- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒകുഹാരയെ വീഴ്‌ത്താൻ സിന്ധുവിന് തുണയായത് പൊക്കക്കാരിയെന്ന ഗുണം തന്നെ; തളരാതെ തീർത്ത സ്മാഷുകളും രക്ഷപെടുത്തി; രണ്ടാം സെറ്റിന്റെ പാതിയോടെ കളം നിറഞ്ഞത് കലിപൂണ്ട് വിറച്ചുതുള്ളിയ ആക്രമണകാരിയായി
റിയോ: റിയോ ഒളിമ്പിക്‌സിന്റെ സെമി ഫൈനലിൽ ജപ്പാൻ താരം നോസോമി ഒകുഹാരയെ നേരിടുമ്പോൾ ഈ താരത്തോട് മുമ്പും ഏറ്റുമുട്ടിയ പരിചയം സിന്ധുവിനുണ്ടായിരുന്നു. എന്നാൽ അന്നൊന്നും വിജയതീരത്ത് എത്താൻ സിന്ധുവിന് സാധിച്ചില്ല. ലോക ആറാം നമ്പർ താരമായ ഒകുഹാരയെ തോൽപ്പിക്കാൻ സിന്ധുവിന് തുണയായത് പൊക്കത്തിന്റെ ആനുകൂല്യം തന്നെയായിരുന്നു. 175 സെന്റിമീറ്റർ(അഞ്ചടി പത്തിഞ്ച്) ആിരുന്നു സിന്ധുവിന്റെ പൊക്കം. എതിരാളിയായ ഒകുഹാരയ്ക്കാകടെ അഞ്ചടി മാത്രവും. ഉയർന്നു പൊങ്ങിയുള്ള സ്മാഷുകൾ കോർട്ടിൽ വീഴ്‌ത്താൻ സിന്ധുവിന് തുണയായത് ഇ പൊക്കത്തിന്റെ ആനുകൂല്യം ആയിരുന്നു. സ്‌ക്കില്ലിൽ തന്നേക്കാൾ മികച്ചു നിന്ന ഒക്കുഹാരയെ പൊക്കത്തിന്റെ ആനൂകൂല്യത്തിൽ മറികടന്ന സിന്ധു തുടക്കം മുതൽ തന്നെ ആക്രമിച്ചാണ് കളിച്ച്. മത്സരത്തിന്റെ തുടക്കം മുതൽ മികച്ച പ്രകടനത്തോടെ സിന്ധു മേൽക്കൈ നിലനിർത്തി. എന്നാൽ ആദ്യ ഗെയിമിൽ ജപ്പാന്റെ നൊസോമി ഒക്കുഹാര മികച്ച മുന്നേറ്റങ്ങൾ നടത്തി സിന്ധുവിന് കടുത്ത വെല്ലുവിളി ഉയർത്തി. എന്നാൽ ആ ഘട്ടത്തിൽ വിശ്വാസം കൈവിടാതെ ശക്തമായ സ്മാഷുകളുമ
റിയോ: റിയോ ഒളിമ്പിക്‌സിന്റെ സെമി ഫൈനലിൽ ജപ്പാൻ താരം നോസോമി ഒകുഹാരയെ നേരിടുമ്പോൾ ഈ താരത്തോട് മുമ്പും ഏറ്റുമുട്ടിയ പരിചയം സിന്ധുവിനുണ്ടായിരുന്നു. എന്നാൽ അന്നൊന്നും വിജയതീരത്ത് എത്താൻ സിന്ധുവിന് സാധിച്ചില്ല. ലോക ആറാം നമ്പർ താരമായ ഒകുഹാരയെ തോൽപ്പിക്കാൻ സിന്ധുവിന് തുണയായത് പൊക്കത്തിന്റെ ആനുകൂല്യം തന്നെയായിരുന്നു. 175 സെന്റിമീറ്റർ(അഞ്ചടി പത്തിഞ്ച്) ആിരുന്നു സിന്ധുവിന്റെ പൊക്കം. എതിരാളിയായ ഒകുഹാരയ്ക്കാകടെ അഞ്ചടി മാത്രവും. ഉയർന്നു പൊങ്ങിയുള്ള സ്മാഷുകൾ കോർട്ടിൽ വീഴ്‌ത്താൻ സിന്ധുവിന് തുണയായത് ഇ പൊക്കത്തിന്റെ ആനുകൂല്യം ആയിരുന്നു.
