- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനങ്ങളെ കൈയിലെടുക്കുന്ന മോദിയുടെ തകർപ്പൻ പ്രസംഗങ്ങൾക്ക് പിന്നിൽ ആരാണ്?
രാജ്യത്തും അന്താരാഷ്ട്ര തലത്തിലും നരേന്ദ്ര മോദിയെന്ന രാഷ്ട്രീയ നേതാവ് നേടുന്ന വിജയത്തിന് അദ്ദേഹത്തിന്റെ ഉജ്ജ്വലമായ പ്രസംഗങ്ങൾക്ക് നിർണായകമായ സ്ഥാനമുണ്ട്. അമേരിക്കൻ സന്ദർശനവേളയിൽ വാഷിങ്ടൺ ഡിസിയിൽ അദ്ദേഹം നടത്തിയ പ്രസംഗം അതുല്യമായിരുന്നുവെന്ന് എതിരാളികൾ പോലും സമ്മതിക്കുന്ന കാര്യമാണ്. അതിന് പുറമെ യുഎസ് കോൺഗ്രസിൽ നടത്തിയ പ്രസംഗവും ഇരു രാജ്യങ്ങളുടെയും ബന്ധം വളർത്താൻ നിർണായകമായ പങ്ക് വഹിക്കുമെന്ന് അഭിപ്രായം ഉയർന്ന് വന്നിട്ടുമുണ്ട്. ഇന്ത്യയുടെ ആഗ്രഹങ്ങളും മറ്റും ഇതിലൂടെ പ്രകടമാക്കാനും ഇന്ത്യൻ അമേരിക്കക്കാരുടെ ഹൃദയത്തിലേക്കെത്താനും അദ്ദേഹത്തിൻ ഏതാനും വാക്കുകളിലൂടെ സാധിച്ചിരുന്നു.ആയിരങ്ങളെ ആവേശഭരിതരാക്കുന്ന വാക്കുകൾ മോദിയുടെ വായിൽ നിന്ന് ഇത്ര അനായാസമായി ഒഴുകിയെത്തുന്നതെങ്ങനെയെന്ന് ഈ പ്രസംഗം കേൾക്കുന്ന ആരും അത്ഭുതപ്പെട്ടേക്കാം. ആരാണ് മോദിയുടെ വായിൽ ഈ വാക്കുകൾ തിരുകിക്കയറ്റുന്നതെന്ന ചോദ്യവും നമ്മുടെ മനസിലുയർന്നേക്കാം. വിവിധ പാർട്ടി യൂണിറ്റ് ഉറവിടങ്ങൾ, മന്ത്രാലയങ്ങൾ, അതത് വിഷയവുമായി ബന്ധപ്പെട്ട വിദഗ
രാജ്യത്തും അന്താരാഷ്ട്ര തലത്തിലും നരേന്ദ്ര മോദിയെന്ന രാഷ്ട്രീയ നേതാവ് നേടുന്ന വിജയത്തിന് അദ്ദേഹത്തിന്റെ ഉജ്ജ്വലമായ പ്രസംഗങ്ങൾക്ക് നിർണായകമായ സ്ഥാനമുണ്ട്. അമേരിക്കൻ സന്ദർശനവേളയിൽ വാഷിങ്ടൺ ഡിസിയിൽ അദ്ദേഹം നടത്തിയ പ്രസംഗം അതുല്യമായിരുന്നുവെന്ന് എതിരാളികൾ പോലും സമ്മതിക്കുന്ന കാര്യമാണ്. അതിന് പുറമെ യുഎസ് കോൺഗ്രസിൽ നടത്തിയ പ്രസംഗവും ഇരു രാജ്യങ്ങളുടെയും ബന്ധം വളർത്താൻ നിർണായകമായ പങ്ക് വഹിക്കുമെന്ന് അഭിപ്രായം ഉയർന്ന് വന്നിട്ടുമുണ്ട്.
ഇന്ത്യയുടെ ആഗ്രഹങ്ങളും മറ്റും ഇതിലൂടെ പ്രകടമാക്കാനും ഇന്ത്യൻ അമേരിക്കക്കാരുടെ ഹൃദയത്തിലേക്കെത്താനും അദ്ദേഹത്തിൻ ഏതാനും വാക്കുകളിലൂടെ സാധിച്ചിരുന്നു.ആയിരങ്ങളെ ആവേശഭരിതരാക്കുന്ന വാക്കുകൾ മോദിയുടെ വായിൽ നിന്ന് ഇത്ര അനായാസമായി ഒഴുകിയെത്തുന്നതെങ്ങനെയെന്ന് ഈ പ്രസംഗം കേൾക്കുന്ന ആരും അത്ഭുതപ്പെട്ടേക്കാം. ആരാണ് മോദിയുടെ വായിൽ ഈ വാക്കുകൾ തിരുകിക്കയറ്റുന്നതെന്ന ചോദ്യവും നമ്മുടെ മനസിലുയർന്നേക്കാം.
