ബാസൽ: ഇന്ത്യൻ താരം പി.വി സിന്ധു സ്വിസ് ഓപ്പൺ വനിതാ വിഭാഗം ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഫൈനലിൽ. സെമി ഫൈനലിൽ ഡെന്മാർക്കിന്റെ മിയ ബ്ലിച്ച്ഫെൽഡിനെ നേരിട്ടുള്ള ഗെയിമുകൾക്ക് കീഴടക്കിയാണ് സിന്ധു ഫൈനൽ ബർത്ത് ഉറപ്പിച്ചത്. സ്‌കോർ: 22-20, 21-10.

തായ്ലൻഡ് ഓപ്പണിൽ സിന്ധുവിനെ മിയ കീഴടക്കിയിരുന്നു. അന്ന് നേരിട്ട തോൽവിക്കുള്ള മധുരപ്രതികാരമായിരുന്നു സിന്ധുവിന്റേത്.

2019 ലെ ലോക ചാമ്പ്യൻഷിപ്പിന് ശേഷം ആദ്യമായാണ് സിന്ധു ഒരു ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്.

ലോക ഏഴാം നമ്പർ താരമായ സിന്ധു ഫൈനലിൽ ഒളിമ്പിക് ചാമ്പ്യൻ കരോളിന മാരിനേയോ തായ്ലൻഡിന്റെ പോൺപാവി ചോച്ചുവോങ്ങിനേയോ നേരിടും.