ദോഹ: ഖത്തറിൽ പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവർക്കുള്ള ഔട്ട്പാസ് ഫീസ് നിർത്തലാക്കുന്നു. പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്നവരിൽ നിന്നും ഔട്ട്പാസിനായി അറുപത് റിയാൽ വീതമാണ് ഈടാക്കിയിരുന്നത്. ഇത് നിർ ത്താലാക്കാൻ ധാരണയായതായി ഇന്ത്യൻ അംബാസഡർ പി കുമാരൻ വ്യക്തമാക്കി.

വർഷങ്ങളോളം ജോലിയും വരുമാനവും ഇല്ലാതെ കഴിഞ്ഞവർക്ക് ഔട്ട് പാസിന് പണമടക്കാൻ കഴിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവരിൽ നിന്നും അറുപത് റിയാൽ ഫീസ് ഈടാക്കുന്നതിന് എതിരെ വ്യാപകപ്രതിഷേധവും ഉയർന്നിരുന്നു.

അതെസമയം ചുരുക്കം ഇന്ത്യക്കാർ മാത്രമാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങാൻ തയ്യാറായിട്ടുള്ളത്. മുഴുവൻ അനധികൃത താമസക്കാരേയും പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് പ്രേരിപ്പിക്കാൻ ഇന്ത്യൻ എംബസി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.മാദ്ധ്യമങ്ങളുമായും പ്രവാസി സംഘടനകളുമായും സഹകരിച്ചാകും ബോധവത്കരണം.

സ്‌പോൺസറിൽ നിന്നും ഒളിച്ചോടുന്നവർ ക്ക് ഷെൽട്ടർ സംവിധാനം ഒരുക്കുന്നത് ഗൗരവമായി പരിഗണിക്കും എന്നും ഇന്ത്യൻ അംബസിഡർ വ്യക്തമാക്കി.വിസ പാസ്‌പോർട്ട് സേവനങ്ങൾ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. രണ്ടാഴ്‌ച്ചക്കുള്ളിൽ ഇതിനുള്ള ടെൻഡനർ നടപടികൾആരംഭിക്കും.സാധാരണക്കാരായ പ്രവാസികൾക്ക് സഹായകമാകും വിധത്തിൽ മൂന്ന് ഔട്ട്‌സോഴ്‌സിങ് കേന്ദ്രങ്ങളാണ് സ്ഥാപിക്കുന്നത് എന്നും ഇന്ത്യൻ അംബാസഡർ അറിയിച്ചു.