- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശീതകാല ഒളിമ്പിക്സിനിടെ ഭീഷണിയായി എത്തിയ യാത്രാവിമാനം വെടിവച്ചിടാൻ ഉത്തരവിട്ടിരുന്നതായി പുടിൻ; റഷ്യൻ പ്രസിഡന്റിന്റെ ഉത്തരവ് പിൻവലിക്കപ്പെട്ടത് ഭീഷണി സന്ദേശം വ്യാജമാണെന്ന് വ്യക്തമായതോടെ; ഈ സമയം പുടിനും ഒളിമ്പിക്‌സ് വേദിയിൽ ഉണ്ടായിരുന്നതായി റിപ്പോർട്ട്
മോസ്‌കോ: 2014 ലെ ശീതകാല ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങിനിടെ സ്ഫോടനം നടത്തുമെന്ന് സംശയം ഉയർന്നതോടെ ഒരു യാത്രാവിമാനം വെടിവച്ചിടാൻ റഷ്യൻ പ്രസിഡന്റ് ഉത്തരവ് നൽകിയതായി വെളിപ്പെടുത്തൽ. ആപത് സൂചന ലഭിച്ചതോടെ വിമാനം വെടിവെച്ചിടാൻ ഉത്തരവിട്ടിരുന്നതായി റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിൻ തന്നെ വ്യക്തമാക്കുന്ന വിവരമാണ് പുറത്തുവന്നത്. ഞായറാഴ്ച പുറത്ത് വിട്ട ഡോക്യുമെന്ററിയിലാണ് പുടിന്റെ വെളിപ്പെടുത്തൽ. സോചി ഒളിമ്പിക്‌സ് ഉദ്ഘാടനത്തിന്റെ തൊട്ടുമുൻപ് സുരക്ഷാ ചുമതലയുണ്ടായിരുന്ന ആന്ദ്രെ കോൻഡ്രഷോവ് എന്ന ഉദ്യോഗസ്ഥന് ഭീഷണി സന്ദേശമുള്ള ഒരു ഫോൺ കോൾ ലഭിച്ചു. ഉക്രൈനിൽ നിന്ന് ഇസ്താംബൂളിലേക്ക് വരുന്ന യാത്രാ വിമാനം റാഞ്ചികൾ തട്ടിയെടുത്തുവെന്നും വിമാനം സോചിയിൽ ഇറക്കാൻ ആവശ്യപ്പെടുന്നുണ്ടെന്നും സന്ദേശം ലഭിച്ചു. റാഞ്ചികളിൽ ഒരാളുടെ കൈവശം ബോംബുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സമയം 40,000 കാണികളായിരുന്നു ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങ് നടക്കുന്ന സോചിയിലെ സ്റ്റേഡിയത്തിലുണ്ടായിരുന്നത്. ഭീഷണി സംബന്ധിച്ച് വിവരം അറിയിച്ച സുര
മോസ്‌കോ: 2014 ലെ ശീതകാല ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങിനിടെ സ്ഫോടനം നടത്തുമെന്ന് സംശയം ഉയർന്നതോടെ ഒരു യാത്രാവിമാനം വെടിവച്ചിടാൻ റഷ്യൻ പ്രസിഡന്റ് ഉത്തരവ് നൽകിയതായി വെളിപ്പെടുത്തൽ. ആപത് സൂചന ലഭിച്ചതോടെ വിമാനം വെടിവെച്ചിടാൻ ഉത്തരവിട്ടിരുന്നതായി റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിൻ തന്നെ വ്യക്തമാക്കുന്ന വിവരമാണ് പുറത്തുവന്നത്. ഞായറാഴ്ച പുറത്ത് വിട്ട ഡോക്യുമെന്ററിയിലാണ് പുടിന്റെ വെളിപ്പെടുത്തൽ.
സോചി ഒളിമ്പിക്‌സ് ഉദ്ഘാടനത്തിന്റെ തൊട്ടുമുൻപ് സുരക്ഷാ ചുമതലയുണ്ടായിരുന്ന ആന്ദ്രെ കോൻഡ്രഷോവ് എന്ന ഉദ്യോഗസ്ഥന് ഭീഷണി സന്ദേശമുള്ള ഒരു ഫോൺ കോൾ ലഭിച്ചു. ഉക്രൈനിൽ നിന്ന് ഇസ്താംബൂളിലേക്ക് വരുന്ന യാത്രാ വിമാനം റാഞ്ചികൾ തട്ടിയെടുത്തുവെന്നും വിമാനം സോചിയിൽ ഇറക്കാൻ ആവശ്യപ്പെടുന്നുണ്ടെന്നും സന്ദേശം ലഭിച്ചു. റാഞ്ചികളിൽ ഒരാളുടെ കൈവശം ബോംബുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഈ സമയം 40,000 കാണികളായിരുന്നു ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങ് നടക്കുന്ന സോചിയിലെ സ്റ്റേഡിയത്തിലുണ്ടായിരുന്നത്. ഭീഷണി സംബന്ധിച്ച് വിവരം അറിയിച്ച സുരക്ഷാ ഉദ്യോഗസ്ഥനോട് വിമാനം അടിയന്തിരമായി വെടിവെച്ചിടാൻ താൻ നിർദ്ദേശിച്ചെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പുടിൻ വെളിപ്പെടുത്തുന്നതാണ് ഡോക്യുമെന്ററിയിലുള്ളത്.
എന്നാൽ നിമിഷങ്ങൾക്കം ഭീഷണി സന്ദേശം വ്യാജമാണെന്ന് വ്യക്തമായതോടെ ആണ് ഈ നിർദ്ദേശം പിൻവലിക്കപ്പെട്ടത്. വിമാനത്തിൽ ഒരു യാത്രക്കാരൻ മദ്യപിച്ച് ബഹളം വെച്ചിരുന്നു. വിമാനം തുർക്കിയിലേക്ക് തന്നെ പോയികൊണ്ടിരിക്കുകയാണെന്ന് വിവരം ലഭിച്ചതോടെയാണ് ഉത്തരവ് പിൻവലിക്കപ്പെട്ടത്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഉദ്യോഗസ്ഥർക്കൊപ്പം പുടിനും ഈ സമയം ഉദ്ഘാടന ചടങ്ങിൽ ഉണ്ടായിരുന്നു. ഈ മാസം 18ന് വീണ്ടും റഷ്യൻ പ്രസിഡന്റായി പുടിൻ തിരഞ്ഞെടുക്കപ്പെടാനിരിക്കെ ആണ് ഈയൊരു വെളിപ്പെടുത്തൽ ഉണ്ടായത്. 'പുടിൻ' എന്ന പേരിൽ റഷ്യൻ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന രണ്ടു മണിക്കൂർ ദൈർഘ്യമുള്ള് ഡോക്യുമെന്ററിയിലാണ് വെളിപ്പെടുത്തൽ.