- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
റമ്ദാൻ പ്രമാണിച്ച് തടവുകാർക്ക് മോചനം; പൊതുമാപ്പ് നൽകി ജയിലിൽ നിന്നും വിട്ടയക്കുക ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപെടാത്ത തടവുകാരെ
ദോഹ: റംസാൻ പ്രമാണിച്ച് ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപെടാത്ത തടവുകാരെ മോചിപ്പിക്കാൻ ഖത്തർ അമീർ ഉത്തരവിട്ടു. പുണ്യമാസത്തിൽ കുടുംബത്തോടൊപ്പം ചിലവഴിക്കാനും വിശുദ്ധിയിലേക്ക് നയിക്കാനും അവസരം നൽകാനാണ് തടവുകാരെ പൊതുമാപ്പ് നൽകി വിട്ടയക്കുന്നത്. ഉത്തരവ് പ്രകാരം വലിയ കുറ്റകൃത്യങ്ങളിൽ ഉൾപെടാത്തവരും ശിക്ഷാ കാലാവധിയിൽ പകുതിയെങ്കിലും പൂർത്തിയാക്കിയവരെയുമാണ് പൊതുമാപ്പ് നൽകി ജയിലിൽ നിന്നും വിട്ടയക്കുക. ജയിലിലെ നല്ല നടപ്പു കൂടി പരിഗണിച്ചായിരിക്കും വിട്ടയക്കാനുള്ള തടവുകാരെ തെരഞ്ഞെടുക്കുന്നത്. വർഷത്തിൽ ദേശീയ ദിനത്തിലും റംസാനിലും രണ്ടു തവണയാണ് അമീർ പൊതുമാപ്പ് നൽകി തടവുകാരെ മോചിപ്പിക്കാറുള്ളത്. അതേസമയം എത്ര തടവുകാരെയാണ് വിട്ടയക്കുക എന്നതുൾപ്പെടെയുള്ള മറ്റു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. നടപടിക്രമങ്ങൾക്ക് ശേഷം പൊതുമാപ്പ് നൽകി വിട്ടയക്കുന്നവരിൽ ഇന്ത്യക്കാർ ഉൾപെട്ടിട്ടുണ്ടെങ്കിൽ അക്കാര്യം ഇന്ത്യൻ എംബസിയെ പിന്നീട് അറിയിക്കും.
ദോഹ: റംസാൻ പ്രമാണിച്ച് ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപെടാത്ത തടവുകാരെ മോചിപ്പിക്കാൻ ഖത്തർ അമീർ ഉത്തരവിട്ടു. പുണ്യമാസത്തിൽ കുടുംബത്തോടൊപ്പം ചിലവഴിക്കാനും വിശുദ്ധിയിലേക്ക് നയിക്കാനും അവസരം നൽകാനാണ് തടവുകാരെ പൊതുമാപ്പ് നൽകി വിട്ടയക്കുന്നത്.
ഉത്തരവ് പ്രകാരം വലിയ കുറ്റകൃത്യങ്ങളിൽ ഉൾപെടാത്തവരും ശിക്ഷാ കാലാവധിയിൽ പകുതിയെങ്കിലും പൂർത്തിയാക്കിയവരെയുമാണ് പൊതുമാപ്പ് നൽകി ജയിലിൽ നിന്നും വിട്ടയക്കുക. ജയിലിലെ നല്ല നടപ്പു കൂടി പരിഗണിച്ചായിരിക്കും വിട്ടയക്കാനുള്ള തടവുകാരെ തെരഞ്ഞെടുക്കുന്നത്. വർഷത്തിൽ ദേശീയ ദിനത്തിലും റംസാനിലും രണ്ടു തവണയാണ് അമീർ പൊതുമാപ്പ് നൽകി തടവുകാരെ മോചിപ്പിക്കാറുള്ളത്.
അതേസമയം എത്ര തടവുകാരെയാണ് വിട്ടയക്കുക എന്നതുൾപ്പെടെയുള്ള മറ്റു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. നടപടിക്രമങ്ങൾക്ക് ശേഷം പൊതുമാപ്പ് നൽകി വിട്ടയക്കുന്നവരിൽ ഇന്ത്യക്കാർ ഉൾപെട്ടിട്ടുണ്ടെങ്കിൽ അക്കാര്യം ഇന്ത്യൻ എംബസിയെ പിന്നീട് അറിയിക്കും.