ത്തറിൽ തൊഴിൽ വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ ലഘൂകരിക്കുന്നു. ഇതോടെ സ്വകാര്യ കമ്പനികൾക്ക് ഇനി വേഗത്തിൽ വീസ ലഭിക്കുമെന്നുള്ള കാര്യം ഉറപ്പായി. ടൂറിസ്റ്റ്, ട്രാൻസിറ്റ് വീസകൾ ഖത്തർ അടുത്തിടെ ഉദാരമാക്കിയിരുന്നു. അതിനു പിന്നാലെയാണ് സ്വകാര്യകമ്പനികൾക്കുള്ള വീസകളും ഉദാരമാക്കുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

ഇതിനാവശ്യമായ നിയമനിർമ്മാണം നടത്തിവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വകാര്യമേഖലയ്ക്കു ഖത്തറിലെ സാമ്പത്തിക പ്രക്രിയകളിലെല്ലാം പങ്കാളികളാകാൻ കഴിയുംവിധം നടപടികൾ ലഘൂകരിക്കാൻ സർക്കാർ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്.

ടൂറിസ്റ്റ് വീസാ, ട്രാൻസിറ്റ് വീസകൾ ലഘൂകരിച്ചതടക്കം ഈ സമിതി ഓരോരോ നടപടികൾ കൈക്കൊണ്ടുവരികയാണ്. ഖത്തറിലെ തൊഴിൽകമ്പോളം കൂടുതൽ കരുത്തുറ്റതാക്കാനാണു സ്വകാര്യകമ്പനികൾക്കുള്ള വീസാ നടപടികൾ ലഘൂകരിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു.