ദോഹ: വളർത്തുമൃഗങ്ങളുമായി വിമാനയാത്രയ്‌ക്കൊരുങ്ങുന്നവർ ഇനി രണ്ടാമതൊന്ന് കൂടി ആലോചിക്കേണ്ടി വരും. കാരണം ഖത്തർ എയർവേയ്‌സ് വളർത്തുമൃഗങ്ങളെ കൊണ്ടുപോകുന്ന നിരക്കിൽ അഞ്ച് മടങ്ങ് വർധനവാണ് വരുത്തിയിരിക്കുന്നത്.

25 കിലോയ്ക്കും 32 കിലോയ്ക്കും ഇടയിൽ തൂക്കംവരുന്ന നായ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെ അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ, കൊറിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിരക്കാണ് കൂട്ടിയിരിക്കുന്നത്.

നേരത്തേ 900 റിയാലായിരുന്നു ഈടാക്കിയിരുന്നത്. ഇനി 4,500 റിയാൽ നൽകിയാൽ മാത്രമേ മൃഗങ്ങളെ വിമാനത്തിൽ കയറ്റുകയുള്ളൂ. നിലവിലുള്ള അധിക ലഗേജ് നിരക്ക് അനുസരിച്ചാണ് മൃഗങ്ങളുടെ യാത്രാനിരക്ക് തിങ്കളാഴ്ചമുതൽ വിമാനങ്ങൾ ഈടാക്കുന്നത്.വേനലവധിക്ക് നാട്ടിലേക്ക് പോകുമ്പോൾ വളർത്തുമൃഗങ്ങളെയും കൂടെകൂട്ടുന്നതാണ് ഖത്തറിലെ വിദേശികളുടെ രീതി.

നിരക്ക് വർധിപ്പിച്ചതോടെ വളർത്തുമൃഗങ്ങളെ ഉപേക്ഷിച്ചുപോകുന്ന അവസ്ഥ വരാ
നിടയുണ്ടെന്ന് അഭിപ്രായമുയർന്നിട്ടുണ്ട്.കഴിഞ്ഞദിവസം മുതൽ ചാർജ് വർധന നിലവിൽ വന്നു.