ദോഹ: ഖത്തറിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ വിശുദ്ധവാര ശുശ്രൂഷകൾക്ക് തുടക്കം. സെന്റ് ജെയിംസ് യാക്കോബായ സുറിയാനി പള്ളിയിലെ ഓശാന ശുശ്രൂഷകൾക്ക് ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ നേതൃത്വം നല്കി. വികാരി ഫാ. ബേസിൽ ജേക്കബ് തെക്കിനാലിൽ, ഫാ. ഷാനു പോൾ എന്നിവർ സഹകാർമ്മികരായിരുന്നു. മലങ്കര ഓർത്തഡോക്‌സ് പള്ളിയിലെ ഓശാന ശുശ്രൂഷകൾക്ക് റാന്നി-നിലക്കൽ ഭദ്രാസനാധിപൻ ജോഷ്വ മാർ നിക്കോദിമോസ് നേതൃത്വം നല്കി. ഇമ്മാനുവൽ മാർത്തോമ പള്ളിയിൽ ചെങ്ങന്നൂർ-മാവേലിക്കര ഭദ്രാസനാധിപൻ തോമസ് മാർ തിമോത്തിയോസ് ശുശ്രൂഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു.

യാക്കോബായ സുറിയാനി പള്ളിയിൽ പെസഹ ശുശ്രൂഷകൾ ബുധനാഴ്ച വൈകിട്ട് 06നും, ദുഃഖ വെള്ളിയുടെ ക്രമങ്ങൾ വെള്ളിയാഴ്‌ച്ച രാവിലെ 08 നും, ഈസ്റ്റർ ശുശ്രൂഷകൾ ശനി വൈകിട്ട് 06നും നടക്കും. വ്യാഴം വൈകിട്ട് 7മണിക്ക് കാൽ കഴുകൽ ശുശ്രൂഷ നടക്കും. ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ മുഖ്യകാർമ്മികത്വം നല്കും.

ഇമ്മാനുവൽ മാർത്തോമ്മ പള്ളിയിൽ പെസഹ ശുശ്രൂഷകൾ ബുധനാഴ്ച വൈകിട്ട് 07.30നും, ദുഃഖ വെള്ളിയുടെ ക്രമങ്ങൾ വെള്ളിയാഴ്‌ച്ച രാവിലെ 07 നും, ഈസ്റ്റർ ശുശ്രൂഷകൾ ശനി വൈകിട്ട് 07.30നും നടക്കും. ചെങ്ങന്നൂർ-മാവേലിക്കര ഭദ്രാസനാധിപൻ തോമസ് മാർ തിമോത്തിയോസ് ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം നല്കും.

മലങ്കര ഓർത്തഡോക്‌സ് പള്ളിയിൽ പെസഹ ശുശ്രൂഷകൾ ബുധനാഴ്ച വൈകിട്ട് 06നും, ദുഃഖ വെള്ളിയുടെ ക്രമങ്ങൾ വെള്ളിയാഴ്‌ച്ച രാവിലെ 08നും, ഈസ്റ്റർ ശുശ്രൂഷകൾ ശനി വൈകിട്ട് 06നും നടക്കും. വ്യാഴം വൈകിട്ട് 7മണിക്ക് കാൽ കഴുകൽ ശുശ്രൂഷ നടക്കും. റാന്നി-നിലക്കൽ ഭദ്രാസനാധിപൻ ജോഷ്വ മാർ നിക്കോദിമോസ് ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം നല്കും.

സെന്റ് തോമസ് സിറോ മലബാർ കത്തോലിക്ക പള്ളിയിൽ പെസഹ ശുശ്രൂഷകൾ ബുധനാഴ്ച വൈകിട്ട് 06.30നും, ദുഃഖ വെള്ളിയുടെ ക്രമങ്ങൾ വെള്ളിയാഴ്‌ച്ച രാവിലെ 07നും, ഈസ്റ്റർ ശുശ്രൂഷകൾ ശനി വൈകിട്ട് 06നും നടക്കും. സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ പെസഹ ശുശ്രൂഷകൾ ബുധനാഴ്ച വൈകിട്ട് 06.30നും, ദുഃഖ വെള്ളിയുടെ ക്രമങ്ങൾ വെള്ളിയാഴ്‌ച്ച രാവിലെ 08നും, ഈസ്റ്റർ ശുശ്രൂഷകൾ ശനി വൈകിട്ട് 07നും നടക്കും.