- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാങ്ക് മീറ്റിങ്ങിനിടെ ഓഫീസിന്റെ സീലിങ്ങിൽ നിന്നും വീണത് അഞ്ചടി നീളമുള്ള പെരുമ്പാമ്പ് ! പേടിച്ചോടിയ ജീവനക്കാർ രക്ഷയ്ക്കായി വിളിച്ചത് വനം വകുപ്പ് അധികൃതരെ; ഒടുവിൽ റെസ്ക്യു റിസേർച്ച് സെന്ററിലേക്ക് പാമ്പിന്റെ സുഖയാത്ര; തെക്കൻ ചൈനയിലെ കൊമേഷ്യൽ ബാങ്കിൽ നിന്നുള്ള വീഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ
ഷാങ്ഹായ്: ബാങ്ക് ഉദ്യോഗസ്ഥരുടെ സ്റ്റാൻഡ് അപ്പ് മീറ്റിങ്ങിനിടെ സീലിങ്ങിൽ നിന്നും മുട്ടൻ പെരുമ്പാമ്പ് താഴേയ്ക്ക്. കേൾവിക്കാരെ അത്ഭുതപ്പെടുത്തുന്ന വാർത്തയാണ് ചൈനയിൽ നിന്നും പുറത്ത് വരുന്നത്. തെക്കൻ ചൈനയിൽ നാനിങ് സിറ്റിയിൽ ഇൻഡസ്ട്രിയൽ ആൻഡ് കോമേഴ്സ്യൽ ബാങ്കിലാണ് സംഭവം. ബാങ്കിന്റെ ഷിങ്ചെങ് ശാഖയിൽ നടന്ന മീറ്റിങ്ങിനിടെയാണ് അഞ്ച് അടി നീളമുള്ള പെരുമ്പാമ്പ് താഴേയ്ക്ക് പതിച്ചത്. വെള്ളിയാഴ്‌ച്ചയായിരുന്നു സംഭവം നടന്നത്. പാമ്പ് വീണ സംഭവം ബാങ്കിന്റെ സിസിടിവിയിൽ പതിയുകയും ചെയ്തിരുന്നു. പാമ്പിന് അഞ്ചു കിലോയിലധികം തൂക്കമുണ്ടായിരുന്നുവെന്നും റിപ്പോർട്ട് പുറത്ത് വന്നു. ഓഫീസിൽ ജീവനക്കാർ നിന്നുകൊണ്ടുള്ള മീറ്റിങ്ങിനിടയിൽ രണ്ടു ജീവനക്കാരുടെ ഇടയിലേയ്ക്കാണ് പാമ്പ് വീണത്. ജീവനക്കാർ ചിതറിയോടുന്നതും, പാമ്പ് തറയിലൂടെ ഇഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ചൈനീസ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട വീഡിയോ നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്. വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയും ഉടൻ തന്നെ അധികൃതരെത്തി പാമ്പിനെ പിടികൂടി. പിടികൂട
ഷാങ്ഹായ്: ബാങ്ക് ഉദ്യോഗസ്ഥരുടെ സ്റ്റാൻഡ് അപ്പ് മീറ്റിങ്ങിനിടെ സീലിങ്ങിൽ നിന്നും മുട്ടൻ പെരുമ്പാമ്പ് താഴേയ്ക്ക്. കേൾവിക്കാരെ അത്ഭുതപ്പെടുത്തുന്ന വാർത്തയാണ് ചൈനയിൽ നിന്നും പുറത്ത് വരുന്നത്. തെക്കൻ ചൈനയിൽ നാനിങ് സിറ്റിയിൽ ഇൻഡസ്ട്രിയൽ ആൻഡ് കോമേഴ്സ്യൽ ബാങ്കിലാണ് സംഭവം. ബാങ്കിന്റെ ഷിങ്ചെങ് ശാഖയിൽ നടന്ന മീറ്റിങ്ങിനിടെയാണ് അഞ്ച് അടി നീളമുള്ള പെരുമ്പാമ്പ് താഴേയ്ക്ക് പതിച്ചത്. വെള്ളിയാഴ്‌ച്ചയായിരുന്നു സംഭവം നടന്നത്. പാമ്പ് വീണ സംഭവം ബാങ്കിന്റെ സിസിടിവിയിൽ പതിയുകയും ചെയ്തിരുന്നു.
പാമ്പിന് അഞ്ചു കിലോയിലധികം തൂക്കമുണ്ടായിരുന്നുവെന്നും റിപ്പോർട്ട് പുറത്ത് വന്നു. ഓഫീസിൽ ജീവനക്കാർ നിന്നുകൊണ്ടുള്ള മീറ്റിങ്ങിനിടയിൽ രണ്ടു ജീവനക്കാരുടെ ഇടയിലേയ്ക്കാണ് പാമ്പ് വീണത്. ജീവനക്കാർ ചിതറിയോടുന്നതും, പാമ്പ് തറയിലൂടെ ഇഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ചൈനീസ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട വീഡിയോ നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്. വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയും ഉടൻ തന്നെ അധികൃതരെത്തി പാമ്പിനെ പിടികൂടി. പിടികൂടിയ പാമ്പിനെ വന്യജീവി റെസ്‌ക്യൂ റിസേർച്ച് സെന്റിനു കൈമാറി.