- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
പത്ത വർഷത്തിലധികം പഴക്കമുള്ള കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന നഴ്‌സറികൾക്ക് പൂട്ട് വീണേക്കും; ഖത്തറിൽ പുതിയ നിയന്ത്രണങ്ങളുൾപ്പെടുത്തിയ നിയമം പരിഗണനയിൽ
ദോഹ: കഴിഞ്ഞ വർഷം ജനുവരി മുതൽ ഖത്തറിലെ നഴ്‌സറികളുടെ പ്രവർത്തനത്തിന് സർക്കാർ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ വീണ്ടും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തയ്യാറെടുക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. ഇതിൽ പ്രധാനപ്പെട്ട് പഴയ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന നഴ്‌സറികൾ നിരോധിക്കുന്നതാണ്. പത്തുവർഷത്തി
ദോഹ: കഴിഞ്ഞ വർഷം ജനുവരി മുതൽ ഖത്തറിലെ നഴ്‌സറികളുടെ പ്രവർത്തനത്തിന് സർക്കാർ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ വീണ്ടും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തയ്യാറെടുക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ട്.
ഇതിൽ പ്രധാനപ്പെട്ട് പഴയ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന നഴ്‌സറികൾ നിരോധിക്കുന്നതാണ്. പത്തുവർഷത്തിലധികം പഴക്കമുള്ള കെട്ടിടങ്ങളിൽ നഴ്‌സറികൾ നടത്തുന്നത് നിരോധിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നവെന്ന റിപ്പോർട്ട് നഴസ്‌റി നടത്തുന്നവരെ ഏറെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്.
ഇതു സംബന്ധിച്ച നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ടിന്റെ കരട് തൊഴിൽ സാമൂഹിക ക്ഷേമ മന്ത്രാലയം പഠിച്ചുവരികയാണ്. തീരുമാനം നടപ്പായാൽ പല പ്രമുഖ നഴ്‌സറികളുടെയും പ്രവർത്തനം അവതാളത്തിലാകും.
2014 ലെ നിയമ പ്രകാരം നഴ്‌സറി സ്‌കൂളുകളിലെ ജീവനക്കാർ സ്ത്രീകളായിരിക്കണം, വനിതാ ഡയറക്ടറുണ്ടായിരിക്കണം. എല്ലാ നഴ്‌സറികളിലും ന്യൂട്രീഷ്യനിസ്റ്റ്, നഴ്‌സ്, വിസിറ്റിങ് ഡോക്ടർ എന്നിവ വേണം. സമ്പൂർണസുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ഗാർഡുമാർ, ശുചീകരണത്തിനായി ക്ലീനർമാർ, ഡ്രൈവർമാർ, മറ്റാവശ്യങ്ങൾക്കായി ജീവനക്കാർ എന്നിവരെയും നിയമിച്ചിരിക്കണമെന്നതും ലൈസൻസിനുള്ള ഉപാധികളിൽപ്പെട്ടതാണ്. കുട്ടികൾ ക്ലാസ് മുറിയിൽ വച്ച് ഭക്ഷണം കഴിക്കരുതെന്നും അതിനായി പ്രത്യേക മുറി ഒരുക്കണമെന്നും ഈയിടെ നടത്തിയ പരിശോധനയിൽ അധികൃതർ ചില നഴ്‌സറികൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയെന്ന നിലയിലാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതെന്നാണ് അറിയുന്നത്.