ദോഹ: സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യുന്നതിന് വിദേശ മന്ത്രാലയം ഈടാക്കിയിരുന്ന നിരക്കിൽ വർധനവ് പ്രഖ്യാപിച്ചു. ഇതുവരെ സർട്ടിഫിക്കറ്റ് ഒന്നിന് 20 റിയാൽ ഈടാക്കിയിരുന്നത് ഇനി മുതൽ നൂറ് റിയാലായിരിക്കും നൽകേണ്ടി വരിക. മിനിമം നൂറ് റിയാലായി ഉയർത്തി കൊണ്ട് മന്ത്രാലയം ഉത്തരവിറക്കി.

വിവിധ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള അറ്റസ്റ്റേഷനുകൾക്ക് നൂറ് മുതൽ 5000 റിയാൽ വരെയാണ് മന്ത്രാലയം ഈടാക്കുക. വിദേശികൾക്ക് തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾക്ക് സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യേണ്ടത് നിർബന്ധമായതിനാൽ ഈ വർധനവ് പുതുതായി തൊഴിൽ തേടി വരുന്നപ്രവാസികളെ നേരിട്ട് ബാധിക്കുന്നതാണ്.