ഇന്ത്യയിൽ ചിറകു വിരിക്കാനൊരുങ്ങി ഖത്തർ എയർവെയ്സ്; ലക്ഷ്യം 100 വിമാനങ്ങളുള്ള വിമാനക്കമ്പനി; വൈകാതെ തന്നെ ആഭ്യന്തര സർവീസുകൾ ആരംഭിക്കും
ഇന്ത്യയിൽ പറന്നിങ്ങാനൊരുങ്ങി ഖത്തർ എയർവെയ്സ് വരുന്നു. വൈകാതെ തന്നെ ഇന്ത്യയിൽ ആഭ്യന്തര സർവ്വീസുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഖത്തർ എയർവെയ്സ്. ഇതിനായി ഇന്ത്യയിൽ പുതിയൊരു വിമാന കമ്പനി ആരംഭിക്കുന്നതിനുള്ള അനുമതികൾക്കായി ഖത്തർ എയർവെയ്സ് നടപടികൾ ആരംഭിച്ചു കഴിഞ്ഞു. രണ്ടു വർഷം മുമ്പു നിലവിൽ വന്ന പുതിയ വ്യോമയാന നയപ്രകാരം വിദേശ വിമാനക്കമ്പനികൾക്ക് രാജ്യത്ത് ആഭ്യന്തര സർവീസുകൾ ആരംഭിക്കുന്നതിന് 100 ശതമാനം ഉടമസ്ഥതയിൽ കമ്പനികൾ രൂപീകരിക്കുന്നതിന് തടസ്സമില്ല. ഇതിന്റെ ചുവടു പിടിച്ചാണ് ഖത്തർ എയർവെയ്സ് ഒരുക്കങ്ങൾ നടത്തിയത്. എയർഇന്ത്യ, ജെറ്റ് എയർവേയ്സ്, വിസ്താര എന്നിവയ്ക്കു ശേഷം രാജ്യത്ത് നാലാമത്തെ ഫുൾ സർവീസ് കാരിയർ ആയാകും ഖത്തർ എയർവെയ്സിന്റെ രംഗപ്രവേശം. ഖത്തർ എയർവേയ്സിന്റെ മാതൃകമ്പനിയായ ഖത്തർ ഇൻവെസ്റ്റ്മെന്റ് അഥോറിറ്റിയാകും ഉടമസ്ഥർ. ഇന്ത്യൻ പങ്കാളിയുണ്ടാകില്ല. എന്നാൽ കമ്പനി ചെയർമാനും ഭൂരിപക്ഷം ഡയറക്ടർമാരും ഇന്ത്യക്കാരായിരിക്കുമെന്ന് ഖത്തർ എയർവേയ്സ് അധികൃതർ സൂചന നൽകി. ഇന്ത്യൻ കമ്പനിയുടെ പേരു
- Share
- Tweet
- Telegram
- LinkedIniiiii
ഇന്ത്യയിൽ പറന്നിങ്ങാനൊരുങ്ങി ഖത്തർ എയർവെയ്സ് വരുന്നു. വൈകാതെ തന്നെ ഇന്ത്യയിൽ ആഭ്യന്തര സർവ്വീസുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഖത്തർ എയർവെയ്സ്. ഇതിനായി ഇന്ത്യയിൽ പുതിയൊരു വിമാന കമ്പനി ആരംഭിക്കുന്നതിനുള്ള അനുമതികൾക്കായി ഖത്തർ എയർവെയ്സ് നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
രണ്ടു വർഷം മുമ്പു നിലവിൽ വന്ന പുതിയ വ്യോമയാന നയപ്രകാരം വിദേശ വിമാനക്കമ്പനികൾക്ക് രാജ്യത്ത് ആഭ്യന്തര സർവീസുകൾ ആരംഭിക്കുന്നതിന് 100 ശതമാനം ഉടമസ്ഥതയിൽ കമ്പനികൾ രൂപീകരിക്കുന്നതിന് തടസ്സമില്ല. ഇതിന്റെ ചുവടു പിടിച്ചാണ് ഖത്തർ എയർവെയ്സ് ഒരുക്കങ്ങൾ നടത്തിയത്.
എയർഇന്ത്യ, ജെറ്റ് എയർവേയ്സ്, വിസ്താര എന്നിവയ്ക്കു ശേഷം രാജ്യത്ത് നാലാമത്തെ ഫുൾ സർവീസ് കാരിയർ ആയാകും ഖത്തർ എയർവെയ്സിന്റെ രംഗപ്രവേശം. ഖത്തർ എയർവേയ്സിന്റെ മാതൃകമ്പനിയായ ഖത്തർ ഇൻവെസ്റ്റ്മെന്റ് അഥോറിറ്റിയാകും ഉടമസ്ഥർ. ഇന്ത്യൻ പങ്കാളിയുണ്ടാകില്ല. എന്നാൽ കമ്പനി ചെയർമാനും ഭൂരിപക്ഷം ഡയറക്ടർമാരും ഇന്ത്യക്കാരായിരിക്കുമെന്ന് ഖത്തർ എയർവേയ്സ് അധികൃതർ സൂചന നൽകി. ഇന്ത്യൻ കമ്പനിയുടെ പേരു നിശ്ചയിച്ചിട്ടില്ല. ഇന്ത്യയിലെ നിയമപ്രകാരം 20 വിമാനത്തിൽ കൂടുതലുള്ള കമ്പനികൾക്ക് വിദേശത്തേക്ക് സർവീസുകൾ നടത്താം. എന്നാൽ ഖത്തർ എയർവെയ്സ് ആരംഭിക്കുന്ന കമ്പനി 20 വിമാനങ്ങളിൽ കൂടുതലായാലും വിദേശ സർവീസുകൾക്കില്ലെന്നും വ്യക്തമാക്കി. 100 വിമാനങ്ങളുള്ള വിമാനക്കമ്പനിയാണ് ഖത്തർ എയർവെയ്സ് ല്ക്ഷ്യമിടുന്നത്.
എയർഇന്ത്യയുടെ സ്വകാര്യവൽക്കരണ നടപടികളിൽ ഖത്തർ എയർവേയ്സ് പങ്കെടുക്കുമെന്ന് അനുമാനിക്കപ്പെട്ടെങ്കിലും പുതിയ ഇന്ത്യൻ വിമാനക്കമ്പനി തുടങ്ങുന്ന സാഹചര്യത്തിൽ അത്തരം നീക്കങ്ങൾക്കില്ലെന്നും ഖത്തർ എയർവെയ്സ് അധികൃതർ വ്യക്തമാക്കി. ഇതിനിടെ ചില ഇന്ത്യൻ വിമാനക്കമ്പനികൾ ഖത്തർ കമ്പനിയുടെ രംഗപ്രവേശത്തിന് തടയിടാൻ ശ്രമിക്കുന്നതായും സൂചനയുണ്ട്.
24 വർഷം മുമ്പ് സർവീസ് ആരംഭിച്ച ഖത്തർ എയർവെയ്സ് ലോകത്തെ മികച്ച വിമാനക്കമ്പനികളിലൊന്നാണ്. ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളമാണ് ആസ്ഥാനം. 212 വിമാനങ്ങൾ സ്വന്തമായുണ്ട്. കൊച്ചിയുൾപ്പെടെ രാജ്യത്തെ നിരവധി വിമാനത്താവളങ്ങളെ ദോഹ വഴി ലോകത്തെ പ്രധാന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന നിരവധി സർവീസുകൾ ഖത്തർ എയർവെയ്സിനുണ്ട്.