ദോഹ: ഖത്തറിൽ പാർസൽ സർവ്വീസ് സുഖമമാക്കുന്നതിനായി ഡ്രോണുകൾ ഉപയോഗിക്കാനുള്ള കരാരിൽ ക്യൂ പോസ്റ്റും ഗതാഗത മന്ത്രാലയവും ഒപ്പുവച്ചു. 5 ാമത് അറബ് ഫ്യൂച്ചർ സിറ്റീസ് സമ്മിറ്റിലാണ് ഗതാഗത ക്കുരുക്ക് ബാധിക്കാത്തരീതിയിൽ പാർസലുകൾ അയക്കാനുള്ള പുതിയ സാങ്കേതിക സംവിധാനത്തിന് ധാരണയായത്.

രാജ്യത്തെ പാർസൽ വിതരണ മേഖലയിൽ നിർണായക മാറ്റത്തിനു സഹായിക്കുന്ന പദ്ധതിയാണിത്. ഗതാഗതക്കുരുക്കിനെ മറികടക്കാനും അതിവേഗ ഡെലിവറി സാധ്യമാക്കാനും ഇത് ഉപകരിക്കും. ഗതാഗത മന്ത്രാലയത്തിന്റെ സ്മാർട്ട് ഇന്നവേഷൻ ലാബ് ആണ് ഡ്രോണുകൾ വികസിപ്പിക്കുക.
ക്യു പോസ്റ്റിന്റെ ആശയങ്ങൾക്കനുസരിച്ചായിരിക്കും നിർമ്മാണം. രാജ്യത്തെ ജീവിത നിലവാരം ഉയർത്തുന്നതും മാറ്റം വരുത്തുന്നതുമായിരിക്കും ഈ പദ്ധതി.

ക്യൂ പോസ്റ്റിന്റെ നവീകരണത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്ന കണക്ടഡ് ഇ സർവ്വീസിന്റെ തുടർച്ചയെന്നോണമാണ് ഏറെ വൈകാതെ പാർസൽ ഡ്രോണുകൾ കൂടി രാജ്യത്തിന് പരിചയപ്പെടുത്തുന്നത്.