ് റഷ്യൻ മാധ്യമങ്ങൾ പറയുന്നത്. കൃഷികാര്യങ്ങളെക്കുറിച്ചാലോചിക്കാൻ ചേർന്ന യോഗത്തിലായിരുന്നു സംഭവം. മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലേക്ക് പന്നിയിറച്ചി കയറ്റുമതി ചെയ്ത് ലാഭം കൊയ്യണമെന്നായിരുന്നു കൃഷിമന്ത്രി അലെക്‌സാണ്ടർ താച്ചോവിന്റെ അഭിപ്രായം. ഇറച്ചി കയറ്റുമതിയിൽ ജർമനിയെപ്പോലെയാകണമെന്നായിരുന്നു മന്ത്രിയുടെ നിർദ്ദേശം. അഞ്ചര ദശലക്ഷം പന്നിയിറച്ചി ഉത്പാദിപ്പിക്കുന്ന ജർമനി, മൂന്ന് ദശലക്ഷം ടണ്ണോളം കയറ്റുമതി ചെയ്യുന്നുണ്ടെന്നും ഇതിലൂടെ വൻതോതിൽ വിദേശനാണ്യം നേടുന്നുണ്ടെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. ചൈനയിലേക്കും ഇന്തോനേഷ്യയിലേക്കും ജപ്പാനിലേക്കും കൊറിയയിലേക്കുമൊക്കെയാണ് ജർമനി കയറ്റുമതി നടത്തുന്നതെന്നും മന്ത്രി പറഞ്ഞതോടെയാണ് പുട്ടിൻ ചിരി തുടങ്ങിയത്. ഇന്തോനേഷ്യ മുസ്ലിം രാജ്യമാണെന്നും അവർ പന്നിയിറച
വിഡ്ഢിത്തം വിളമ്പുന്ന മന്ത്രിമാർ നമ്മുടെ നാട്ടിൽ മാത്രമല്ലെന്ന് ആശ്വസിക്കാം. റഷ്യയിലെ കൃഷിമന്ത്രി പറഞ്ഞ പൊട്ടത്തരം കേട്ട് ചിരി തുടങ്ങിയ പ്രസിഡന്റ് വഌദിമിർ പുട്ടിന് അതിനിയും അടക്കാനായിട്ടില്ലെന്നാണ് റഷ്യൻ മാധ്യമങ്ങൾ പറയുന്നത്. കൃഷികാര്യങ്ങളെക്കുറിച്ചാലോചിക്കാൻ ചേർന്ന യോഗത്തിലായിരുന്നു സംഭവം.
മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലേക്ക് പന്നിയിറച്ചി കയറ്റുമതി ചെയ്ത് ലാഭം കൊയ്യണമെന്നായിരുന്നു കൃഷിമന്ത്രി അലെക്‌സാണ്ടർ താച്ചോവിന്റെ അഭിപ്രായം. ഇറച്ചി കയറ്റുമതിയിൽ ജർമനിയെപ്പോലെയാകണമെന്നായിരുന്നു മന്ത്രിയുടെ നിർദ്ദേശം. അഞ്ചര ദശലക്ഷം പന്നിയിറച്ചി ഉത്പാദിപ്പിക്കുന്ന ജർമനി, മൂന്ന് ദശലക്ഷം ടണ്ണോളം കയറ്റുമതി ചെയ്യുന്നുണ്ടെന്നും ഇതിലൂടെ വൻതോതിൽ വിദേശനാണ്യം നേടുന്നുണ്ടെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.
ചൈനയിലേക്കും ഇന്തോനേഷ്യയിലേക്കും ജപ്പാനിലേക്കും കൊറിയയിലേക്കുമൊക്കെയാണ് ജർമനി കയറ്റുമതി നടത്തുന്നതെന്നും മന്ത്രി പറഞ്ഞതോടെയാണ് പുട്ടിൻ ചിരി തുടങ്ങിയത്. ഇന്തോനേഷ്യ മുസ്ലിം രാജ്യമാണെന്നും അവർ പന്നിയിറച്ചി കഴിക്കില്ലെന്നും പുട്ടിൻ മന്ത്രിയോട് പറഞ്ഞെങ്കിലും താച്ചോവ് അതംഗീകരിച്ചില്ല. അവർ കഴിക്കുമെന്നുതന്നെ താച്ചോവ് ഉറപ്പിച്ചുപറഞ്ഞതോടെ, പുട്ടിന്റെ ചിരി ഉച്ചത്തിലായി.
രണ്ടുകൈകളും ഉപയോഗിച്ച് മുഖംപൊത്തിപ്പിടിച്ചുകൊണ്ടായിരുന്നു പുട്ടിന്റെ ചിരി. താൻ ദക്ഷിണ കൊറിയയെയാണ് ഉദ്ദേശിച്ചതെന്നും ഇന്തോനേഷ്യയെ അല്ലെന്നും താച്ചാവ് പിന്നീട് വ്യക്തമാക്കിയെങ്കിലും പുട്ടിന് ചിരിയടക്കാനായില്ല. ചൈനയിലക്കും വെനസ്വേലയിലേക്കുമാണ് റഷ്യ പ്രധാനമായും ഇറച്ചി കയറ്റുമതിചെയ്യുന്നത്.