- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിലേക്ക് യാത്രചെയ്യുന്നവർക്ക് 72 മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റീസ് സർട്ടിഫിക്കറ്റ് നിർബന്ധം; കോവിഡ് വന്ന് മാറിയവർക്ക് ക്വാറന്റൈൻ ഇളവ്; പുതിയ നിബന്ധനകൾ അറിയാം
ഖത്തറിലെ കൊറോണ നിയന്ത്രണങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ.വിമാനയാത്രകൾക്ക് യാത്രയ്ക്ക് മുമ്പുള്ള 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണം. അതത് രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയങ്ങൾ അംഗീകരിച്ച ലബോറട്ടറികളിൽ നിന്നായിരിക്കണം ടെസ്റ്റ് നടത്തേണ്ടത്.
ഏപ്രിൽ 25 ഞായറാഴ്ച്ച മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. ഖത്തറിലെത്തിയതിന് ശേഷമുള്ള മറ്റ് നിബന്ധനകൾ പതിവുപോലെ തുടരും. കോവിഡ് രോഗബാധിതരായി രോഗമുക്തി നേടിയവർക്ക് യാത്രകളിലും ജോലിയിലും ക്വാറന്റൈൻ ഇളവ് നൽകി. രോഗമുക്തി നേടിക്കഴിഞ്ഞ് അടുത്ത ആറ് മാസം വരെ ഖത്തറിലേക്ക് വരുമ്പോൾ ക്വാറന്റൈൻ ആവശ്യമില്ല.
രോഗമുണ്ടായി മാറിയതിന്റെയും നെഗറ്റീവായതിന്റെയും ആശുപത്രി/ലബോറട്ടറി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. കൂടാതെ മറ്റ് യാത്രക്കാരെ പോലെ പുറപ്പെടുന്നതിന് മുമ്പുള്ള എഴുപത്തിരണ്ട് മണിക്കൂറിനകമെടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഹാജരാക്കണം. രോഗം വന്ന് ഭേദമായവർക്ക് (കാര്യമായ ലക്ഷണങ്ങളില്ലെങ്കിൽ) പിന്നീട് രോഗികളുമായി സമ്പർക്കത്തിൽ വന്നാലും ക്വാറന്റൈനിൽ പോകേണ്ടതില്ല.
രോഗം വന്ന് മാറിയതിന്റെ ആറ് മാസം വരെ ഈ ഇളവ് ലഭിക്കും. എന്നാൽ രോഗിയുമായി സമ്പർക്കം വന്ന് പതിനാല് ദിവസത്തിനുള്ളിൽ ഇവർക്ക് രോഗലക്ഷണങ്ങൾ കാണിക്കുന്ന പക്ഷം സ്വയം ഐസൊലേഷനിൽ പോകണം. കോവിഡ് പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് തെളിയുകയും വേണം. എന്നാൽ രോഗം വന്ന് ഭേദമായവരും വാക്സിനെടുത്തവരും മറ്റുള്ളവരെ പോലെ തന്നെ എല്ലാ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാൻ ബാധ്യസ്ഥരാണെന്നും ഖത്തർ പിഎച്ച്സിസി ഡയറക്ടർ ഡോ.മറിയം അബ്ദുൽ മാലിക് പറഞ്ഞു.