- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
കളിക്കളങ്ങളിലെ സജീവ സാന്നിധ്യമായി ഖത്തർ മല്ലു വോളന്റീർസ്
ദോഹ. ഖത്തറിലെ കളിക്കളങ്ങളിലെ സജീവ സാന്നിധ്യമായി ഖത്തർ മല്ലു വോളന്റീർസ് സംഘാടകരുടെ മനം കവരുന്നു. ഓരോ മൽസരവേദികളിലും ഉത്തരവാദിത്ത ബോധത്തോടെ കർമോൽസുകരാകുന്ന മല്ലു വളണ്ടിയർമാർ ഇന്ത്യൻ സമൂഹത്തിന് പൊതുവിലും കേരളീയ സമൂഹത്തിന് വിശേഷിച്ചും അഭിമാനമാണ്.
ഖത്തറിൽ നടക്കുന്ന ഏത് കായിക പരിപാടിയിലും വളണ്ടിയർമാരെ ക്ഷണിക്കുമ്പോൾ ആദ്യമെത്തുന്ന കുറേ പേരെങ്കിലും ഖത്തർ മല്ലു വോളന്റീർസ് എന്ന വാട്സ് ആപ്പ് കൂട്ടായ്മയിൽ നിന്നുള്ളവരായിരിക്കും.
വോളണ്ടയറിങ് ആവശ്യമുള്ള ഏത് ഘട്ടങ്ങളിലും സജീവമാകുന്ന ഖത്തർ മല്ലു വോളണ്ടിയേർസ് ഖത്തർ ദേശീയ ദിനം, കോവിഡ് പരിചരണം, എമീരി കപ്പ്, ഖത്തർ സ്റ്റാർസ് ലീഗ്, അറേബ്യൻ സ്റ്റാർസ്, ഇന്റർനാഷണൽ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് തുടങ്ങി ദോഹയിലരങ്ങേറുന്ന ദേശീയവും അന്തർദേശീയവുമായ മൽസരങ്ങളുടെ ഭാഗമായാണ് സംഘാടകരുടെ പ്രശംസയേറ്റുവാങ്ങുന്നത്.
ജീവിതം വെറുതെ ജീവിച്ചു തീർക്കാനുള്ളതല്ല, സമൂഹത്തിന് സേവനം ചെയ്തു നമ്മുടെ പങ്ക് അടയാളപ്പെടുത്തിയും ആഘോഷിക്കാനുള്ളതാണെന്നാണ് ഈ കൂട്ടായ്മ വിശ്വസിക്കുന്നത്. സന്നദ്ധ സേവനം ഒരു കടമയാണ്, പോറ്റുന്ന ഈ രാജ്യത്തോടുള്ള നമ്മുടെ കടമ. ആരെയും കാണിക്കാനും അറിയപ്പെടാനുമല്ല. നാളെ നടന്നു നീങ്ങുമ്പോൾ സ്വയം ബോധ്യപെടുത്താൻ ജീവിതത്തിൽ എന്തെങ്കിലും വ്യത്യസ്തമായി ചെയ്താണ് ഞാൻ നടന്നു നീങ്ങിയത് എന്ന് ഓർമ്മിക്കാൻ എന്നാണ് ഓരോ മല്ലു വളണ്ടിയറുടേയും നിലപാട്.
കായിക ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന 2022 ഫിഫ ലോക കപ്പ് അവിസ്മരണീയമാക്കാൻ ഏറെ പ്രതീക്ഷയോടെ സ്വയം തയ്യാറായി കാത്തിരിക്കുകയാണ് മല്ലു വോളണ്ടിയേർസ് കൂട്ടായ്മയിലെ ഓരോ അംഗവും.