- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ അമീറിന്റെ പൊതുമാപ്പ് ലഭിച്ചവരിൽ 19 പേർ ഇന്ത്യക്കാർ; റമ്ദാനിൽ മോചനം ലഭിച്ചത് ഏഴ് പേർക്ക്; തടവുകാരുടെ കൈമാറ്റ കരാർ ഒപ്പിട്ട ശേഷം മോചനം ലഭിച്ച ഇന്ത്യക്കാരുടെ കണക്കുകൾ ഇങ്ങനെ
ദോഹ: കഴിഞ്ഞ ദേശീയദിനത്തിലും റമദാനിലുമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പൊതുമാപ്പിന്റെ ആനുകൂല്യം ലഭിച്ചത് 19 ഇന്ത്യക്കാർക്ക്. ദേശീയ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ മാസം അമീർ മാപ്പ് നൽകിയത് 50 പേർക്കാണ്. ഇതിൽ 12 ഇന്ത്യക്കാരും ഉൾപ്പെട്ടതായി ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ആർ.കെ. സിങ് പറഞ്ഞു. 2015 മാർച്ചിൽ ഇന്ത്യ സന്ദർശിച്ച ഖത്
ദോഹ: കഴിഞ്ഞ ദേശീയദിനത്തിലും റമദാനിലുമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പൊതുമാപ്പിന്റെ ആനുകൂല്യം ലഭിച്ചത് 19 ഇന്ത്യക്കാർക്ക്. ദേശീയ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ മാസം അമീർ മാപ്പ് നൽകിയത് 50 പേർക്കാണ്. ഇതിൽ 12 ഇന്ത്യക്കാരും ഉൾപ്പെട്ടതായി ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ആർ.കെ. സിങ് പറഞ്ഞു.
2015 മാർച്ചിൽ ഇന്ത്യ സന്ദർശിച്ച ഖത്തർ അമിർ തടവുകാരുടെ കൈമാറ്റ കരാർ സഒപ്പിട്ടിരുന്നു. ഇതുപ്രകാരവും ഖത്തർ ജയിലിലുള്ള ഇന്ത്യക്കാരെ മോചിപ്പിക്കുമെന്നാണ് സൂചന. കഴിഞ്ഞ റമദാനിൽ അമീർ ശൈഖ് തമീം ബിന് ഹമദ് ആൽഥാനി പൊതുമാപ്പ് നല്കിയ കൂട്ടത്തിലും 14 ഇന്ത്യക്കാർ ഉൾപ്പപ്പട്ടിരുന്നു
ഡിസംബർ 26ന് ഇന്ത്യൻ എംബസി പുറത്തുവിട്ട കണക്ക് പ്രകാരം ഖത്തറിൽ സെൻട്രൽ ജയിലിലുള്ള ഇന്ത്യക്കാരുടെ എണ്ണം 90 ആണ്. നവംബർ അവസാനം ഇത് 105 ആയിരുന്നു. കഴിഞ്ഞ വർഷമാദ്യം ജയിലിലുള്ളവരിൽ പകുതിയോളം മലയാളികളായിരുന്നു. ഏഴോളം സ്ത്രീകളും ജയിലിലുണ്ടായിരുന്നു.
ജയിലിൽ കഴിയുന്ന ഇന്ത്യക്കാരിൽ പകുതിയും ശിക്ഷിക്കപ്പെട്ടത് ചെക്ക് കേസുകളിലോ മറ്റ് സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ടോ ആണ്. ചെക്കുകൾ ബാങ്കിൽ പണമില്ലാതെ മടങ്ങുന്നത് ഖത്തറിൽ ഗൗരവമായ കുറ്റകൃത്യമാണ്. ഒരു തവണ ചെക്ക് മടങ്ങിയാൽ പോലും മൂന്നുമാസത്തെ ശിക്ഷ ലഭിക്കാം. ഇങ്ങനെ മൂന്നു മാസം മുതൽ ഒമ്പത് വർഷം വരെ ചെക്ക്‌കേസിൽ ശിക്ഷിക്കപ്പെട്ടവരാണ് ജയിലിൽ കഴിയുന്നവരിൽ ഏറെയും.