ത്തർ എയർവേയ്‌സിന്റെ എല്ലാ വിമാനങ്ങളിലും അടുത്ത വർഷത്തോടെ വൈഫൈ സംവിധാനം ഏർപ്പെടുത്തും. നിലവിൽ ഖത്തർ ദേശീയ വിമാന സർവീസ് വിവിധ വിമാനങ്ങളിലാണ് വൈഫൈ നൽകുന്നത്. ഓൺ എയർ എന്ന പേരിലുള്ള സേവനത്തിന് സമ്മിശ്രമായ അഭിപ്രായമാണ് ലഭിക്കുന്നത്.

പുതിയ സേവനം വീഡിയോകൾ എല്ലാ യാത്രക്കാർക്കും കാണാൻ പര്യാപ്തമാകും. കൂടാതെ ഈമെയിൽ പരിശോധിക്കുക, ഇന്റർനെറ്റ് സർഫിങ് എന്നിവയും സാധിക്കും. ആദ്യ പതിനഞ്ച് മിനിട്ട് സൗജ്യമായി സേവനം ഉപയോഗിക്കാം. അതിന് ശേഷം മണിക്കൂറിന് അഞ്ച് ഡോളർ നൽകണം. ആദ്യമണിക്കൂർ കഴിഞ്ഞാൽ തുടർന്നുള്ള മൂന്ന് മണിക്കൂർ ഉപയോഗത്തിന് പത്ത് ഡോളറും വിമാനത്തിൽ പൂർണ സമയം വൈഫൈ ഉപയോഗിക്കാൻ 20 ഡോളറും നൽകേണ്ടി വരും.

ഡിംബർ 18 മുതൽ 65 വിമാനങ്ങളിൽ സേവനം നൽകപ്പെട്ട് തുടങ്ങും. 173വരുന്ന വിമാനങ്ങളിൽ 2016 ജൂണോടെയും വൈഫൈ ലഭ്യമാക്കും. സേവനം ലാപ് ടോപ്, ടാബ് ലെറ്റ്, സ്മാർട് ഫോൺ, എന്നിവയിൽലഭ്യമാകും. സിനിമകളുടെയും ടിവി ഷോകളുടെയും ലൈബ്രറി രണ്ടായിരം ആയി ഉയർത്തിയിരുന്നതായി നേരത്തെ ഖത്തർ എയർലൈൻ പറഞ്ഞിരുന്നു. ഈ മാസം അവസാനത്തോടെ എ 320നിയോ വിമാനം ഖത്തർ എയർവേയ്കിന് ലഭിക്കും. വാണിജ്യ അടിസ്ഥാനത്തിൽ ഈ വിമാനം പറത്തുന്നആദ്യ എയർലൈനായി ഇതോടെ ഖത്തർ എയർലൈൻസ് മാറുമെന്നാണ് പ്രതീക്ഷ. 15 ശതമാനം ഇന്ധന ചെലവ് ലാഭിക്കാമെന്നാണ് എ 320 നിയോയുടെ പ്രത്യേകത