ദോഹ: ദേശീയ കായിക ദിനം പ്രമാണിച്ച് ഖത്തർ എയർവേയ്‌സ് ടിക്കറ്റ് നിരക്കിൽ വൻ ഇളവ് പ്രഖ്യാപിച്ചു. ദോഹയിൽ നിന്ന് ഇന്നു മുതൽ 13ന് രാത്രി 11.59 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ടിക്കറ്റ് നിരക്കിൽ 40 ശതമാനം ഇളവ് ലഭിക്കുക.

യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഏഷ്യ പസഫിക്ക്, ആഫ്രിക്ക, അമേരിക്കാസ് എന്നിവിടങ്ങളിലേക്ക് ജൂൺ 15 വരെ യാത്രക്കുള്ള ടിക്കറ്റിനാണ് ഇളവ് ബാധകമാവുക. കേരളമുൾപ്പെടെയുള്ള സെക്ടറുകൾ ഇതിൽ ഉൾപ്പെടും. ഖത്തർ എയർവേയ്‌സ് സെയിൽസ് ഓഫിസ്, ട്രാവൽ ഏജന്റുമാർ,എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

റിട്ടേൺ നിരക്കിന്റെ അടിസ്ഥാനത്തിൽ നികുതി ഉൾപ്പെടെയാണ് 40 ശതമാനം ലാഭം കണക്കാക്കിയിരിക്കുന്നത്. പരിമിതമായ സീറ്റുകൾ മാത്രമാണുള്ളത്.