- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ലഹരിക്കെതിരെ ശക്തമായ പോരാട്ടത്തിനൊരുങ്ങി ഖത്തർ; ഉപയോഗിക്കുന്നവർക്കും വിൽപ്പന നടത്തുന്നവർക്കും കടുത്ത ശിക്ഷ
ദോഹ: ഖത്തറിലെ യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിന് തടയിടുന്നതിന് ശിക്ഷാ വിധികൾ കഠിനമാക്കുന്നു. യുവാക്കൾക്ക് മയക്കുമരുന്ന് വിൽക്കുന്നവർക്കെതിരെയും ശിക്ഷ കഠിനകരമാക്കും. കേസുകളുടെ കാഠിന്യം അനുസരിച്ച് നിലവിൽ ജയിൽശിക്ഷ മുതൽ വധശിക്ഷവരെയാണ് ലഹരിമരുന്നു കടത്തുന്നവർക്കും വിൽപന നടത്തുന്നവർക്കുമുള്ള ശിക്ഷ.
ദോഹ: ഖത്തറിലെ യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിന് തടയിടുന്നതിന് ശിക്ഷാ വിധികൾ കഠിനമാക്കുന്നു. യുവാക്കൾക്ക് മയക്കുമരുന്ന് വിൽക്കുന്നവർക്കെതിരെയും ശിക്ഷ കഠിനകരമാക്കും. കേസുകളുടെ കാഠിന്യം അനുസരിച്ച് നിലവിൽ ജയിൽശിക്ഷ മുതൽ വധശിക്ഷവരെയാണ് ലഹരിമരുന്നു കടത്തുന്നവർക്കും വിൽപന നടത്തുന്നവർക്കുമുള്ള ശിക്ഷ. ഇതിനുപുറമെ അഞ്ചു ലക്ഷം റിയാൽ വരെ പിഴയുമുണ്ടാകും
കൊക്കെയ്ൻ,ഹെറോയിൻ,മോർഫിൻ തുടങ്ങിയ അപകടകരമായ മയക്കുമരുന്നുകളാണ് രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്നത്. ട്രമാഡോൾ,ക്യാപ്റ്റഗൺ,ലൈറിക്ക തുടങ്ങിയ സൈക്കോ സ്റ്റിമുലന്റ്‌സും ധാരാളം പേർ ഉപയോഗിക്കുന്നുണ്ട്.
മയക്കുമരുന്നിന് അടിമകളായവരെ ജയിലിലേക്ക് അയയ്ക്കുന്നതിന് പകരം പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാൻ കോടതി ഉത്തരവിടണമെന്നും മയക്കുമരുന്നിന് അടിമപ്പെട്ടവർ ചികിത്സയ്ക്ക് തയ്യാറായാൽ അവർക്കെതിരെ കുറ്റം ചുമത്തരുതെന്നും ആഭ്യന്തരമന്ത്രാലയം നാർക്കോട്ടിക് ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടർ അംറ് അലി അൽ ഹുമൈദി ആവശ്യപ്പെട്ടു.
രാജ്യത്തെ ജനസംഖ്യയിൽ മൂന്ന് മുതൽ അഞ്ച് ശതമാനം വരെ മയക്കുമരുന്നിനോ മദ്യത്തിനോ അടിമകളാണെന്ന് പുതിയതായി ആരംഭിച്ച ട്രീറ്റ്‌മെന്റ് ആൻഡ്‌റീഹാബിലിറ്റേഷൻ സെന്ററിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.