ഇസ്ലാമാബാദ്: ഇതാ പാക്കിസ്ഥാനിലും ഒരു പൂനം പാണ്ഡെ. 2011 ലോകകപ്പ് ഇന്ത്യ നേടിയാൽ നഗ്നയായി നൃത്തം ചെയ്യുമെന്നു പ്രഖ്യാപിച്ച പൂനം പാണ്ഡെയുടെ യഥാർഥ പിൻഗാമിയാണു പാക്കിസ്ഥാനിൽ നിന്നുള്ള മോഡലായ ക്വാൻഡിൽ ബലോച്ച്.

കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യയെ പാക്കിസ്ഥാൻ തോൽപിച്ചാൽ തുണിയുരിഞ്ഞു നൃത്തം ചെയ്യുമെന്നാണ് ബലോച്ചിന്റെ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ഭീഷണി സന്ദേശം അയച്ചു ശ്രദ്ധേയയായ മോഡലാണ് ഇവർ.

തുണിയുരിഞ്ഞു നടത്തുന്ന നൃത്തം പാക്കിസ്ഥാനിലെ എല്ലാവർക്കും പാക് നായകൻ ഷാഹിദ് അഫ്രിദിക്കും സമർപ്പിക്കുമെന്നാണു ബലോച്ച് ഫേസ്‌ബുക്ക് സന്ദേശത്തിൽ പറഞ്ഞത്. 19 നാണ് ഈഡൻ ഗാർഡൻസിൽ ഇന്ത്യ-പാക് മത്സരം.

എന്നാൽ, ഇതൊക്കെ പ്രശസ്തിക്കുവേണ്ടിയുള്ള സ്ഥിരം നമ്പരുകളിൽ ഒന്നാണെന്നാണ് ആരാധകർ പറയുന്നത്. 2011 ലോകകപ്പിൽ ഇന്ത്യ ജയിച്ചാൽ നഗ്‌നയായി നൃത്തം ചെയ്യുമെന്ന് ഇന്ത്യൻ മോഡൽ പൂനം പാണ്ഡേ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒരു ചുക്കും സംഭവിച്ചില്ലെന്നാണ് ആരാധകർ പരാതിപ്പെടുന്നത്.