ന്യുയോർക്ക്: പെന്തക്കോസ്തൽ യൂത്ത് ഫെലോഷിപ്പ് ഓഫ് നോർത്തമേരിക്കയുടെ (പി.വൈ.എഫ്.എ)ആഭിമുഖ്യത്തിൽ 30 ന് ലോങ്ങ് ഐലന്റിലുള്ള ഐലന്റ് ഗാർഡൻ സ്റ്റേഡിയത്തിൽ വാർഷിക കായിക മത്സരങ്ങൾ നടത്തപ്പെട്ടു. ഷോൺ ഡാനിയേൽ ക്യാപ്റ്റനായിട്ടുള്ള ന്യൂയോർക്ക് ഫോഴ്‌സ് ടീം ബാസ്‌ക്കറ്റ്‌ബോൾ മത്സരത്തിൽ വിജയികളായി. ഇത് രണ്ടാം തവണയാണ് ഈ ടീം ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുന്നത്.

ന്യൂയോർക്കിലും പരിസര പ്രദേശങ്ങളിലുമുള്ള 40 ൽ പരം സഭകളിലെ യുവജനങ്ങൾ വിവിധ ടീമുകളിലായി മത്സരങ്ങളിൽ പങ്കെടുത്തു. വിജയികൾക്കുള്ള ട്രോഫിയും അവാർഡും സംഘടനയുടെ വാർഷിക സമ്മേളനത്തിൽ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജോയൽ അലക്‌സാണ്ടർ എം വിപി ട്രോഫി കരസ്ഥമാക്കി. പി. വൈ. എഫ്.എ യുടെ കൂടുതൽ വിവരങ്ങൾക്ക്: www.pyfa.org