- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'സോവിയറ്റ് യൂണിയന്റെ തകർച്ച പലരെയും ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടു; ജീവിക്കാനായി ടാക്സി ഡ്രൈവറാവേണ്ടി വന്നു; സത്യസന്ധമായി സംസാരിക്കുന്നത് അത്ര സുഖകരമല്ല'; 'റഷ്യ ലേറ്റസ്റ്റ് ഹിസ്റ്ററി'യിൽ ദുരിത കാലത്തെക്കുറിച്ച് പുടിൻ
മോസ്‌കോ: സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ തന്റെ വ്യക്തി ജീവിതത്തിലുൾപ്പെടെ ഉണ്ടാക്കിയ തിരിച്ചടികളും പ്രതിസന്ധികളും തുറന്നു പറഞ്ഞ് റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിൻ. സോവിയറ്റ് യൂണിയൻ തകർന്നതോടെ തനിക്ക് വരുമാനത്തിനായി ടാക്സി ഡ്രൈവറാവേണ്ടി വന്നെന്ന് പുടിൻ വെളിപ്പെടുത്തി.
1991ലെ സോവിയറ്റ് യൂണിയൻ തകർച്ചയിലെ 'നിരാശ' യാണ് ഡോക്യുമെന്ററി ചിത്രമായ- 'റഷ്യ ലേറ്റസ്റ്റ് ഹിസ്റ്ററി'യിലൂടെ പുടിൻ വെളുപ്പെടുത്തുന്നത്. സോവിയറ്റ് യൂണിയൻ തകർന്ന കാലഘട്ടത്തിൽ ജിവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ടാക്സി ഡ്രൈവറായി ജോലി ചെയ്യേണ്ടി വന്നിരുന്നതായി അദ്ദേഹം വെളിപ്പെടുത്തുന്നു. സോവിയറ്റ് യൂണിയൻ കടുത്ത സാമ്പത്തിക തകർച്ച നേരിട്ടതോടെ, പണം സമ്പാദിക്കാനായി പലർക്കും പുതിയ ജോലികൾ കണ്ടെത്തേണ്ടി വന്നിരുന്നു.
സോവിയറ്റ് പതനം മേഖലയിൽ കടുത്ത സാമ്പത്തിക അസ്ഥിരാവസ്ഥയാണുണ്ടാക്കിയത്. പലരെയും ഇത് ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടു. ഇത് തന്നെയും ബാധിച്ചിരുന്നെന്നാണ് പുടിൻ പറയുന്നത്.
'ചില സമയത്ത് എനിക്ക് അധിക പണം ഉണ്ടാക്കേണ്ടിരുന്നു. അതായത് ഒരു സ്വകാര്യ ഡ്രൈവറായി. സത്യസന്ധമായി സംസാരിക്കുന്നത് അത്ര സുഖരമല്ല. പക്ഷെ അവിചാരിതമായി അതായിരുന്നു യാഥാർത്ഥ്യം,' പുടിൻ പറയുന്നു.
കഴിഞ്ഞ ഞായറാഴ്ച പുറത്തിറങ്ങിയ ഡോക്യുമെന്ററി ചിത്രമായ 'റഷ്യ ലേറ്റസ്റ്റ് ഹിസ്റ്ററി'യിലാണു പുടിന്റെ പരാമർശം. സോവിയറ്റ് യൂണിയൻ തകർച്ച സംബന്ധിച്ച പുടിന്റെ നിലപാടുകളെപ്പറ്റി അദ്ദേഹം മുൻപു പലതവണ വ്യക്തമാക്കായിട്ടുണ്ടെങ്കിലും, ഈ കാലയളവിലെ സ്വകാര്യ അനുഭവങ്ങൾ ആദ്യമായാണ് പങ്കുവയ്ക്കുന്നത്.
'ചിലപ്പോഴൊക്കെ എനിക്കു കുറച്ച് അധികം പണം സമ്പാദിക്കേണ്ടതായി വന്നു. അതോടെ ടാക്സി ഡ്രൈവറായി കുറച്ചു കാലം ജോലി ചെയ്തു. സത്യം പറയുന്നത് പലരെയും അസ്വസ്ഥരാക്കും, പക്ഷേ അന്നു സംഭവിച്ചത് ഇതുതന്നെയാണ്'- പുടിന്റെ വാക്കുകൾ. 1990കളുടെ തുടക്കത്തിൽ റഷ്യയിൽ ടാക്സി കാറുകൾ വിരളമായിരുന്നു. അതുകൊണ്ടുതന്നെ അപരിചിതരുമായി ടാക്സികളിൽ സവാരിക്കു പോയി കുടുംബം പുലർത്തുന്ന ഒട്ടേറെ ആളുകൾ അന്നു റഷ്യയിൽ ഉണ്ടായിരുന്നു.
ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളാണു ചിലർ അന്നു ടാക്സിയായി ഉപയോഗിച്ചിരുന്നത്. സോവിയറ്റ് സുരക്ഷാ സർവീസായ കെജിബിയിൽ അംഗമായിരുന്ന പുടിൻ, 1990കളുടെ ആദ്യ നാളുകൾ വരെ സെന്റ് പീറ്റേഴ്സ്ബർഗ് നഗരത്തിലെ ഓഫിസിലാണു ജോലി ചെയ്തിരുന്നത്. പിന്നീട് 1991ൽ കെജിബിയിൽനിന്നു രാജിവച്ചിരുന്നതായും പുടിൻ വെളിപ്പെടുത്തി.
'ജോലി കഴിഞ്ഞ് ഒരു ദിവസം രാത്രി ബസിലാണു ഞാൻ വീട്ടിലേക്കു പോയത്. നിരത്തുകളിൽ ആംബുലൻസുകൾ ഉൾപ്പെടെ അന്ന് അനധികൃത സർവീസുകൾ നടത്തിയിരുന്നു. അംഗീകൃത ടാക്സികളുടെ ഇരട്ടിയോളം വരും അനധികൃത സർവീസുകൾ. എനിക്കു പരിചയമുള്ള യുവാക്കളിൽ ഭൂരിഭാഗം പേരും ഇവ ഉപയോഗിച്ചിരുന്നു. റഷ്യയിൽ, സ്വന്തമായി മോട്ടർ വാഹനങ്ങൾ ഉള്ള എല്ലാ കുടുംബവും രാത്രികാലങ്ങളിൽ 'ബോംബർ' എന്ന ഇരട്ടപ്പേരിൽ അറിയപ്പെട്ടിരുന്ന അനധികൃത ടാക്സി സർവീസുകൾ നടത്തിയിരുന്നു.
1989ൽ ഞാൻ വിദ്യാർത്ഥിയായിരുന്നു. രണ്ട് അലിഖിത നിയമങ്ങളാണ് അന്നുണ്ടായിരുന്നത്. ഒന്നിൽ കൂടുതൽ ആളുകളുള്ള കാറിൽ ഒരിക്കലും കയറരുത്, യാത്ര തുടങ്ങുന്നതിനു മുൻപുതന്നെ നിരക്കു പറഞ്ഞ് ഉറപ്പിച്ചിരിക്കണം എന്നിവയായിരുന്നു അത്. 1991ൽ സോവിയറ്റ് യൂണിയൻ തകരുകയും റൂബിളിന്റെ മൂല്യം ഇടിയുകയും ചെയ്തതോടെ അനധികൃത ഇടപാടുകളും കച്ചവടങ്ങളും വ്യാപകമായി നിലവിൽവന്നു. ചിലപ്പോഴൊക്കെ, മറ്റു ടാക്സി ഡ്രൈവർമാരുമായി രസകരമായ സംഭാഷണങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്. പക്ഷേ ഭൂരിഭാഗം സമയങ്ങളിലും നിശബ്ദതയാണു നിഴലിച്ചത് - പുടിൻ പറയുന്നു.
15 റിപബ്ലിക്കുകൾ ഉൾപ്പെട്ടിരുന്ന സോവിയറ്റ് യൂണിയന്റെ കേന്ദ്രമായിരുന്നു റഷ്യ. 1991 ൽ സാമ്പത്തിക പ്രശ്‌നങ്ങളാൽ തകർന്ന സോവിയറ്റ് യൂണിയൻ ശിഥിലമാവുകയും റഷ്യ ഒരു സ്വതന്ത്ര്യ രാഷ്ട്രമാവുകയും ചെയ്തു.
സോവിയറ്റ് യൂണിയന്റെ തകർച്ചയെ ചരിത്രപ്രധാനമായ റഷ്യൻ തകർച്ചയെന്നാണു പുടിൻ വിശേഷിപ്പിച്ചത്. ഇതോടെ സോവിയറ്റ് യൂണിയനിൽ മുൻപ് അംഗമായിരുന്ന യുക്രെയ്നുമായുള്ള തർക്കത്തിലെ പുടിന്റെ നിലപാടുകൾ സംബന്ധിച്ചും അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുക്രെയ്ൻ അതിർത്തിയിൽ 90,000ൽ അധികം സൈനികരെയാണു റഷ്യ വിന്യസിച്ചിരിക്കുന്നത്. ഏതു നിമിഷവും ആക്രമണം നടത്താൻ റഷ്യ തക്കംപാർത്തിരിക്കുകയാണെന്നാണ് യുക്രെയ്ന്റെ ആരോപണം. എന്നാൽ യുക്രെയ്ൻ ആരോപണങ്ങളെ തള്ളുന്ന റഷ്യ, മേഖലയിൽ പ്രകോപനം സൃഷ്ടിക്കുന്നത് യുക്രെയ്ൻ ആണെന്ന നിലപാടിലാണ്.




