ന്യുയോർക്ക്: നോർത്ത് അമേരിക്കയിലെ ആദ്യ പെന്തക്കോസ്ത് യുവജന പ്രസ്ഥാനമായ പി.വൈ. എഫ്.എ യുടെ നേതൃത്വത്തിൽ 'കായിക ദിനം 2018' ലോങ്ങ് ഐലന്റ് ഗാർഡൻ സ്പോർട്സ് ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു.

സീനിയർ ബാസ്‌ക്കറ്റ് ബോൾ യുവജന മത്സരത്തിൽ ന്യൂയോർക്ക് ഫോഴ്‌സ് ടീം വിജയികളായി. കഴിഞ്ഞ മൂന്ന് വർഷങ്ങളിലും തിളക്കമാർന്ന വിജയം നേടിയ ടീമാണ് ഫോഴ്‌സ് ടീം.

യുവജനങ്ങൾക്ക് ആത്മീകവും കായികവുമായ അഭിരുചികൾ മനസിലാക്കി പ്രോത്സാഹനം നൽകിക്കൊണ്ടിരിക്കുന്ന പി.വൈ. എഫ്.എ ഫെലോഷിപ്പിന്റെ നേതൃത്വനിരയിൽ ജിം ഏബ്രഹാം, ജെയിംസ് സാമുവേൽ, ജോബി ജോയി എന്നിവർ പ്രവർത്തിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് www.pyfa.org എന്ന വെബ് സൈറ്റ് സന്ദർശിക്കുക.