ദോഹ: കോവിഡ് മൂലം ക്വാറന്റീനിൽ ആവുകയോ സമ്പർക്കവിലക്കിൽ കഴിയേണ്ടി വരുകയോ ചെയ്യുന്ന ജീവനക്കാരുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ആരോഗ്യമന്ത്രാലയം പുറത്തിറക്കി. മാനദണ്ഡങ്ങൾക്ക് വിധേയമായി ഇത്തരത്തിലുള്ള ജീവനക്കാർക്ക് അസുഖാവധി അനുവദിക്കണം. എന്നാൽ, സാഹചര്യങ്ങൾക്ക് അനുസരിച്ച് ഇത് വ്യത്യാസപ്പെടും.

പുതിയ നിർദേശങ്ങൾ കഴിഞ്ഞ ദിവസം മുതൽ നിലവിൽ വന്നിട്ടുണ്ട്. പി.സി.ആർ. പരിശോധനയിൽ ഒരു ജീവനക്കാരൻ കോവിഡ് ബാധിതനാണെന്ന് തെളിഞ്ഞാൽ അയാൾ അനുയോജ്യമായ സൗകര്യത്തിൽ ക്വാറന്റീനിൽ കഴിയണം. 14 ദിവസത്തിൽ കുറയാത്ത ദിനങ്ങളാണ് ഇത്തരത്തിൽ സമ്പർക്കവിലക്കിൽ കഴിയേണ്ടത്.എന്നാൽ, പരിശോധനയിൽ രോഗബാധിതനാണെങ്കിലും നോൺ ഇൻഫെക്ഷ്യസ് എന്നാണ് കാണിക്കുന്നതെങ്കിൽ അയാൾക്ക് ക്വാറന്റീൻ ഏഴു ദിവസം മതി.

ക്വാറന്റീൻ ദിവസങ്ങളിൽ ഇദ്ദേഹത്തിന്റെ ഇഹ്തിറാസ് ആപ്പിലെ സ്റ്റാറ്റസ് ചുവപ്പ് ആയിരിക്കും. ആ കാലയളവിൽ ജീവനക്കാരന് അസുഖാവധി അനുവദിക്കണം. അതേസമയം, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രൂപത്തിൽ ആരോഗ്യാവസ്ഥ ആവുകയും 14 ദിവസത്തിലധികം ക്വാറന്റീൻ നീളുകയും ചെയ്താൽ രോഗമുക്തി നേടുന്നതുവരെയുള്ള ദിനങ്ങൾ അസുഖാവധി ആയി പരിഗണിക്കണം. വാക്‌സിൻ എടുത്തയാൾക്ക് ക്വാറന്റീൻ വേണ്ട. കോവിഡ് ബാധിതനുമായി ജീവനക്കാർ സമ്പർക്കമുണ്ടാകുന്ന അവസ്ഥയിലുള്ള മാർഗനിർദേശവും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.

ജീവനക്കാരൻ കോവിഡ് വാക്‌സിൻ സ്വീകരിച്ച ആൾ ആണെങ്കിൽ രോഗിയുമായി സമ്പർക്കമുണ്ടായാൽ ക്വാറന്റീൻ ആവശ്യമില്ല. അതുപോലെ ആറുമാസത്തിനുള്ളിൽ കോവിഡിൽ നിന്ന് മുക്തി നേടിയ ആൾ ആണെങ്കിൽ അയാൾ ആ സമയത്ത് ആരോഗ്യമന്ത്രാലയത്തിൻഖെ നിബന്ധനകൾ പാലിച്ചിട്ടുണ്ടെങ്കിൽ അയാൾക്കും ക്വാറന്റീൻ വേണ്ട. ഒരു ജീവനക്കാരൻ കോവിഡ് ബാധിതനുമായി സമ്പർക്കം ഉണ്ടായാൽ അയാൾ പി.സി.ആർ പരിശോധന നടത്തണം.

