- Home
- /
- Literature
- /
- Book News
ദേശീയ കായികമേളയോടനുബന്ധിച്ച് പ്രൊമോഷൻ പരിപാടിയുമായി ഖത്തർ എയർവേയ്സ്; ടിക്കറ്റ് നിരക്കിൽ 40 ശതമാനം വരെ കുറവ്; ബുക്കിങ് ഈ മാസം 12 മുതൽ ജൂൺ 25 വരെയുള്ള യാത്രകൾക്ക്
ദേശീയ കായികമേളയോടനുബന്ധിച്ച് പ്രൊമോഷൻ പരിപാടിയുമായി ഖത്തർ എയർവേയ്സ രംഗത്ത്. നാല് ദിവസത്തെ പ്രോമോഷൻ പരിപാടികൾ ആണ് ഖത്തർ എയർവേയ്സ് ഒരുക്കിയിരിക്കുന്നത്. യുറോപ്, മിഡിൽ ഈസ്റ്റ്, ഏഷ്യപസഫിക്, ആഫ്രിക്ക, അമേരിക്ക മേഖലയിലേക്ക് യാത്രചെയ്യുന്നതിന് നിരക്കുകളിൽ നാൽപത് ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും. ഫെബ്രുവരി 12 മുതൽ ജൂൺ 25 വരെയുള്ള യാത
- Share
- Tweet
- Telegram
- LinkedIniiiii
ദേശീയ കായികമേളയോടനുബന്ധിച്ച് പ്രൊമോഷൻ പരിപാടിയുമായി ഖത്തർ എയർവേയ്സ രംഗത്ത്. നാല് ദിവസത്തെ പ്രോമോഷൻ പരിപാടികൾ ആണ് ഖത്തർ എയർവേയ്സ് ഒരുക്കിയിരിക്കുന്നത്. യുറോപ്, മിഡിൽ ഈസ്റ്റ്, ഏഷ്യപസഫിക്, ആഫ്രിക്ക, അമേരിക്ക മേഖലയിലേക്ക് യാത്രചെയ്യുന്നതിന് നിരക്കുകളിൽ നാൽപത് ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും. ഫെബ്രുവരി 12 മുതൽ ജൂൺ 25 വരെയുള്ള യാത്രകൾക്കാണ് ടിക്കറ്റ് ബുക്കിങ്.
എട്ടാം തീയതി മുതൽ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. പ്രീവിലേജ് ക്ലബ് അംഗങ്ങൾക്ക് ഡബിൾക്യൂ പോയന്റ് ലഭിക്കും. ഖത്തർ എയര് വേയ്സിന്റെ സെയിൽസ് ഓഫീസ്, തിരഞ്ഞെടുക്കപ്പെട്ട ട്രാവൽ ഏജന്റുമാർ, ഖത്തർ എയർവേയ്സ് ഡോട്ട്കോം എന്നിവ വഴി ടിക്കറ്റ് ലഭിക്കും. സീറ്റുകൾ പരിമിതവും ലഭ്യതയ്ക്കും അനുസരിച്ചായിരിക്കും.
ഖത്തർ എയർ വേയ്സ് സീനിയർ വൈസ് പ്രസിഡന്റ് ഇഹാബ് അമീൻ കായക വിനോദത്തെ പ്രോത്സാഹിപ്പിക്കുന്ന ദേശീയ നയത്തിന്റെ ഭാഗമായി യാത്രക്കാർ കൂടുതൽ മൂല്യമുള്ള സേവനം നൽകുന്നതിൽ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി.