- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തർ പരിസ്ഥിതി ദിനാചരണം; ക്യൂ റിലയൻസ് ഹരിത കാമ്പയിൻ ഇന്നു മുതൽ
ദോഹ. ഖത്തർ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിപുലമായ ബോധവൽക്കരണ പരിപാടിയുമായി ക്യൂ റിലയൻസ് ഇന്റർനാഷണൽ രംഗത്ത്. പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് വിദ്യാർത്ഥികളേയും പൊതുജനങ്ങളേയും ഉൾപ്പെടുത്തി ക്യൂ റിലയൻസ് ഇൻർനാഷണൽ സംഘടിപ്പിക്കുന്ന മൂന്നാഴ്ച നീണ്ടുനിൽക്കുന്ന ഹരിത കാമ്പയിൻ ഇന്ന് തുടങ്ങുമെന്ന് കമ്പനി മാനേജിങ് ഡയറക്ടർ അബ്ദ
ദോഹ. ഖത്തർ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിപുലമായ ബോധവൽക്കരണ പരിപാടിയുമായി ക്യൂ റിലയൻസ് ഇന്റർനാഷണൽ രംഗത്ത്. പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് വിദ്യാർത്ഥികളേയും പൊതുജനങ്ങളേയും ഉൾപ്പെടുത്തി ക്യൂ റിലയൻസ് ഇൻർനാഷണൽ സംഘടിപ്പിക്കുന്ന മൂന്നാഴ്ച നീണ്ടുനിൽക്കുന്ന ഹരിത കാമ്പയിൻ ഇന്ന് തുടങ്ങുമെന്ന് കമ്പനി മാനേജിങ് ഡയറക്ടർ അബ്ദുല്ല തെരുവത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മൽസരങ്ങൾ, ബീച്ച് ശുചീകരണ പരിപാടി, സെമിനാർ തുടങ്ങിയവയാണ് ഹരിത കാമ്പയിനിലെ പ്രധാന പരിപാടി.
ദേശീയ പരിസ്ഥിതി ദിനാചരണ സന്ദേശമായ എന്റെ പരിസ്ഥിതി എന്റെ ഉത്തരവാദിത്തം എന്ന പ്രമേയത്തെ അധികരിച്ച് നടക്കുന്ന ക്യൂ റിലയൻസ് ഗ്രീൻ സ് ലോഗൻ മൽസരത്തിൽ ഖത്തറിൽ റസിഡന്റ് പെർമിറ്റുള്ള 14 വയസ്സിന് മേൽ പ്രായമുള്ള ആർക്കും പങ്കെടുക്കാം. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പ്രത്യേകം പ്രത്യേകമായാണ് മൽസരം. ഫെബ്രവരി 19 ( ഇന്നു ) മുതൽ ഫെബ്രവരി 28 വരെ ക്യൂറിലയൻസിന്റെ ഒഫീഷ്യൻ വെബ്‌സൈറ്റായ qrelience.com മുഖേനയോ facebook.com/qrelience എന്ന ഫേസ് ബുക്ക് പേജ് മുഖേനയോ മൽസരത്തിൽ പങ്കെടുക്കാം.
പരിസ്ഥിതി മേഖലയിൽ നിന്നുള്ള പ്രമുഖരടങ്ങുന്ന ജഡ്ജിങ് കമ്മറ്റിയാണ് മികച്ച സ് ലോഗൻ തെരഞ്ഞെടുക്കുക. ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനം നേടുന്നവർക്ക് 5000 റിയാൽ വീതവും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 2000 റിയാൽ, 1000 റിയാൽ വീതവും കാഷ് അവാർഡും മെമന്റോയും സമ്മാനമായി ലഭിക്കും.
മാർച്ച് 8 ന് മാരിയറ്റ് ഹോട്ടലിൽ നടക്കുന്ന പരിസ്ഥിതി സെമിനാറിൽ പ്രമുഖർ സംബന്ധിക്കും. സെമിനാറിനോടനുബന്ധിച്ച് നടക്കുന്ന വർണാഭമായ ചടങ്ങിൽ ഹരിത സ് ലോഗൻ വിജയികളെ ആദരിക്കുമെന്നും അബ്ദുല്ല പറഞ്ഞു.
പരിസ്ഥിതി മന്ത്രാലയത്തിലെ കസ്റ്റമർ സർവീസ് വിഭാഗം മേധാവി മിസ് ഫർ അൽ ഹാജിരി, പരിസ്ഥിതി ലൈസൺ ഓഫീസർ ദിലീപ് കുമാർ, ക്യൂ റിലയൻസ് ഡയറക്ടർമാരായ അബ്ദുൽ അസീസ്, കബീർ ഹുസൈൻ, അസിസ്റ്റന്റ് ജനറൽ മാന ജേർ വൈശാഖ് ഹരിഹരൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു