- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
വിമാനത്തിൽ കയറിയത് മുതൽ ലക്ഷ്യസ്ഥാനം വരെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന രാജ്യമായി ഖത്തറും; ഖത്തർ വിമാനങ്ങളിൽ ഇനി എത്ര ഉയരത്തിലും ഇന്റർനെറ്റ് സേവനം ആസ്വദിക്കാം
ദോഹ: വിമാനത്തിൽ കയറിയത് മുതൽ ലക്ഷ്യസ്ഥാനം വരെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന മിന (മിഡിലീസ്റ്റ്, ഉത്തരാഫ്രിക്ക) മേഖലയിലെ ആദ്യരാജ്യമായി ഖത്തർ മാറി. വിമാനത്തിനുള്ളിൽ എത്ര ഉയരത്തിൽ പറക്കുകയാണെങ്കിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിന് ഖത്തർ കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അഥോറിറ്റിയാണ് അംഗീകാരം നൽകിയത്. നേരത്തെ സമുദ്രനിരപ്പിൽ നിന്നും 3000 അടി വരെ ഉയരത്തിൽ പറക്കുന്ന വിമാനങ്ങൾക്കുള്ളിൽ മാത്രമായിരുന്നു ഇന്റർനെറ്റ് സേവനം നൽകുന്നതിനുള്ള അനുമതിയുണ്ടായിരുന്നുള്ളൂ. പുതിയ വ്യവസ്ഥപ്രകാരം എത്ര ഉയരത്തിൽ പറക്കുകയാണെങ്കിലും ബോർഡിംഗിലായത് മുതൽ യാത്രക്കാരന് ലക്ഷ്യസ്ഥാനം എത്തുന്നത് വരെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിന് സി ആർ എ അനുമതി നൽകുന്നു. യാത്രക്കാരന് വിമാനത്തിൽ കയറിയത് മുതൽ ലക്ഷ്യസ്ഥാനമെത്തുന്നത് വരെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ ഖത്തറിൽ രജിസ്റ്റർ ചെയ്യപ്പെട്ട വിമാനങ്ങൾക്ക് അനുമതി നൽകുന്നതാണ് പുതിയ വ്യവസ്ഥ.മറ്റു വിമാനങ്ങളുടെ പ്രവർത്തനങ്ങൾക്ക് വിഘാതമേൽപ്പിക്കാത്ത രീതിയിലോ, ഭൂമിയിലെ പൊതു മൊബൈൽ നെറ്റ്വ
ദോഹ: വിമാനത്തിൽ കയറിയത് മുതൽ ലക്ഷ്യസ്ഥാനം വരെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന മിന (മിഡിലീസ്റ്റ്, ഉത്തരാഫ്രിക്ക) മേഖലയിലെ ആദ്യരാജ്യമായി ഖത്തർ മാറി. വിമാനത്തിനുള്ളിൽ എത്ര ഉയരത്തിൽ പറക്കുകയാണെങ്കിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിന് ഖത്തർ കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അഥോറിറ്റിയാണ് അംഗീകാരം നൽകിയത്.
നേരത്തെ സമുദ്രനിരപ്പിൽ നിന്നും 3000 അടി വരെ ഉയരത്തിൽ പറക്കുന്ന വിമാനങ്ങൾക്കുള്ളിൽ മാത്രമായിരുന്നു ഇന്റർനെറ്റ് സേവനം നൽകുന്നതിനുള്ള അനുമതിയുണ്ടായിരുന്നുള്ളൂ. പുതിയ വ്യവസ്ഥപ്രകാരം എത്ര ഉയരത്തിൽ പറക്കുകയാണെങ്കിലും ബോർഡിംഗിലായത് മുതൽ യാത്രക്കാരന് ലക്ഷ്യസ്ഥാനം എത്തുന്നത് വരെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിന് സി ആർ എ അനുമതി നൽകുന്നു.
യാത്രക്കാരന് വിമാനത്തിൽ കയറിയത് മുതൽ ലക്ഷ്യസ്ഥാനമെത്തുന്നത് വരെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ ഖത്തറിൽ രജിസ്റ്റർ ചെയ്യപ്പെട്ട വിമാനങ്ങൾക്ക് അനുമതി നൽകുന്നതാണ് പുതിയ വ്യവസ്ഥ.മറ്റു വിമാനങ്ങളുടെ പ്രവർത്തനങ്ങൾക്ക് വിഘാതമേൽപ്പിക്കാത്ത രീതിയിലോ, ഭൂമിയിലെ പൊതു മൊബൈൽ നെറ്റ്‌വർക്കുകളുടെ പ്രവർത്തനങ്ങളെ ബാധിക്കാതെയോ ആയിരിക്കണം ഇത്.