- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
പൊതുശുചിത്വം ഉറപ്പാക്കാനുള്ള കരടുനിയമത്തിനു മന്ത്രിസഭയുടെ അംഗീകാരം; ഖത്തറിൽ ഇനി പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ പിടിവീഴും; വളർത്തുമൃഗങ്ങളെ പൊതുസ്ഥലങ്ങളിൽ കൊണ്ട് പോകുന്നതിനും വിലക്ക്
ദോഹ പൊതുശുചിത്വം ഉറപ്പാക്കാനുള്ള കരടുനിയമത്തിനു മന്ത്രിസഭ അംഗീകാരം നൽകി. 1974ലെ എട്ടാം നമ്പർ ശുചിത്വനിയമം കാലോചിതമായി പരിഷ്‌കരിച്ചാണു പുതിയ കരടുനിയമത്തിനു രൂപംനൽകിയത്. പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണു ശുചിത്വനിയമത്തിന് അംഗീകാരം നൽകിയത് ഇതനുസരിച്ച് പാതകൾ, പാതയോരങ്ങൾ, നഗരചത്വരങ്ങൾ, പാർക്കുകൾ, പൂന്തോട്ടങ്ങൾ, ബീച്ചുകൾ, കെട്ടിടങ്ങളുടെ മട്ടുപ്പാവുകൾ, ഇടനാഴികൾ, കാർപാർക്കിങ്ങുകൾ തുടങ്ങി പൊതു, സ്വകാര്യ ഇടങ്ങളിൽ മാലിന്യം നിക്ഷേപപിക്കുന്നത് കരടുനിയമം കർശനമായി വിലക്കുന്നു. വീട്ടിൽ വളർത്തുന്ന മൃഗങ്ങളെയും പക്ഷികളെയും പൊതുസ്ഥലങ്ങളിൽ കൊണ്ടുപോകുന്നതും വിലക്കിയിട്ടുണ്ട്. നഗരസഭകൾ വിലക്കിയിരിക്കുന്ന സ്ഥലങ്ങളിൽ മാലിന്യമിടുന്നതും പുതിയ നിയമം കുറ്റകരമാക്കിയിട്ടുണ്ട്. മന്ത്രിസഭായോഗമാണു ശുചിത്വനിയമത്തിന് അംഗീകാരം നൽകിയത്. പൊതുശുചിത്വം ഉറപ്പാക്കുന്ന ചുമതല ബന്ധപ്പെട്ട നഗരസഭകൾക്കാണു നൽകിയിരിക്കുന്നത്. മാലിന്യശേഖരണം, മാലിന്യനീക്കം, നിർമ്മാർജനം, പുനഃസംസ്
ദോഹ പൊതുശുചിത്വം ഉറപ്പാക്കാനുള്ള കരടുനിയമത്തിനു മന്ത്രിസഭ അംഗീകാരം നൽകി. 1974ലെ എട്ടാം നമ്പർ ശുചിത്വനിയമം കാലോചിതമായി പരിഷ്‌കരിച്ചാണു പുതിയ കരടുനിയമത്തിനു രൂപംനൽകിയത്. പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണു ശുചിത്വനിയമത്തിന് അംഗീകാരം നൽകിയത്
ഇതനുസരിച്ച് പാതകൾ, പാതയോരങ്ങൾ, നഗരചത്വരങ്ങൾ, പാർക്കുകൾ, പൂന്തോട്ടങ്ങൾ, ബീച്ചുകൾ, കെട്ടിടങ്ങളുടെ മട്ടുപ്പാവുകൾ, ഇടനാഴികൾ, കാർപാർക്കിങ്ങുകൾ തുടങ്ങി പൊതു, സ്വകാര്യ ഇടങ്ങളിൽ മാലിന്യം നിക്ഷേപപിക്കുന്നത് കരടുനിയമം കർശനമായി വിലക്കുന്നു. വീട്ടിൽ വളർത്തുന്ന മൃഗങ്ങളെയും പക്ഷികളെയും പൊതുസ്ഥലങ്ങളിൽ കൊണ്ടുപോകുന്നതും വിലക്കിയിട്ടുണ്ട്.
നഗരസഭകൾ വിലക്കിയിരിക്കുന്ന സ്ഥലങ്ങളിൽ മാലിന്യമിടുന്നതും പുതിയ നിയമം കുറ്റകരമാക്കിയിട്ടുണ്ട്. മന്ത്രിസഭായോഗമാണു ശുചിത്വനിയമത്തിന് അംഗീകാരം നൽകിയത്. പൊതുശുചിത്വം ഉറപ്പാക്കുന്ന ചുമതല ബന്ധപ്പെട്ട നഗരസഭകൾക്കാണു നൽകിയിരിക്കുന്നത്.
മാലിന്യശേഖരണം, മാലിന്യനീക്കം, നിർമ്മാർജനം, പുനഃസംസ്‌കരണം എന്നിവയെല്ലാം നഗരസഭകളുടെ ചുമതലയാണ്. ഇതിനായി ഓരോ നഗരസഭയ്ക്കും നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായി കരാറുകാരെ നിയമിക്കാം. മാലിന്യശേഖരണം ഈ കരാറുകാരുടെ ഉത്തരവാദിത്തമായിരിക്കുമെന്നും പുതിയ നിയമത്തിൽ പറയുന്നു.