നൂറുകണക്കിന് ക്വാണ്ടാസ്, ജെറ്റ്സ്റ്റാർ എഞ്ചിനീയർമാർ അവരുടെ ശമ്പള വ്യവസ്ഥകൾ ക്കെതിരെ വ്യാവസായിക നടപടിക്ക് അനുകൂലമായി വോട്ട് ചെയ്തതോടെ വരുന്ന ആഴ്‌ച്ചയിൽ സർവ്വീസുകൾ തടസ്സപ്പെട്ടേക്കാം.

ഓസ്ട്രേലിയൻ ലൈസൻസ്ഡ് എയർക്രാഫ്റ്റ് എഞ്ചിനീയേഴ്സ് അസോസിയേഷൻ (ALAEA) ഓവർടൈം നിരോധനങ്ങളെയും പണിമുടക്കുകളെയും പിന്തുണയ്ക്കുന്നുണ്ടോ എന്ന് ചോദിച്ച് നടത്തിയ പോസ്റ്റൽ ബാലറ്റിൽ കൂടുതൽ പേർ പ്രതികരിച്ചതോടെയാണ് സമരത്തിന് കളംഒരുങ്ങുന്നത്.

700-ലധികം മെയിന്റനൻസ് എഞ്ചിനീയർമാർ ബാലറ്റിൽ പങ്കെടുത്തു, 90 ശതമാനം പേരും പ്രതിഷേധം അറിയിച്ചതായാണ് സൂചന.ക്വാണ്ടാസ് എഞ്ചിനീയർമാർ നാല് വർഷത്തിനുള്ളിൽ 3 ശതമാനം ശമ്പള വർദ്ധനവ് തേടുന്നു.എഞ്ചിനീയർമാർ ഒറ്റത്തവണ 12 ശതമാനം വേതന വർദ്ധന ആവശ്യപ്പെടുന്നു, അതേസമയം ജെറ്റ്സ്റ്റാറിലുള്ളവർ നാല് വർഷത്തിനുള്ളിൽ 15 ശതമാനം വേതനം ആവശ്യപ്പെടുന്നു.2019 മുതൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്