- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിലെ കാപ്പിറ്റൽ ടാക്‌സി ഡ്രൈവർമാർ സമരത്തിൽ; 300 റിയാൽ കമ്പനിയിൽ അടയ്ക്കണമെന്ന പുതിയ നിർദ്ദേശം പുനപരിശോധിക്കണമെന്ന് ആവശ്യം
ദോഹ: ഈ മാസം മുതൽ കാപ്പിറ്റൽ ടാക്‌സി കമ്പനി ഏർപ്പെടുത്തിയ പുതിയ വേതനസംവിധാനത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവർമാർ രംഗത്ത്. ഈ മാസം മുതൽ 300 റിയാൽ കമ്പനിയിൽ അടയ്ക്കണമെന്ന പുതിയ നിയമത്തിനിതിരെയാണ് ഡ്രൈവർമാർ സമരം നടത്തുന്നത്. ഭൂരിഭാഗം ഡ്രൈവർമാരും ഈ മാസം ഒന്നാം തിയ്യതി മുതൽ ജോലിയിൽ പ്രവേശിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. മുമ്പ് കിട്ടുന്
ദോഹ: ഈ മാസം മുതൽ കാപ്പിറ്റൽ ടാക്‌സി കമ്പനി ഏർപ്പെടുത്തിയ പുതിയ വേതനസംവിധാനത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവർമാർ രംഗത്ത്. ഈ മാസം മുതൽ 300 റിയാൽ കമ്പനിയിൽ അടയ്ക്കണമെന്ന പുതിയ നിയമത്തിനിതിരെയാണ് ഡ്രൈവർമാർ സമരം നടത്തുന്നത്. ഭൂരിഭാഗം ഡ്രൈവർമാരും ഈ മാസം ഒന്നാം തിയ്യതി മുതൽ ജോലിയിൽ പ്രവേശിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
മുമ്പ് കിട്ടുന്ന തുക കമ്പനിയിൽ അടച്ചാൽ മതിയായിരുന്നു. എട്ട് മണിക്കൂർ ഡ്യൂട്ടിയും 3 മണിക്കൂർ ഫിക്‌സഡ് ഓവർ ടൈമും ആയിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇതേ 11 മണിക്കൂർ തന്നെ പണിയെടുത്ത് 300 റിയാൽ അടക്കണമെന്നാണ് കമ്പനി നിർദേശിച്ചിരിക്കുന്നതെന്ന് കൂടുതൽ ബുദ്ധിമുട്ടുണ്ടാകുന്നതായി ആരോപിച്ചാണ് ഡ്രൈവർമാർ രംഗത്തെത്തിയിരിക്കുന്നത്.
എന്നാൽ 300 റിയാൽ നൽകാൻ കഴിയാത്തവരുടെ ശമ്പളം കട്ട് ചെയ്യുമെന്നും ഈ ഉപാധി പാലിക്കാൻ സാധിക്കാത്തവർ വണ്ടി എടുക്കേണ്ടന്നുമാണ് കമ്പനിയുടെ നിർദ്ദേശം.ഇതല്ലെങ്കിൽ 24 മണിക്കൂർ നേരത്തേക്ക് 400 റിയാലിന് കാർ റെന്റിന് നൽകാം എന്നാണ് കമ്പനി മുന്നോട്ടു വച്ചിരിക്കുന്ന മറ്റൊരു നിർദ്ദേശം.
ദിവസം 350 റിയാൽ കമ്പനിയിൽ അടക്കണമെന്ന വ്യവസ്ഥയെ തുടർന്ന് സ്വകാര്യ ഫ്രാഞ്ചൈസിയായ അൽഇജാറ ടാക്‌സിയിലെ ഡ്രൈവർമാരും അടുത്ത കാലത്ത് സമരം നടത്തിയിരുന്നു. കർവയ്ക്ക് കീഴിലുള്ള നാല് സ്വകാര്യ ഫ്രാഞ്ചൈസികളിൽ ഓരോന്നിലും വ്യത്യസ്ത രീതിയിലാണ് സേവന-വേതന വ്യവസ്ഥകൾ.