ന്യുയോർക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ നോർത്ത് അമേരിക്കൻ ഈസ്‌റ്റേൺ റീജിയന്റെ യുവജന സംഘടനയായ പിവൈപിഎ വാർഷിക സമ്മേളനം  എൽമണ്ടിലുള്ള ശാലേം പെന്തക്കോസ്തൽ ടാബർനാക്കിൾ ചർച്ച് ഓഡിറ്റോറിയത്തിൽ നടന്നു. 2015-2017 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഭാരവാഹികൾ: പ്രസിഡന്റ് ബ്രദർ സാമുവേൽ തോമസ്, വൈസ് പ്രസിഡന്റ് ബ്രദർ റോബിൻ വർഗീസ്, സെക്രട്ടറി ബ്രദർ കോശി സിജു ജോൺ, ജോയിന്റ് സെക്രട്ടറി സ്റ്റാൻലി സാമുവേൽ, ട്രഷറാർ ബ്രദർ എബ്രഹാം മോനീസ് ജോർജ്ജ്, വിബിഎസ് കോർഡിനേറ്റർ സിസ്റ്റർ ഐറീസ് ജേക്കബ്, മീഡിയ കോർഡിനേറ്റർ ജോൺസി കുമ്പനാട് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ഐപിസി ഈസ്‌റ്റേൺ റീജിയൻ സെക്രട്ടറി പാസ്റ്റർ ജോസഫ് വില്യംസ് തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ബ്രദർ ജോർജ്ജ് സാമുവേൽ അദ്ധ്യക്ഷത വഹിച്ചു. റവ ഇട്ടി എബ്രഹാം അനുഗ്രഹ പ്രാർത്ഥന നടത്തി. പിവൈപിഎ ജനറൽ സെക്രട്ടറി പാസ്റ്റർ സാം പനച്ചയിൽ, പ്രിൻസൺ എബ്രഹാം എന്നിവർ ആശംസ സന്ദേശം നൽകി.