- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്വാറന്റീൻ ഇല്ല, എൻട്രി പെർമിറ്റും വേണ്ട; മാലിദ്വീപിൽ പോയി അടിപൊളി ആഘോഷം കഴിഞ്ഞു തിരിച്ചു വരാം; സ്വദേശികൾക്കും പ്രവാസി താമസക്കാർക്കുമായി ട്രാവൽ ബബിൾ ഹോളിഡേ പാക്കേജുമായി ഖത്തർ എയർവേയ്സ്; മാലദ്വീപിൽ തയ്യാറായിരിക്കുന്നത് ചതുർ, പഞ്ചനക്ഷത്ര ബീച്ച് റിസോർട്ടുകൾ
ദോഹ: ഖത്തറിൽ താമസക്കാരാണോ നിങ്ങൾ? എങ്കിൽ കോവിഡ് കാലത്ത് പേടി കൂടാതെ അടിപൊളിയായി ഒരു യാത്ര ചെയ്യാം. അത്തരമൊരു പാക്കേജ് തയ്യാറാക്കിയിരിക്കയാണ് ഖത്തർ എയർവേസ്, ക്വാറന്റീനും എൻട്രി പെർമിറ്റും ഒന്നും ആവശ്യമില്ലാതെ അടിപൊളിയായി തന്നെ ഒരു യാത്രപോയി വരാം. സ്വദേശികൾക്കും പ്രവാസികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
തുടക്കത്തിൽ മാലദ്വീപുമായാണ് കരാർ. മാലിദ്വീപിലെ നക്ഷത്ര റിസോർട്ടുകളിൽ അടിപൊളി താമസം കഴിഞ്ഞു തിരികെ എത്താൻ സാധിക്കും. ഖത്തറിലെ സ്വദേശികൾക്കും ഖത്തർ റസിഡന്റ് പെർമിറ്റുള്ള പ്രവാസി താമസക്കാർക്കും സുരക്ഷിത അവധിക്കാലമാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. കരാർ പ്രകാരം മാലദ്വീപിലെ അവധിയാഘോഷത്തിന് ശേഷം ഖത്തറിലേക്ക് മടങ്ങിയെത്തുന്ന സ്വദേശികൾക്കും പ്രവാസികൾക്കും ക്വാറന്റീനിലോ ഐസലേഷനിലോ കഴിയുകയും വേണ്ട, മടങ്ങിയെത്താൻ എക്സെപ്ഷണൽ റീ എൻട്രി പെർമിറ്റും ആവശ്യമില്ല.
ഖത്തറിൽ നിന്നുള്ളവർക്കായി മാലദ്വീപിൽ ചതുർ, പഞ്ചനക്ഷത്ര ബീച്ച് റിസോർട്ടുകളാണ് തയാറായിരിക്കുന്നത്. ഖത്തറിന്റെ കോവിഡ്-19 ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ട മാലദ്വീപിലേക്ക് ഖത്തർ എയർവെയ്സ് ഹോളിഡെയ്സിന്റെ വെബ്സൈറ്റിൽ നിന്നോ പ്രാദേശിക യാത്രാ ഏജന്റു മുഖേനയോ ഡിസംബർ 24 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം.
2020 ഡിസംബർ ഒന്നിനും 2020 ജനുവരി ഏഴിനും ഇടയിൽ യാത്ര ചെയ്തിരിക്കണം. ഖത്തറിൽ നിന്നും മാലദ്വീപിലേക്കും തിരിച്ചുമുള്ള യാത്രയും താമസവും നികുതികളും ഉൾപ്പെടെയുള്ളതാണ് പാക്കേജ്. വിവിധ തരത്തിലുള്ള പാക്കേജുകൾക്ക് 5460 ഖത്തർ റിയാൽ മുതൽ 8315 റിയാൽ വരെയാണ് നിരക്കുകൾ.
പാലിക്കേണ്ട വ്യവസ്ഥകൾ
-ദോഹയിൽ നിന്നും യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധം.
മാലദ്വീപിൽ പ്രവേശനത്തിന് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമാണ്.
- ട്രാവൽ ബബിൾ ഹോളിഡേ പാക്കേജ് വ്യവസ്ഥകൾ പാലിക്കാമെന്ന് ഒപ്പിട്ടു നൽകണം.
- ഹമദ് വിമാനത്താവളത്തിൽ റാപ്പിഡ് പിസിആർ പരിശോധന നടത്തണം. 15 മിനിറ്റിനുള്ളിൽ ഫലം ലഭിക്കും. കോവിഡ് നെഗറ്റീവ് എങ്കിൽ മാത്രമേ യാത്ര അനുവദിക്കൂ.
- മാലദ്വീപിൽ കോവിഡ് പരിശോധനയില്ല. വിമാനത്താവളത്തിൽ നിന്നും റിസോർട്ടിലേക്കും അവധികഴിഞ്ഞ് തിരികെ വിമാനത്താവളത്തിലേക്ക് എത്താനും സ്പീഡ് ബോട്ട് യാത്രാ സൗകര്യം ലഭിക്കും.
- ദോഹയിലെത്തുമ്പോൾ വിമാനത്താവളത്തിൽ പിസിആർ പരിശോധന നടത്തും. കോവിഡ് നെഗറ്റീവ് എങ്കിൽ വീട്ടിലേക്ക് മടങ്ങാം. ക്വാറന്റീനോ സെൽഫ് ഐസലേഷനോ ആവശ്യമില്ല. പോസിറ്റീവെങ്കിൽ ആശുപത്രിയിൽ ഐസലേഷനിലേക്ക് മാറ്റും.
ന്മ പാക്കേജ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് QRHtravelbubble@qatarairways.com.qa എന്ന ഇ-മെയിലിൽ ബന്ധപ്പെടാം. അല്ലെങ്കിൽ https://www.qatarairwaysholidays.com/qa-en/offers/travel-bubble-holidays എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
മറുനാടന് ഡെസ്ക്