ചെന്നൈ: തെന്നിന്ത്യൻ താരങ്ങലായ സൂര്യയുടെയും അജിത്തിന്റെയും കുടുംബത്തിനൊപ്പമുള്ള ബാഡ്മിന്റൺ താരം പി.വി സിന്ധുവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. പ്രീമിയർ ബാഡ്മിന്റൺ ലീഗ് മൽസരങ്ങൾക്കായാണ് സിന്ധു ചെന്നെയിലെത്തിയത്. സിന്ധുവിന്റെ മൽസരം കാണാനായി സൂര്യജ്യോതിക ദമ്പതികൾ മകൾക്കൊപ്പമാണ് എത്തിയത്.

താരകുടുംബത്തിനൊപ്പം പകർത്തിയ സെൽഫി സിന്ധു തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെ വൈറലായി. സൂര്യയുടെ മകൾ ദിയയ്ക്ക് ഒപ്പമുള്ള സിന്ധുവിന്റെ ഫോട്ടോയും വൈറലാണ്. ദിയയ്ക്ക് ബാഡ്മിന്റൺ ഇഷ്ടമാണ്.

നേരത്തെ ഇന്ത്യൻ വനിത ക്രിക്കറ്റ് ക്യാപ്റ്റൻ മിതാലി രാജ് പങ്കെടുത്ത ഒരു ചടങ്ങിൽ അമ്മ ജ്യോതികയ്ക്ക് ഒപ്പം ദിയയും പങ്കെടുത്തിരുന്നു. മിതാലിയുടെ ആരാധികയായ ദിയയെ സ്റ്റേജിൽ ക്ഷണിക്കുകയും ചെയ്തു. സ്റ്റേജിലെത്തിയ ദിയയോട് മിതാലിയെപ്പോലെ ക്രിക്കറ്റ് താരമാകാൻ ആഗ്രഹമുണ്ടോയെന്ന് അവതാരക ചോദിച്ചപ്പോൾ ക്രിക്കറ്റ് എനിക്ക് ഇഷ്ടമാണ്, പക്ഷേ ബാഡ്മിന്റൺ കളിക്കാനാണ് തനിക്ക് ഇഷ്ടമെന്നായിരുന്നു ദിയയുടെ മറുപടി.

മൽസരശേഷം സിന്ധു തല അജിത്തിന്റെ കുടുംബം സന്ദർശിക്കുകയും ചെയ്തു. അജിത്തിന്റെ കുടുംബത്തോടൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു. അജിത്തിന്റെ മകൾ അനൗഷ്‌കയ്ക്ക് ഒപ്പമുള്ള സിന്ധുവിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.