- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്പുട്‌നിക് വാക്‌സിൻ ഇന്ത്യക്ക് ഉടൻ നൽകുമെന്ന് വ്ളാദിമിർ പുടിൻ; വാക്‌സിൻ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു; റഷ്യൻ പ്രസിഡന്റിന്റെ സഹായവാഗ്ദാനത്തിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
എന്റെ സുഹൃത്ത് പുടിനുമായി മികച്ച സംഭാഷണം നടത്തി. നിലവിലെ കോവിഡിന്റെ അവസ്ഥയെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു. കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് സഹായവും പിന്തുണയുമറിയിച്ച പുടിനോട് നന്ദി അറിയിച്ചു. മോദി ട്വീറ്റ് ചെയ്തു.
കോവിഡിനെതിരെ വികസിപ്പിച്ചെടുത്ത സ്പുട്‌നിക് വാക്‌സിൻ ഇന്ത്യക്ക് ഉടൻ നൽകുമെന്നാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിൻ അറിയിച്ചത്. മെയ് ഒന്നിന് റഷ്യൻ നിർമ്മിത വാക്‌സീനായ സ്പുട്‌നിക് വാക്‌സീൻ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇന്ത്യക്കും റഷ്യക്കുമിടയിൽ ടു പ്ലസ് ടു സംഭാഷണത്തിനും ധാരണയായി. വിദേശകാര്യ പ്രതിരോധ മന്ത്രിമാർക്കിടയിലാകും ചർച്ച.
മറുനാടന് മലയാളി ബ്യൂറോ