വിവിധ പാർട്ടി യൂണിറ്റ് ഉറവിടങ്ങൾ, മന്ത്രാലയങ്ങൾ, അതത് വിഷയവുമായി ബന്ധപ്പെട്ട വിദഗ്ദ്ധർ, വിദേശ ഇന്ത്യക്കാരുടെ സംഘടനകൾ, മോദിയുടെ സ്വന്തം ടീം തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് ഇത്തരം പ്രസംഗങ്ങൾക്കുള്ള വിഷയങ്ങൾ തയ്യാറാക്കപ്പെടുന്നത്.ഇത്തരത്തിൽ മോദിയുടെ പ്രസംഗങ്ങൾ കൂട്ടായ്മകളിലൂടെയാണ് തയ്യാറാക്കപ്പെടുന്നതെങ്കിലും അത് വ്യക്തിപരമായ പ്രകടനമാണെന്ന നിലയിലാണ് ശ്രോതാക്കളിലേക്കെത്തുന്നെതെന്നാണ് സാമൂഹിക ശാസ്ത്രജ്ഞനായ ശിവ് വിശ്വനാഥൻ പറയുന്നത്. മോദിയുടെ പൊതുരംഗത്തുള്ള പ്രതിച്ഛായെക്കുറിച്ച് പഠനം നടത്തിയ ആളാണ് അദ്ദേഹം.
യുഎസിൽ മുൻ പ്രസിഡന്റുമാരായ റൂസ് വെൽറ്റ്, ജോൺ എഫ് കെന്നഡി, റിച്ചാർഡ് നിക്സൻ, റൊണാൾഡ് റെയ്ഗൻ തുടങ്ങിയവർക്കും ഇപ്പോഴത്തെ പ്രസിഡന്റ് ബരാക് ഒബാമയ്ക്കും അവരുടേതായ പ്രസംഗമെഴുത്തുകാരുണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ നേതാക്കന്മാർക്കും ഇത്തരം പ്രസംഗമെഴുത്തുകാരുണ്ടെങ്കിലും പലരും വെളിച്ചത്ത് വരാറില്ല. മിക്ക ഇന്ത്യൻ നേതാക്കളും ഇക്കാര്യം പരസ്യമായി സമ്മതിക്കാൻ തയ്യാറാകാറുമില്ല. ഓരോ നേതാക്കൾക്കും പ്രസംഗിക്കാനുള്ള കഴിനനുസരിച്ചാണ് പ്രസംഗങ്ങൾ തയ്യാറാക്കപ്പെടുന്നത്.
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ 2013ൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലൂടെ മോദി ജനങ്ങളെ കൈയിലെടുത്തിരുന്നു. മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് പ്രസംഗത്തിൽ അത്ര കേമനല്ലെങ്കിലും അദ്ദേഹം സ്ഥിരമായി പ്രസംഗിക്കുന്ന ആളാണ്. യൂപിഎ ഒന്നാം സർക്കാരിന്റെ നാല് വർഷക്കാലത്ത് മന്മോഹൻ 1000ത്തിൽ അധികം പ്രസംഗങ്ങൾ എഴുതിയിരുന്നുവെന്നാണ് അക്കാലത്ത് മന്മോഹന്റെ മിഡിയ അഡൈ്വസറായി പ്രവർത്തിച്ചിരുന്ന സഞ്ജയ് ബറു വെളിപ്പെടുത്തുന്നത്.
ജവഹർലാൽ നെഹ്രു പ്രധാനമന്ത്രിയായിരുന്നപ്പോൾ അദ്ദേഹം പറയാനുള്ള വാക്കുകൾ സ്വയം എഴുതിത്ത്ത്ത്തയ്യാറാക്കുമായിരുന്നു. എന്നാൽ പിന്നീടുള്ള പ്രധാനമന്ത്രിമാരിൽ മിക്കവരും പ്രസംഗമെഴുത്തുകാരുടെ സേവനം പ്രയോജനപ്പെടുത്തിയവരായിരുന്നുവെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രിമാർക്ക് വേണ്ടി രണ്ട് തരത്തിലുള്ള പ്രസംഗമെഴുത്തുണ്ടെന്നും ബറു വ്യക്തമാക്കുന്നു. സ്വാതന്ത്ര്യദിനം പോലുള്ള അവസരങ്ങളിൽ തങ്ങൾക്ക് രാജ്യത്തോട് എന്താണ് പറയേണ്ടതെന്ന് അവർ പ്രസംഗമെഴുത്തുകാരോട് ആവശ്യപ്പെടുകയും അതിനനുസരിച്ച് അവർ എഴുതിക്കൊടുക്കുകയുമാണ് ചെയ്യുന്നത്.
എന്നാൽ സാധാരണ പ്രസംഗങ്ങളിൽ പ്രസംഗമെഴുത്തുകാർ അതാത് സന്ദർഭങ്ങൾക്ക് അനുസൃതമായി തങ്ങളുടെ അറിവും സ്വാതന്ത്ര്യവും പ്രയോജനപ്പെടുത്തി പ്രസംഗം തയ്യാറാക്കി നൽകുകയും ചെയ്യും.എഴുതി വച്ച പേജുകളിലുള്ള വാക്കുകൾക്കുപരിയാണ് പ്രസംഗകലയെന്ന് മിക്ക പ്രസംഗമെഴുത്തുകാരും സമ്മതിക്കുന്ന കാര്യമാണ്. തങ്ങൾ എഴുതിയതിനേക്കാൾ മികച്ച രീതിയിൽ അവതരിപ്പിച്ച് ജനങ്ങളുടെ ഹൃദയത്തിൽ ചേക്കേറാനും അവരെ ആവേശഭരിതരാക്കാനും നരേന്ദ്ര മോദിക്ക് അതുല്യമായ കഴിവുകളുണ്ടെന്നും അതാണ് അദ്ദേഹത്തിന് ഇത്ര ജനപ്രീതിയുണ്ടാകാൻ കാരണമായിത്തീർന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.