ഖത്തർ: ദോഹയിൽ വൃത്തിഹിനമായും ഭക്ഷ്യയോഗ്യമല്ലാത്തതുമായി ഭക്ഷണം കണ്ടെത്തിയതിന്റെ പേരിൽ അടച്ച് പൂട്ടിയത്് നിരവധി റസ്റ്റോറന്റുകളും ഗ്രോസറികളും. ഭക്ഷ്യയോഗ്യമല്ലാത്തതും, വൃത്തിഹീനമായതുമായ മധുര പലഹാരങ്ങൾ, ബേക്കറി വിഭവങ്ങൾ ഭക്ഷണ സാമഗിരികൾ തുടങ്ങിയവ വിൽപ്പന നടത്തിയ സ്ഥാപനങ്ങൾ ആണ് അധികൃതർ താൽക്കാലികമായി അടച്ചു പൂട്ടിയത്.

ദോഹയിലെ പലഭാഗങ്ങളിലായി പ്രവർത്തിക്കുന്ന നിരവധി േഗ്രാസറികൾ, റെസ്റ്റോറന്റുകൾ ബേക്കറികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണ പദാർത്ഥങ്ങൾ അധികൃതർ കണ്ടെത്തിയത്.മധുരപലഹാരങ്ങൾ വിതരണം ചെയ്യുന്ന കട, മുനിസിപ്പാലിറ്റി ഭക്ഷ്യനിയന്ത്രണവിഭാഗം താത്കാലികമായി അടച്ചുപൂട്ടി. വൃത്തിഹീനമായ സാഹചര്യത്തിൽ വിഭവങ്ങൾ തയ്യാറാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. ബേക്കറിയിൽ നിന്നും കണ്ടെത്തിയ ഭക്ഷ്യയോഗ്യമല്ലാത്ത വിഭവങ്ങൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് നശിപ്പിച്ചു. തുടർന്ന്, പെസ്റ്റ് കൺട്രോൾ വിഭാഗം നടപടിയെടുക്കുന്നതുവരെ കട അടച്ചിടണമെന്നും അറിയിച്ചു.

അടുക്കളയിൽ പലതരത്തിലുള്ള കീടങ്ങളുടെയും പാറ്റകളുടെയും സാന്നിധ്യവും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിത്. ദോഹയിലെ തന്നെ ഒരു ഹോൾസെയിൽ മാർക്കറ്റിൽ ഇറക്കുമതി ചെയ്ത 370 കിലോ ഭക്ഷ്യയോഗ്യമല്ലാത്ത ഈന്തപ്പഴം പിടിച്ചെടുത്ത് നശിപ്പിച്ചു. ലബോറട്ടറി പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലെന്ന് തെളിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചത്.

കാലാവധി കഴിഞ്ഞ ഭക്ഷ്യോത്പന്നങ്ങൾ വിൽപനയ്ക്കുവച്ചത് മൂലം 'ഓൾഡ് എയർപോർട്ട്' ഏരിയയിലെ ഒരു ഗ്രോസറി, ന്യൂ ദോഹ ഭാഗത്തെ ചില ഗ്രോസറികൾ, വ്യവസായമേഖലയിലെ ഒരു കഫ്റ്റീരിയ തുടങ്ങിയവയ്ക്കെതിരെയും ഭക്ഷ്യ നിയന്ത്രണവിഭാഗം നടപടിയെടുത്തിട്ടുണ്ട്.

തൊഴിലാളികളുടെ താമസകേന്ദ്രത്തിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചതായി കണ്ടെത്തിയതിെന ത്തുടർന്ന് ഫറീജ് അൽ നസറിലെ ഒരു സൂപ്പർമാർക്കറ്റിനെതിരെയും നടപടിയെടുത്തു. കൂടാതെ, ഫറീജ് ബിൻ ദിർഹമിലെ ഒരു ഹോട്ടലിന് എതിരെയും പഴകിയ ചോറ് വിതരണം ചെയ്ത കേസിൽ മറ്റൊരു പുതിയ റെസ്റ്റോറന്റിനെതിരെയും നടപടിയെടുത്തു.