- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിലെ കിന്റർഗാർടനുകൾ ഉൾപ്പെടെ 38 സ്വകാര്യ സ്‌കൂളുകളിൽ അടുത്ത വർഷം ഫീസ് വർദ്ധിക്കും; നിലവിലുള്ള ഫീസിൽ ഒരു ശതമാനം മുതൽ 15 ശതമാനം വരെ വർധനവു വരുത്താൻ അനുമതി
ദോഹ: ഖത്തറിലെ കിന്റർഗാർടനുകൾ ഉൾപ്പെടെ 38 സ്വകാര്യ സ്‌കൂളുകളിൽ അടുത്ത വർഷം ഫീസ് വർദ്ധിക്കും. നിലവിലുള്ള ഫീസിൽ ഒരു ശതമാനം മുതൽ 15 ശതമാനം വരെ വർധനവു വരുത്താൻ ആണ് വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. എംഇഎസ് ഇന്ത്യൻ സ്‌കൂൾ, ദോഹ ഇന്റർനാഷണൽ സ്‌കൂൾ, ദ് ഇംഗ്ലീഷ് മോഡേൺ സ്‌കൂൾ, ദോഹ കോളേജ്, ഫിലിപ്പീൻ ഇന്റർനാഷണൽ സ്‌കൂൾ എന്നിവയ്ക്ക് ഫീസ് വർധിപ്പിക്കാൻ അനുമതി നൽകിയതായി അൽ ഗാലി പറഞ്ഞു. നിലവിലുള്ള ഫീസിൽ ഒരു ശതമാനം മുതൽ 15 ശതമാനം വരെ വർധനവു വരുത്താനാണ് അനുമതി നൽകിയിരിക്കുന്നത്. ഓരോ സ്കൂളുകളുടേയും സാമ്പത്തിക സ്ഥിതിയും സ്‌കൂളുകളിൽ അധികമായി ഏർപ്പെടുത്തിയ സൗകര്യങ്ങളും പരിഗണിച്ച് ഓരോ സ്‌കൂളിനും വ്യത്യസ്ത ഫീസ് നിരക്കാണ് മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത്. ഫീസ് വർധനയ്ക്ക് അനുമതി ലഭിച്ചവയിൽ ഖത്തറിൽ ഏറ്റവുമധികം ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്ന എംഇഎസ് ഇന്ത്യൻ സ്‌കൂളും ഉൾപ്പെടും.സ്വകാര്യമേഖലയിൽ 260 കിന്റർഗാർടനുകളും 89 സ്‌കൂളുകളുമാണ് ഖത്തറിൽ പ്രവർത്തിക്കുന്നത്. ഇതിൽ 50% കിന്റർഗാർടനുകളും 70% സ്‌കൂളുകളും ഫീസ
ദോഹ: ഖത്തറിലെ കിന്റർഗാർടനുകൾ ഉൾപ്പെടെ 38 സ്വകാര്യ സ്‌കൂളുകളിൽ അടുത്ത വർഷം ഫീസ് വർദ്ധിക്കും. നിലവിലുള്ള ഫീസിൽ ഒരു ശതമാനം മുതൽ 15 ശതമാനം വരെ വർധനവു വരുത്താൻ ആണ് വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്.
എംഇഎസ് ഇന്ത്യൻ സ്‌കൂൾ, ദോഹ ഇന്റർനാഷണൽ സ്‌കൂൾ, ദ് ഇംഗ്ലീഷ് മോഡേൺ സ്‌കൂൾ, ദോഹ കോളേജ്, ഫിലിപ്പീൻ ഇന്റർനാഷണൽ സ്‌കൂൾ എന്നിവയ്ക്ക് ഫീസ് വർധിപ്പിക്കാൻ അനുമതി നൽകിയതായി അൽ ഗാലി പറഞ്ഞു. നിലവിലുള്ള ഫീസിൽ ഒരു ശതമാനം മുതൽ 15 ശതമാനം വരെ വർധനവു വരുത്താനാണ് അനുമതി നൽകിയിരിക്കുന്നത്. ഓരോ സ്
കൂളുകളുടേയും സാമ്പത്തിക സ്ഥിതിയും സ്‌കൂളുകളിൽ അധികമായി ഏർപ്പെടുത്തിയ സൗകര്യങ്ങളും പരിഗണിച്ച് ഓരോ സ്‌കൂളിനും വ്യത്യസ്ത ഫീസ് നിരക്കാണ് മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത്.
ഫീസ് വർധനയ്ക്ക് അനുമതി ലഭിച്ചവയിൽ ഖത്തറിൽ ഏറ്റവുമധികം ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്ന എംഇഎസ് ഇന്ത്യൻ സ്‌കൂളും ഉൾപ്പെടും.സ്വകാര്യമേഖലയിൽ 260 കിന്റർഗാർടനുകളും 89 സ്‌കൂളുകളുമാണ് ഖത്തറിൽ പ്രവർത്തിക്കുന്നത്. ഇതിൽ 50% കിന്റർഗാർടനുകളും 70% സ്‌കൂളുകളും ഫീസ് വർധനയ്ക്ക് അനുമതി തേടിയിരുന്നു. എന്നാൽ ആകെ ലഭിച്ച അപേക്ഷകളിൽ 70 ശതമാനവും നിരസിച്ചതായി അൽ ഗാലി വിശദീകരിച്ചു.
ഖത്തറിലെ സ്വകാര്യമേഖലാ സ്‌കൂളുകളിലും കിന്റർഗാർടനുകളിലേക്കുമുള്ള പ്രവേശനം മാർച്ച് ഒന്നിന് ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് ഫീസ് വർധനവിന് അധികൃതർ അനുമതി നൽകിയത്. താമസാനുമതി രേഖ ലഭിക്കാൻ കാലതാമസം നേരിടുന്ന കുട്ടികളുടെ അപേക്ഷ പ്രത്യേകം പരിഗണിക്കും.
ആറു കിന്റർഗാർടനുകൾക്കു മാത്രമാണ് 15% ഫീസ് വർധിപ്പിക്കാൻ അനുമതി ലഭിച്ചത്. നാലു കിന്റർഗാർടനുകൾക്കു യഥാക്രമം 14%, 12%, 11%, 5% വീതം വർധനനാമുതി ലഭിച്ചു. കെജി അടക്കം 14 സ്‌കൂളുകൾക്ക് മൂന്നു ശതമാനം വർധനയ്ക്കാണ് അനുമതി. നാലു സ്‌കൂളുകൾക്ക് എട്ടു ശതമാനവും മൂന്നു കിന്റർഗാർടനുകൾക്ക് ഒൻപതു ശതമാനവും ഒരു സ്‌കൂളിനും ഒരു
കിന്റർഗാർടനും നാലുശതമാനവും വീതം ഫീസ് കൂട്ടാനും അനുമതി കിട്ടി. ഒരു സ്‌കൂളിന് 6.6 ശതമാനവും മറ്റു രണ്ടു സ്‌കൂളുകൾക്ക് ഏഴുശതമാനവും ഫീസ് കൂട്ടാൻ അനുമതിയായിട്ടുണ്ട്.