ഇതി!!െന്റ ഫലം വരുന്ന ഒരു ദിവസം വരെ അയാൾ സ്വയംനിരീക്ഷണത്തിൽ പോകണം. ഫലം നെഗറ്റിവ് ആണെന്ന് തെളിഞ്ഞാലും അയാൾ അടുത്ത 14 ദിവസം തനിക്ക് കോവിഡുമായി സാമ്യമുള്ള എന്തെങ്കിലും ലക്ഷണങ്ങൾ വരുന്നുണ്ടോ എന്ന് സ്വയംനിരീക്ഷിക്കണം. വാക്‌സിൻ എടുക്കാത്ത ജീനക്കാരൻ കോവിഡ്ബാധിതനുമായി സമ്പർക്കം ഉണ്ടായാൽ 14 ദിവസം ക്വാറന്റീൻവേണം. രോഗം പടരാൻ സാധ്യതയില്ലാത്ത നോൺഇൻഫെക്ഷ്യസ് രോഗിയുമായാണ് സമ്പർക്കം ഉണ്ടായതെങ്കിൽ ക്വാറന്റീൻ ഏഴു ദിവസം മതി. ആ സമയം ഇഹ്തിറാസ് ആപ്പി!!െന്റ സ്റ്റാറ്റസ് മഞ്ഞ ആയിരിക്കും.

ക്വാറന്റീനിൽ കഴിയുന്ന ജീവനക്കാർ അക്കാലയളവിൽ തനിക്ക് രോഗലക്ഷണം വരുന്നുണ്ടോ എന്ന് നിരീക്ഷിക്കണം. രോഗലക്ഷണങ്ങൾ ഇല്ലാതിരിക്കുകയും പരിശോധനയിൽ നെഗറ്റിവ് ആവുകയും ചെയ്താൽ ക്വാറന്റീൻ ദിവസങ്ങൾ കഴിഞ്ഞയുടൻ തന്നെ തിരിച്ചുജോലിയിൽ പ്രവേശിക്കാം. ശേഷം ഇഹ്തിറാസ് ആപ്പി!!െന്റ സ്റ്റാറ്റസ് പച്ച ആകും. ഈ കാലയളവ് ക്വാറന്റീൻകാലം എന്നാണ് പറയുക. ഇത് അസുഖവാധി ആയി കണക്കാക്കില്ല. ഈ ദിനങ്ങൾ 'വർക്ക് ഫ്രം ഹോം' ആയാണ് കണക്കാക്കുക.

എല്ലാ ജീവനക്കാരും തൊഴിലിടങ്ങളിൽ കൃത്യമായ കോവിഡ് പ്രതിരോധ ചട്ടങ്ങൾ പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശിച്ചു. തൊഴിൽ ഇടങ്ങളിൽ ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പുവരുത്തണം. ഇരിപ്പിടങ്ങൾ തമ്മിൽ സാമുഹികഅകലം ഉണ്ടാകണം. ജീവനക്കാരന് രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ സമ്പർക്കവിലക്കിലേക്ക് മാറ്റാൻ തൊഴിൽ സ്ഥാപനങ്ങൾക്ക് ബാധ്യതയുണ്ട്. ശേഷം ആരോഗ്യമന്ത്രാലയത്തി!!െന്റ നടപടികൾ പ്രകാരം വീട്ടിൽ സമ്പർക്കവിലക്കോ അല്ലെങ്കിൽ ആരോഗ്യകേന്ദ്രങ്ങളിലോ കഴിയണം. ജീവനക്കാരന്റെ സമ്പർക്കവിലക്ക്, ക്വാറന്റീൻസംബന്ധമായ നടപടികൾ, ചട്ടങ്ങൾ എന്നിവ തൊഴിൽ സാമുഹികകാര്യമന്ത്രാലയത്തി!!െന്റ വെബ്‌സൈറ്റിലുണ്ട്.