- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ മാൻഹോൾ വൃത്തിയാക്കുന്നതിനിടെ നാല് മലയാളികൾ മരിച്ച സംഭവം; കേസിൽ ശിക്ഷാ ഇളവ് നല്കി കോടതി; തടവുശിക്ഷ മരവിപ്പിക്കാനും അപ്പീൽ കോടതി വിധി
അൽ ഷഹാനിയയിൽ സെപ്റ്റിക് ടാങ്കിലേക്കുള്ള മാൻഹോൾ വൃത്തിയാക്കുന്നതിനിടെ നാല് മലയാളികൾ ശ്വാസംമുട്ടി മരിച്ച കേസിൽ പ്രതികൾക്ക് ശിക്ഷ ഇളവ് നല്കി കോടതി വിധി. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പേരുടെ ശിക്ഷയിലാണ് അപ്പീൽ കോടതി ഇളവ് നൽകിയത്. പിഴസംഖ്യ 95 ശതമാനം കുറക്കാനും തടവുശിക്ഷ താൽക്കാലികമായി നിർത്തിവെക്കാനുമാണ് വിധി. ശുചീകരണ കര
അൽ ഷഹാനിയയിൽ സെപ്റ്റിക് ടാങ്കിലേക്കുള്ള മാൻഹോൾ വൃത്തിയാക്കുന്നതിനിടെ നാല് മലയാളികൾ ശ്വാസംമുട്ടി മരിച്ച കേസിൽ പ്രതികൾക്ക് ശിക്ഷ ഇളവ് നല്കി കോടതി വിധി. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പേരുടെ ശിക്ഷയിലാണ് അപ്പീൽ കോടതി ഇളവ് നൽകിയത്. പിഴസംഖ്യ 95 ശതമാനം കുറക്കാനും തടവുശിക്ഷ താൽക്കാലികമായി നിർത്തിവെക്കാനുമാണ് വിധി. ശുചീകരണ കരാറെടുത്ത ട്രേഡിങ് കമ്പനി അധികൃതരെയാണ് കോടതി ശിക്ഷിച്ചിരുന്നത്
കഴിഞ്ഞ വർഷം മെയ് 31നാണ് ക്രിമിനൽ കോടതി ശിക്ഷ. വിധിച്ചത് കരാർ കമ്പനിയിലെ മാനേജരും രണ്ട് ജീവനക്കാരനുമാണ് ശിക്ഷിക്കപ്പെട്ടത്. ആറ് മാസം തടവും കമ്പനി രണ്ട് ലക്ഷം റിയാൽ പിഴയുമായിരുന്നു ശിക്ഷ. ഇതിനെതിരെ സമർപ്പിച്ച അപ്പീലിലാണ് പുതിയ വിധി. ഇതുപ്രകാരം പിഴ സംഖ്യ രണ്ട് ലക്ഷം റിയാലിൽ നിന്ന് 10,000 റിയാൽ ആയി കുറഞ്ഞു. അതേസമയം മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം ഖത്തർ റിയാൽ വീതം ദിയാധനമായി കമ്പനി നൽകണമെന്ന കീഴ്‌കോടതി ഉത്തരവ് അപ്പീൽകോടതി ശരിവച്ചു.
2013 ഒക്ടോബർ 31നാണ് ശഹാനിയയിലെ ലേബർ ക്യാമ്പിലുണ്ടായ ദുരന്തത്തിൽ കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി മുഹമ്മദ് ഫൈസൽ മലപ്പുറം കുറ്റിപ്പുറം സ്വദേശി കരിമ്പനക്കൽ ഇസ്ഹാഖ്, വർക്കല മേലേവെട്ടൂർ മുനീർ മലപ്പുറം കോട്ടക്കൽ കൂരിയാട് ആലങ്ങാടൻ മുഹമ്മദ്(57) എന്നിവർ മരിച്ചത്. തടവുശിക്ഷ താൽക്കാലികമായി നിർത്തിവെക്കാൻ ഉത്തരവിട്ടതോടെ വ്യവസ്ഥകൾക്ക് വിേധയമായി മൂന്ന് പേർക്കും ജയിലിൽ കഴിയേണ്ടിവരില്ലെന്ന് നിയമവിദഗ്ദ്ധർ പറഞ്ഞു. ശിക്ഷ ലഭിച്ച മൂന്നുപേർക്കും മുൻകാലങ്ങളിൽ ഏതെങ്കിലും കുറ്റകൃതൃ്ങളിൽ പങ്കാളികളായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചാണ് ശിക്ഷയിൽ ഇളവ് നൽകിയത്.