ത്തറിൽ സർക്കാർ സ്ഥാപനങ്ങളിൽ അറബി ഭാഷ നിർബന്ധമാക്കി. സ്ഥാപനങ്ങളിൽ അറബി ഭാഷ നിർബന്ധമാക്കിയുള്ള കരട് നിയമത്തിന് മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്കിയതോടെയാണ് അറബി ഭാഷ നിർബന്ധമാക്കിയത്.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനിയുടെ അധ്യക്ഷതയിൽ ഇന്നലെ അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭ യോഗമാണ് കരട് നിയമത്തിന് അംഗീകാരം നൽകിയത്. കരട് നിയമപ്രകാരം മന്ത്രാലയങ്ങൾ, ഔദ്യോഗിക സ്ഥാപനങ്ങൾ, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങൾ, മുനിസിപ്പാലിറ്റികൾ എല്ലാം അറബി ഭാഷയാണ് ഉപയോഗിക്കേണ്ടത്.

സ്ഥാപനങ്ങളുടെ നിർദേശങ്ങൾ, ഡോക്യുമെന്റുകൾ, കരാറുകൾ, ഇടപാടുകൾ, എഴുത്തുകുത്തുകൾ, മേൽവിലാസക്കുറികൾ, പരിപാടികൾ, പ്രസിദ്ധീകരണങ്ങൾ, പരസ്യങ്ങൾ എന്നിവയ്‌ക്കെല്ലാം അറബി ഭാഷയായിരിക്കണം ഉപയോഗിക്കേണ്ടത്. സർക്കാരിന്റെ മേൽനോട്ടത്തിലുള്ള ദേശീയ പൊതുസർവകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും മികച്ച നിലവാരത്തിലുള്ള അറബ് ഭാഷാപഠനം നൽകണം.