- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയർ ഇന്ത്യയെ താഴെയിറക്കാൻ സമ്പൂർണ ഉടമസ്ഥാവകാശവുമായി ഖത്തർ എയർവേസ് ഇന്ത്യയിലേക്ക് വരുന്നു; ഖത്തർ സർക്കാർ പണം മുടക്കി ലക്ഷ്യമിടുന്നത് ഇന്ത്യൻ ആകാശത്തെ സമ്പൂർണ മേധാവിത്വം; നിരക്ക് കുറയുമെന്ന് സൂചന
വ്യോമയാന രംഗത്ത് നൂറുശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപത്തിന് നരേന്ദ്ര മോദി സർക്കാർ അനുവാദം നൽകിയപ്പോൾ മുതൽ എയറിന്ത്യയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. ഇപ്പോഴിതാ, ഇന്ത്യയ്ക്കകത്ത് പ്രവർത്തിക്കുന്ന ആദ്യ പൂർണ വിദേശ വിമാനക്കമ്പനിയായി മാറാനൊരുങ്ങുകയാണ് ഖത്തർ എയർവേയ്‌സ്. ആഭ്യന്തര സെക്ടറുകളിലും വിദേശ സെക്ടറുകളിലും ഖത്തർ ചുവടുറപ്പിച്ചുകഴിഞ്ഞാൽ അതേറ്റവും വലിയ വെല്ലുവിളിയാവുക എയറിന്ത്യക്ക് തന്നെയാവും. ഖത്തർ സർക്കാരിന്റെ പൂർണമായ മുതൽമുടക്കോടെ ഇന്ത്യയിൽ വിമാന സർവീസ് ആരംഭിക്കാൻ പോകുന്നുവെന്ന കാര്യം ഖത്തർ എയർവേയ്‌സ് സിഇഒ അക്‌ബർ അൽ ബാക്കറാണ് പ്രഖ്യാപിച്ചത്. ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അഥോറിറ്റിയാണ് വിമാനക്കമ്പനിക്കായി മുതൽമുടക്കുക. ഇന്ത്യയിൽ ആഭ്യന്തര സർവീസുകൾ തുടങ്ങാനുള്ള അനുമതിക്കുവേണ്ടി ഉടൻതന്നെ അപേക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജൂണിലാണ് വ്യോമയാന രംഗത്ത് 100 ശതമാനം എഫ്.ഡി.ഐക്ക് മോദി സർക്കാർ അനുമതി നൽകിയത്. 49 ശതമാനം ഓഹരിയുള്ള വിദേശ കമ്പനികൾക്ക് വിദേശ പങ്കാളിത്തത്തോടെ ഇപ്പോഴും സർവീസുകൾ നടത്താൻ അനുമതിയുണ
വ്യോമയാന രംഗത്ത് നൂറുശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപത്തിന് നരേന്ദ്ര മോദി സർക്കാർ അനുവാദം നൽകിയപ്പോൾ മുതൽ എയറിന്ത്യയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. ഇപ്പോഴിതാ, ഇന്ത്യയ്ക്കകത്ത് പ്രവർത്തിക്കുന്ന ആദ്യ പൂർണ വിദേശ വിമാനക്കമ്പനിയായി മാറാനൊരുങ്ങുകയാണ് ഖത്തർ എയർവേയ്‌സ്. ആഭ്യന്തര സെക്ടറുകളിലും വിദേശ സെക്ടറുകളിലും ഖത്തർ ചുവടുറപ്പിച്ചുകഴിഞ്ഞാൽ അതേറ്റവും വലിയ വെല്ലുവിളിയാവുക എയറിന്ത്യക്ക് തന്നെയാവും.
ഖത്തർ സർക്കാരിന്റെ പൂർണമായ മുതൽമുടക്കോടെ ഇന്ത്യയിൽ വിമാന സർവീസ് ആരംഭിക്കാൻ പോകുന്നുവെന്ന കാര്യം ഖത്തർ എയർവേയ്‌സ് സിഇഒ അക്‌ബർ അൽ ബാക്കറാണ് പ്രഖ്യാപിച്ചത്. ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അഥോറിറ്റിയാണ് വിമാനക്കമ്പനിക്കായി മുതൽമുടക്കുക. ഇന്ത്യയിൽ ആഭ്യന്തര സർവീസുകൾ തുടങ്ങാനുള്ള അനുമതിക്കുവേണ്ടി ഉടൻതന്നെ അപേക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ജൂണിലാണ് വ്യോമയാന രംഗത്ത് 100 ശതമാനം എഫ്.ഡി.ഐക്ക് മോദി സർക്കാർ അനുമതി നൽകിയത്. 49 ശതമാനം ഓഹരിയുള്ള വിദേശ കമ്പനികൾക്ക് വിദേശ പങ്കാളിത്തത്തോടെ ഇപ്പോഴും സർവീസുകൾ നടത്താൻ അനുമതിയുണ്ട്. എന്നാൽ, ഈ പ്രഖ്യാപനം വന്നതോടെ, പൂർണമായും വിദേശമുതൽമുടക്കോടെ വിമാന സർവീസുകൾ ആരംഭിക്കാനുള്ള വഴിയാണ് വിദേശ വിമാനക്കമ്പനികൾക്ക് ലഭിച്ചത്.
നിലവിലെ രീതിയനുസരിച്ച് വിമാനക്കമ്പനിയുടെ ഉടമസ്ഥാവകാശത്തിൽ ഇന്ത്യക്കാർക്ക് നിർണായക പങ്കുണ്ടെങ്കിൽ മാത്രമേ അനുമതി ലഭിക്കൂ. അധ്യക്ഷനും ഡയറക്ടർമാരിൽ മൂന്നിൽ രണ്ടുഭാഗവും ഇന്ത്യക്കാരായിരുന്നാൽ മാത്രമേ ഫ്‌ളൈയിങ് ലൈസൻസ് നൽകൂ. 100 ശതമാനം എഫ്.ഡി.ഐ വരുന്നതോടെ ഈ നിബന്ധനയും ഇല്ലാതാകും.
നിലവിൽ മൂന്ന് ഇന്ത്യൻവിമാനക്കമ്പനികളിലാണ് വിദേശ മുതൽമുടക്കുള്ളത്. ജെറ്റ് എയർവേയ്‌സിൽ 24 ശതമാനം ഓഹരികൾ അബുദാബിയിലെ എത്തിഹാദ് ഗ്രൂപ്പിനാണ്. വിസ്താരയിലും എയർ ഏഷ്യയിലും 51 ശതമാനം വീതം മുതൽമുടക്ക് ടാറ്റയ്ക്കുണ്ട്. വിസ്താരയിലെ 49 ശതമാനം ഓഹരി സിംഗപ്പുർ എയർലൈൻസിനും എയർ ഏഷ്യയിലെ 49 ശതമാനം എയർ ഏഷ്യ ബെർഹാദിനുമാണ് ഉള്ളത്.