- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലണ്ടിലേക്ക് സർവീസ് ആരംഭിക്കാൻ ഖത്തർ എയർവേസ്; ഐറീഷ് യാത്രക്കാർക്ക് ഖത്തർ യാത്രയ്ക്ക് ഇനി ബ്രിട്ടണെ ആശ്രയിക്കേണ്ട
ഡബ്ലിൻ: യൂറോപ്യൻ ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഖത്തർ എയർവേസ് അയർലണ്ടിലേക്കും വിമാന സർവീസ് ആരംഭിക്കും. നിലവിൽ എമിറേറ്റ്‌സും എത്തിഹാദും ഡബ്ലിൻ നിന്ന് സർവീസ് നടത്തുന്നുണ്ടെങ്കിലും ഖത്തർ അതിനുള്ള സാധ്യത ഇപ്പോൾ പഠിക്കുന്നതേയുള്ളൂ. ഖത്തറിലേക്ക് അയർലണ്ടിൽ നിന്നും യാത്ര ചെയ്യണമെങ്കിൽ ഇപ്പോൾ ആശ്രയിര്രുന്നക് ബ്രിട്ടണിൽ
ഡബ്ലിൻ: യൂറോപ്യൻ ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഖത്തർ എയർവേസ് അയർലണ്ടിലേക്കും വിമാന സർവീസ് ആരംഭിക്കും. നിലവിൽ എമിറേറ്റ്‌സും എത്തിഹാദും ഡബ്ലിൻ നിന്ന് സർവീസ് നടത്തുന്നുണ്ടെങ്കിലും ഖത്തർ അതിനുള്ള സാധ്യത ഇപ്പോൾ പഠിക്കുന്നതേയുള്ളൂ.
ഖത്തറിലേക്ക് അയർലണ്ടിൽ നിന്നും യാത്ര ചെയ്യണമെങ്കിൽ ഇപ്പോൾ ആശ്രയിര്രുന്നക് ബ്രിട്ടണിൽ നിന്നുള്ള ഖത്തർ വിമാനങ്ങളെയാണ്. യുകെയിൽ ഹീത്രൂ, മാഞ്ചസ്റ്റർ, എഡിൻബർഗ് എയർപോർട്ടുകളിൽ നിന്നും ഖത്തർ എയർവേസ് സർവീസ് നടത്തുന്നുണ്ട്. ബിർമിങ്ഹാമിൽ നിന്നും അടുത്ത മാർച്ച് മുതലും സർവീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
അയർലണ്ടിൽ ഡബ്ലിനിൽ നിന്നോ ബെൽഫാസ്റ്റിൽ നിന്നോ ആയിരിക്കും ഖത്തർ എയർവേസ് സർവീസ് നടത്താൻ ഉദ്ദേശിക്കുന്നതെന്നാണ് യുകെ ആൻഡ് അയർലണ്ട് കൺട്രി മാനേജർ റിച്ചാർഡ് ഒലിവർ പറയുന്നത്. ഐറീഷ് യാത്രക്കാർക്ക് ഖത്തറിലേക്കു പോകുന്നതിന് ബ്രിട്ടണിൽ പോകേണ്ട അവസ്ഥ ഒഴിവാക്കി യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങളും മികച്ച സേവനവും ഉറപ്പാക്കുന്ന തരത്തിലാണ് തങ്ങൾ പുതിയ വിമാന സർവ്വീസ് അയർലണ്ടിൽ ആരംഭിക്കുകയെന്നും റിച്ചാർഡ് ഒലിവർ വ്യക്തമാക്കി. ഖത്തർ കൂടി അയർലണ്ട് സർവീസ് ആരംഭിക്കുന്നതോടെ എമിറേറ്റ്‌സ്, ഇത്തിഹാദ് വിമാന സർവീസുകൾക്ക് കടുത്ത എതിരാളിയായി മാറും ഖത്തർ എയർവേസ്.