- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഇനി ഡ്രൈവ് ചെയ്യുമ്പോൾ കോളുവരാതെ നോക്കാം; വാഹനം നീങ്ങുമ്പോൾ മൊബൈൽ ലോക്ക് ചെയ്യുന്ന ആപ്ലിക്കേഷനുമായി ഖത്തർ
ദോഹ: രാജ്യത്ത് വർദ്ധിച്ച് വരുന്ന വാഹനാപകടങ്ങൾക്ക് തടയിടാനായി പുതിയ സംവിധാനം കൊണ്ട് വരാൻ പദ്ധതി. രാജ്യത്ത് നടക്കുന്ന 80 ശതമാനം വാഹനാപകടങ്ങളിലും സംഭവ സമയത്ത് ഡ്രൈവർമാർ മൊബൈൽ ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തമായിട്ടുള്ളതിനാൽ വാഹനം നീങ്ങുമ്പോൾ മൊബൈൽ ലോക്ക് ആവുന്ന ആപ്ലിക്കേഷൻ കൊണ്ടുവരാനാണ് പദ്ധതിയിടുന്നത്.ഖത്തർ മൊബിലിറ്റി ഇന്നൊവേഷൻ
ദോഹ: രാജ്യത്ത് വർദ്ധിച്ച് വരുന്ന വാഹനാപകടങ്ങൾക്ക് തടയിടാനായി പുതിയ സംവിധാനം കൊണ്ട് വരാൻ പദ്ധതി. രാജ്യത്ത് നടക്കുന്ന 80 ശതമാനം വാഹനാപകടങ്ങളിലും സംഭവ സമയത്ത് ഡ്രൈവർമാർ മൊബൈൽ ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തമായിട്ടുള്ളതിനാൽ വാഹനം നീങ്ങുമ്പോൾ മൊബൈൽ ലോക്ക് ആവുന്ന ആപ്ലിക്കേഷൻ കൊണ്ടുവരാനാണ് പദ്ധതിയിടുന്നത്.
ഖത്തർ മൊബിലിറ്റി ഇന്നൊവേഷൻ സെന്ററാണ്(ക്യു.എം.ഐ.സി) സലാമത്തക് എന്ന പുതിയ ആപ്പിന് പിന്നിൽ. സുരക്ഷിതമായി വാഹനം ഓടിക്കുന്നവർക്ക് കുറഞ്ഞ പ്രീമിയം സമ്മാനിക്കുന്നതിന് ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന കാര്യം രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനി പരിഗണിച്ച് വരികയാണ്.
ഖത്തർ സയൻസ് ആൻഡ് ടെക്‌നോളജി പാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്യു.എം.ഐ.സി രണ്ട് വർഷം മുമ്പാണ് അശ്രദ്ധമായ ഡ്രൈവിങ് തടയുന്നതിനുള്ള ആപ്ലിക്കേഷനുകൾ വികസിപ്പിച്ച് തുടങ്ങിയത്. സലാമത്തക് ഇനീഷ്യേറ്റീവ് എന്ന് പേരിട്ടിട്ടുള്ള പദ്ധതിയിൽ ആദ്യ ആപ്ലിക്കേഷൻ 2013 ജൂണിലാണ് പുറത്തിറങ്ങിയത്.
വാഹനം ഒരു പരിധിയിലധികം വേഗതയിൽ പോവുമ്പോൾ മൊബൈൽ തനിയേ ലോക്ക് ആവുന്നതാണ് പുതിയ ആപ്ലിക്കേഷൻ. മിസ്ഡ് കോളുകളും സന്ദേശങ്ങളും ലോഗ് ചെയ്യുന്നതോടൊപ്പം വിളിക്കുന്നവർക്ക് ഓട്ടോമാറ്റിക് മറുപടി നൽകാനും ഈ ആപ്ലിക്കേഷന് സാധിക്കും. ഡ്രൈവറുടെ ഭാഗത്ത് പ്രത്യേക ഉപകരണം ഘടിപ്പിച്ചാൽ ഡ്രൈവറാണോ വാഹത്തിലുള്ള മറ്റ് യാത്രക്കാരാണോ മൊബൈൽ ഉപയോഗിക്കുന്നത് എന്ന് തിരിച്ചറിയാൻ ഈ ആപ്പിന് കഴിയും. ഇതു വഴി വാഹനം നീങ്ങുന്ന സമയത്താണെങ്കിലും ഡ്രൈവറല്ലാത്ത മറ്റ് യാത്രക്കാർക്ക് കോൾ അറ്റന്റ് ചെയ്യാം.
ഗൂഗ്ൾ പ്ലേ സ്റ്റോറിൽ നിന്ന് ഇതിന്റെ ബേസിക് വേർഷൻ ഫ്രീയായി ഡൗൺലോഡ് ചെയ്യാവുന്നതാണ്. പണം കൊടുത്താൽ കൂടുതൽ സവിശേഷതകൾ അടങ്ങിയ എന്റർപ്രൈസ് വേർഷനും ലഭിക്കും. ഐഫോൺ പതിപ്പുകളും ഉടൻ പുറത്തിറങ്ങും.