- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കൽ സ്വപ്നമാകും; ഇല്ക്ട്രീഷ്യൻ മരടക്കമുള്ള 80 തൊഴിലുകൾ ചെയ്യുന്നവർക്ക് ഡ്രൈവിങിന് വിലക്ക്; രാജ്യത്ത് ലൈസൻസ് ലഭ്യമാക്കുന്നതിന് കൂടുതൽ നിയന്ത്രണങ്ങൾ
വിദേശ രാജ്യത്തെത്തി ഇന്റർനാഷണൽ ലൈസൻസ് സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരാരും കാണില്ല. എന്നാൽ ഖത്തറിലെത്തി ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാനുള്ള ആഗ്രഹം ചിലപ്പോൾ നടന്നെന്നുവരില്ല. ഡ്രൈവിങ് ലൈസൻസ് ലഭ്യമാക്കുന്നതിന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് പുതിയ തീരുമാനം. ഇതിന്റെ ഭാഗമായി 80 തൊഴിൽ ചെയ്യുന്നവരെക്കൂടി ഡ്രൈവിംഗിൽ നിന്ന് വിലക്കി, ഇതോടെ 240 തൊഴിൽ ചെയ്യുന്നവർക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കില്ല സർക്കാർ പുറത്തിറക്കിയ പുതിയ പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.കഴിഞ്ഞ മാസത്തേതിൽ നിന്ന് 80 തൊഴിലുകളെ കൂടി പുതുതായി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഡ്രൈവിങ് സ്‌കൂളുകളുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഫാർമസി അസിസ്റ്റന്റുകൾ, അക്കൗണ്ടിങ് ടെക്നീഷ്യന്മാർ, ഫോട്ടോഗ്രാഫർമാരുടെ സഹായികൾ, ഇലക്ട്രീഷ്യന്മാർ തുടങ്ങിയവരെയാണ് ഡ്രൈവിങ് ലൈസൻസ് നേടുന്നതിൽ നിന്ന് വിലക്കിയിട്ടുള്ളത്. മൂന്ന് വർഷം മുമ്പ് 160 തൊഴിലുകളെ വിലക്കിക്കൊണ്ട് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഇതിലാണ് ഇപ്പോൾ പുതുക്കൽ നടന്നിരി
വിദേശ രാജ്യത്തെത്തി ഇന്റർനാഷണൽ ലൈസൻസ് സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരാരും കാണില്ല. എന്നാൽ ഖത്തറിലെത്തി ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാനുള്ള ആഗ്രഹം ചിലപ്പോൾ നടന്നെന്നുവരില്ല. ഡ്രൈവിങ് ലൈസൻസ് ലഭ്യമാക്കുന്നതിന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് പുതിയ തീരുമാനം. ഇതിന്റെ ഭാഗമായി 80 തൊഴിൽ ചെയ്യുന്നവരെക്കൂടി ഡ്രൈവിംഗിൽ നിന്ന് വിലക്കി, ഇതോടെ 240 തൊഴിൽ ചെയ്യുന്നവർക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കില്ല
സർക്കാർ പുറത്തിറക്കിയ പുതിയ പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.കഴിഞ്ഞ മാസത്തേതിൽ നിന്ന് 80 തൊഴിലുകളെ കൂടി പുതുതായി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഡ്രൈവിങ് സ്‌കൂളുകളുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഫാർമസി അസിസ്റ്റന്റുകൾ, അക്കൗണ്ടിങ് ടെക്നീഷ്യന്മാർ, ഫോട്ടോഗ്രാഫർമാരുടെ സഹായികൾ, ഇലക്ട്രീഷ്യന്മാർ തുടങ്ങിയവരെയാണ് ഡ്രൈവിങ് ലൈസൻസ് നേടുന്നതിൽ നിന്ന് വിലക്കിയിട്ടുള്ളത്. മൂന്ന് വർഷം മുമ്പ് 160 തൊഴിലുകളെ വിലക്കിക്കൊണ്ട് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഇതിലാണ് ഇപ്പോൾ പുതുക്കൽ നടന്നിരിക്കുന്നത്. നേരത്തെ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ടവർക്കും പാചകക്കാർക്കും ക്യാഷർമാർക്കും പലചരക്ക് കടകളിലെ ജീവനക്കാർക്കും ഫോട്ടോഗ്രാഫർമാർക്കുമായിരുന്നു വിലക്ക.
ദിനപ്പത്ര വിൽപ്പനക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഖനി വിദഗ്ദ്ധരെയും സ്വർണപ്പണിക്കാരെയും കൃഷിക്കാരെയും ആട്ടിടയന്മാരെയും നിരോധനം ബാധിക്കു മെന്നാണ് വിലയിരുത്തൽ. രാജ്യത്തെ ഡ്രൈവിങ് സ്‌കൂളുകാരെയും നിരോധനം ഏറെ ബാധിക്കും. ഈ പട്ടിക പുറത്ത് വരും മുമ്പ് തന്നെ ഇരുപത്ശതമാനം മാന്ദ്യം ഈ മേഖലയിലുണ്ട്.
ഖത്തറിലെ റോഡുകൾ വളരെ തിരക്കേറുകയാണ്. ഡ്രൈവർമാരുടെ പരിശീലനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അധികൃതർ പറയുന്നു. റോഡപകടങ്ങൾ കുറയ്ക്കുക എന്നത് കൂടിയാണ് ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. 2020ഓടെ വർഷത്തിൽ 130 അപകട മരണങ്ങളും 300 പരിക്കുകളുമാക്കി കുറയ്ക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.