സ്‌ക്കില്ലിൽ തന്നേക്കാൾ മികച്ചു നിന്ന ഒക്കുഹാരയെ പൊക്കത്തിന്റെ ആനൂകൂല്യത്തിൽ മറികടന്ന സിന്ധു തുടക്കം മുതൽ തന്നെ ആക്രമിച്ചാണ് കളിച്ച്. മത്സരത്തിന്റെ തുടക്കം മുതൽ മികച്ച പ്രകടനത്തോടെ സിന്ധു മേൽക്കൈ നിലനിർത്തി. എന്നാൽ ആദ്യ ഗെയിമിൽ ജപ്പാന്റെ നൊസോമി ഒക്കുഹാര മികച്ച മുന്നേറ്റങ്ങൾ നടത്തി സിന്ധുവിന് കടുത്ത വെല്ലുവിളി ഉയർത്തി. എന്നാൽ ആ ഘട്ടത്തിൽ വിശ്വാസം കൈവിടാതെ ശക്തമായ സ്മാഷുകളുമായി സിന്ധു മുന്നേറി. ഒരു ഘട്ടത്തിൽ ആവേശം അതിരു വിട്ട് പിഴവു വരുത്തുമോ എന്ന് പോലും ഭയന്നു. ഈ സമയം കൂടുതൽ ശ്രദ്ധ കൊടുക്കാൻ കോച്ച് ഗോപിചന്ദ് നിർദ്ദേശം നൽകുകയായിരുന്നു.
ഗെയിമിന്റെ ആദ്യ ഘട്ടത്തിൽ ഒരിക്കൽ പോലും സിന്ധുവിന് മുന്നിലെത്താൻ നൊസോമിക്കായില്ല. ഒടുവിൽ ഇഞ്ചോടിഞ്ച് പോരടിച്ച ആദ്യ ഗെയിം 21-19ന് സിന്ധു നേടി. രണ്ടാം ഗെയിമിന്റെ തുടക്കം മുതൽ സിന്ധു ആധിപത്യം നിലനിർത്തി. രണ്ടാം സെറ്റിന്റെ തുടക്കത്തിൽ ആധിപത്യം പുലർത്തിയത് ഒകുഹാര. രണ്ടാം ഗെയിം 10-10 ൽ എത്തിയപ്പോഴാണ് സിന്ധു തന്റെ ഉഗ്രരൂപം പുറത്തെടുത്തത്. തുടർന്ന് അങ്ങോട്ട് കലിപൂണ്ട് ആക്രമിച്ചു കളിക്കുന്ന സിന്ധുവിനെയാണ് കണ്ടത്. തകർപ്പൻ സ്മാഷുകളുമായി സിന്ധു കളം നിഞ്ഞു. മികച്ച ഷോട്ടുകളിലൂടെ മത്സരം നൊസോമിയിൽ നിന്നും സിന്ധു കൈക്കലാക്കി.
മൽസരം പുരോഗമിക്കുന്തോറും കൂടുതൽ കരുത്താർജിച്ച സിന്ധു, 21-10ന് പോയിന്റും മൽസരവും സ്വന്തമാക്കി. നേരത്തെ, ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള ചൈനയുടെ വാങ് യിഹാനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് സിന്ധു സെമിയിലെത്തിയത്. 22-20, 21-19നായിരുന്നു സിന്ധുവിന്റെ ക്വാർട്ടർ വിജയം. നാളെ വൈകുന്നേരം 7.30ന് കരോളിന മാരിനുമായാണ് സിന്ധുവിന്റെ ഫൈനൽ പോരാട്ടം.
WATCH: First reaction of #PVSindhu's family after she entered the finals, to play for gold tomorrow #Rio2016https://t.co/hbtP1AxOk9
- ANI (@ANI_news) 18 August 2016