ദോഹ: വിമാനടിക്കറ്റിനായി ഇനിമുതൽ യൂണിയൻ പേ കാർഡുകൾ ഉപയോഗിക്കാം. ഖത്തർ എയർവേയ്സ് വെബ്സൈറ്റ് വഴി ടിക്കറ്റ് എടുക്കുന്നവർക്കാണ് യൂണിയൻ പേ കാർഡുകൾ ഉപയോഗിക്കാൻ കഴിയുന്നത്.ഖത്തർ എയർവേയ്സ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

ലോകത്ത് 160 രാജ്യങ്ങളിലായി 5.0 ബില്യൺ യൂണിയൻ പേ കാർഡുകളാണ് അനുവദിച്ചിട്ടുള്ളത്. യൂണിയൻ പേ കാർഡുകളുപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനൊപ്പം വെബ്ബ്സൈറ്റിൽ നിന്നുള്ള മറ്റുള്ള സേവനങ്ങൾക്കും കാർഡ് ഉപോഗിക്കാം.

യു.എസ്. ഡോളർ, ചൈനീസ് യുവാൻ, പൗണ്ട്, യൂറോ, ഓസ്ട്രേലിയൻ ഡോളർ, ഹോങ്കോങ് ഡോളർ, ജപ്പാൻ യെൻ, ദക്ഷണി കൊറിയൻ വോൺ, മലേഷ്യൻ റിംഗിറ്റ്, ന്യൂസീലൻഡ് ഡോളർ, തായ് ബട്ട് എന്നിവയിൽ യൂണിയൻ കാർഡ് മുഖേന പണം അടയ്ക്കാം.